അന്ത്യചുംബനം: മതവിധി എന്ത്.?


മയ്യിത്ത് സ്വാലീഹീങ്ങളിൽ പെട്ട ആളാണെങ്കിൽ ചുംബിക്കലും ചുംബിച്ച് ബറക്കത്ത് എടുക്കലും സുന്നത്താണ്.

സാധാരണക്കാർ ആണെങ്കിൽ കുടുംബക്കാർക്കും കൂട്ടുകാർക്കും ചുംബിക്കൽ അനുവദനീയമാണ്. അല്ലാത്തവർക്ക് ഖിലാഫുൽ ഔല(നല്ലതിനെതിര്) ആണ്.

നബി(സ) വഫാത്തായ വേളയിൽ അബൂബക്കർ സിദ്ധീഖ് ( റ) ചുംബിച്ചതായി ഹദീസിൽ കാണാം.
وعن عائشة رضي الله عنها : أن أَبَا بَكْرٍ اَلصِّدِّيقَ رضي الله عنه قَبَّلَ اَلنَّبِيَّ صلى الله عليه وسلم بَعْدَ مَوْتِهِ. رواه البخاري
ഉസ്മാൻ ബ്ൻ മള്ഊൻ (റ) എന്ന സ്വഹാബിയെ നബി തങ്ങൾ ചുംബിച്ചതായും ഹദീസിലുണ്ട്.
فعن عائشة رضي الله عنها أن النبي صلى الله عليه وسلم :  قَبَّلَ عُثْمَانَ بْنَ مَظْعُونٍ وَهُوَ مَيِّتٌ وَهُوَ يَبْكِي.. رواه أبو داود .

ഇബ്നുഹജർ(റ) തുഹ്ഫയിൽ പറയുന്നത് കാണുക.
( ويجوز لأهل الميت ونحوهم ) كأصدقائه ( تقبيل وجهه ) لما صح { أنه صلى الله عليه وسلم قبل وجه عثمان بن مظعون رضي الله عنه بعد موته } ومن ثم قال في البحر إنه سنة وقيده السبكي بنحو أهله والأوجه حمله على صالح فيسن لكل أحد تقبيله تبركا به وعلى ما في المتن فالتقبيل لغير من ذكر خلاف الأولى - تحفة المحتاج
ചുരുക്ക സാരം:
 കുടുംബക്കാർക്കും കൂട്ടുകാർക്കും മയ്യിത്തിന്റെ മുഖം ചുംബിക്കൽ അനുവദനീയമാണ്. അല്ലാത്തവർക്ക് ഖിലാഫുൽ ഔല(നല്ലതിനെതിര്) ആണ്.
മയ്യിത്ത് സ്വാലീഹീങ്ങളിൽ പെട്ട ആളാണെങ്കിൽ ചുംബിക്കലും ചുംബിച്ച് ബറക്കത്ത് എടുക്കലും സുന്നത്താണ്.

ശർവാനി(റ) പറയുന്നു:
ولا بأس بتقبيل وجه الميت الصالح - شرواني
മയ്യിത്തിന്റെ മുഖം ചുംബിക്കുന്നത് പ്രശ്നമല്ല.

يجوز لأهل الميت وأصدقائه تقبيل وجهه ، ثبتت فيه الأحاديث"  "شرح المهذب" (5/111) .
കുടുംബക്കാർക്കും കൂട്ടുകാർക്കും മയ്യിത്തിന്റെ മുഖം ചുംബിക്കൽ അനുവദനീയമാണ്. അതിൽ സ്ഥിരപ്പെട്ട ഹദീസുകൾ ഉണ്ട്(മജ്മൂഅ്)