ശൈഖുൽ ഹദീസ് ഖാജാ മുഹമ്മദ് ശരീഫ് സാഹിബ്.(ന:മ)



ഹൈദരാബാദിലെ ആ വലിയ സൂര്യൻ ഇന്ന് അസ്തമിച്ചിരിക്കുകയാണ്.
നിസാമിയ്യ യൂനിവേഴ്സിറ്റിയുടെ മാത്രമല്ല ഇന്ത്യയുടെ തന്നെ ശൈഖുൽ ഹദീസായിരുന്നു ആ മഹാ ഞ്ജാനി.
ഇൽമിന്റെ ആഴം വിനയം കൊണ്ട് മറച്ച് പിടിച്ച മഹാൻ എപ്പോഴും അൽപം കുനിഞ്ഞായിരുന്നു നടന്നിരുന്നത്.
ഹിജ്റ 1339 പരിശുദ്ധ ശവ്വാലിൽ ആന്ദ്രപ്രദേശിലെ ശാദിഞ്ചർ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്.
പിറന്ന ഉടനെ അവരുടെ പിതാമഹി കുട്ടിയെ അനുഗ്രഹിച്ച് കൊണ്ട് പറഞ്ഞത്: ഇതൊരു ജീവിച്ചിരിക്കുന്ന വലിയ്യും സുലൈമാനീ കല്ലുകളിൽ(ഉയർന്ന ഒരുതരം മോതിരക്കല്ല്) ഒരുകല്ലുമാണെന്നാണ്.
ഈ വാക്ക് പിന്നീട് ജീവിതത്തിൽ അറംപറ്റിയത്പോലെയായിരുന്നു മഹാന്റെ വളർച്ചയും ഉയർച്ചയും.
വലിയൊരു മഹാനിലേക്ക് ചേർത്തുകൊണ്ടാണ് അന്ന് അദ്ധേഹത്തിന് നാമകരണം ചെയ്യപ്പെട്ടത്.
ഹൈദരാബാദിലെ വലിയ പണ്ഡിതനായിരുന്ന പിതാവ് മുഹമ്മദ് ശിഹാബുദ്ധീൻ എന്നവർ ഹിജ്റ 1386 ൽ വഫാത്തായി.

പിതാവ് വഴിക്ക് ഹലീമത്തുസ്സഅ്ദിയ്യയിലും മാതാവ് വഴി ഹുസൈൻ(റ) വിലും എത്തിച്ചെരുന്നതാണ് അദ്ധേഹത്തിന്റെ പരമ്പര. മാതാവ് വഴിക്ക് സയ്യിദായതിന്ലാണ്  ശരീഫ് എന്ന നാമം വന്നത് എന്നും ഇത് ഹൈദരാബാദിലെ പതിവയിരുന്നു എന്നും അദ്ധേഹം ഒരിക്കൽ പറഞ്ഞതായി ശിഷ്യന്മാർ രേഖപ്പെടുത്തുന്നു.
ഹിജ്റ 1415 ൽ ഉമ്മയും ഈ ലോകത്തോട് വിടപറഞ്ഞു.

ജാമിഅ നിസാമിയ്യയിലെ അദ്ധേഹത്തിന്റെ ഗുരുനാഥൻമാർ മഹാ ജ്ഞാനികളായിരുന്നു.
അവരിൽ ചിലരെ പരിചയപ്പെടാം.
(1)العلامة المفتي محمد عبد الحميد
(2)والعلامة محمد رحيم الدين
 (3)والعلامة حكيم محمد حسين
(5)والعلامة حاجي منير الدين
 (6)والعلامة فضل الرحمن
 (7)والعلامة سعيد
(8) والعلامة السيد طاهر الرضوي
(9) العلامة محمد ولي الله
(10) والعلامة غلام احمد
 (11) والشيخ صالح بن سالم باحطاب
 (12) العلامة أبو الوفاء الأفغاني رحمهم الله تعالى وغيرهم.
ഇവരുടെ ഇൽമ് കൊണ്ട് നമുക്ക് നാഥൻ ഉപകാരം നൽകട്ടെ. ആമീൻ.

ഇന്ത്യയിലും പുറത്തും ഏറെ പ്രചാരം നേടിയ ഗ്രന്ധങ്ങൾ അടക്കം നിരവധി രചനകളും അദ്ധേഹത്തിന്റേതായുണ്ട്.
അവകളിൽ ചിലത് താഴെ ചേർക്കാം.
(1) ثروة القاري من أنوار البخاري
(2) إمام اعظم إمام المحدثين
(3) شرح قصيدة البردة
(4) ديوان شعره المجموع “المدائح العطرة ”
(5) الترجمۃ العربیۃ کتاب الكلام المرفوع فيما يتعلق بالحديث الموضوع لشيخ الإسلام الإمام محمد أنوار الله الفاروقي رحمه الله تعالى،
 (7) سيرة الإمام الشافعي لصالح باحطاب
(8) المختصر في الفقه الشافعي.


ജാമിഅഃ നിസാമിയ്യയിൽ ഞങ്ങൾക്ക് ബുഖാരി ഓതിത്തന്നിരുന്ന നാളുകളിൽ അടുത്തിരിക്കാനും അടുത്തറിയാനും ഭാഗ്യമുണ്ടായത് പോലെ നാഥാ സ്വർഗത്തിൽ ഇമാം ബുഖാരി(റ) ന്റെ കൂടെ ഞങ്ങളെ നീ ചേർക്കണേ...ആമീൻ.
اللهم اغفر لشيخنا....