നബിദിനാഘോഷവും സാക്കിർ നായിക്കിന്റെ അബദ്ധങ്ങളും



നബിദിനാഘോഷത്തെ വിമർഷമച്ച് കൊണ്ട് സാക്കിർ നായിക്കിന്റെ പഴയ ഒരു ക്ലിപ്പിന് ചിലർ ഇപ്പോൾ പ്രചാരം നൽകുന്നതായി കണ്ടു.

ക്ലിപ്പിൽ സാക്കിർ നായിക്ക് പറയുന്ന ബീമാബദ്ധങ്ങൾ.
ഒന്ന്:
ഖുർആനിലുടെയും സ്വഹീഹയ ഹദീസിലൂടെയും തെളീക്കപ്പെടാത്ത ഒരു കാര്യം മതത്തിൽ ചെയ്യുകയാണെങ്കിൽ അത്  ബിദ്അത്താണ്.

മറുപടി:
ഇത് വലിയൊരു അബദ്ധമാണ്. കാരണം ഇസ്ലാമിലെ പ്രമാണങ്ങൾ നാലെണ്ണമുണ്ട്. ഖുർആൻ,സുന്നത്ത്,ഇജ്മാഅ്,ഖിയാസ്. ഇതിൽ രണ്ടെണ്ണം നായിക്ക് വെട്ടിച്ചുരുക്കിയതാണ് ഏറ്റവും വലിയ ബിദ്അത്ത്.

രണ്ട്:
ഒരാൾ ബാങ്കിൽ صلي الله عليه وسلم എന്ന് കൂട്ടിച്ചേർത്താൽ അത് ബിദ്അത്താകുന്നത് പോലെയുള്ള കൂട്ടിച്ചേർക്കലാണ് നബിദിനാഘോഷം.

മറുപടി:
ബാങ്ക് കൊടുക്കുക എന്ന് പറഞ്ഞതിന് പുറമെ ബാങ്കിന്റെ ലഫ്ളുകൾ കൃത്യതയോടെയും ക്ലിപ്തതയോടെയും നബിതങ്ങൾ പഠിപ്പിച്ച് തരികയും അത് അഇമ്മത്ത് രേഖപ്പെടുത്തുകയും ചെയ്തു.
എന്നാൽ നബി(സ) യെ കൊണ്ട് നിങ്ങൾ സന്തോഷിക്കാൻ ഖുർആൻ പറഞ്ഞു. പക്ഷെ ഇന്ന സമയത്തേ പാടുള്ളൂ എന്നോ ഇന്നത് മാത്രമാണന്നോ ഖുർആനോ പ്രവാചകരോ ക്ലിപ്തമാക്കി പഠിപ്പിച്ചിട്ടില്ല. അത് കൊണ്ട് പ്രത്യേഗ ദിവസത്തിൽ നിഅ്മത്തിൽ സന്തോഷിക്കൽ ബിദ്അത്തല്ല.

മൂന്ന്:
നബിദിനാഘോഷം നബിയോ സഹാബത്തോ താബിഉളോ തബഉത്താബിഉകളോ ചെയ്തിട്ടില്ല. അവരാണ് ഏറ്റവും കൂടുതൽ ദീൻ മനസ്സിലാക്കിയവർ.

മറുപടി:
നബിദിനാഘോഷത്തിലെ അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും ഈ പറയപ്പെട്ട എല്ലാവരും ചെയ്തിട്ടുണ്ട്, മദ്ഹ് പറയുക, പാടുക, സ്വദഖ ചെയ്യുക, ഖുർആനോതുക, ഭക്ഷണം വിതരണം ചെയ്യുക എന്നിവയാണത്.
എന്നാൽ ഇന്ന് കാണുന്ന രൂപത്തിൽ നബിദിനാഘോഷം അവർ ചെയ്തിട്ടില്ല.
അടിസ്ഥാനം പ്രമാണബദ്ധമായ ഒരു കാര്യത്തിന്റെ പുതിയ രീതികൾ ബിദ്അത്താകുമെങ്കിൽ സാക്കിർ നായിക്കിന്റെ ഈ പ്രബോധന രീതി ഏറ്റവും വലിയ ബിദ്അത്താണ്. കാരണം സലഫുസ്വാലീഹീങ്ങൾ അത് ചെയ്തിട്ടില്ല.

നാല്:
യേശുവിന്റെ ജന്മദിനാഘോഷം ക്രിസ്ത്യാനികൾ നടത്തുന്നുണ്ട്.അതിനും ബൈബിളിൽ തെളിവില്ല.(അത്പോലെയാണ് സുന്നികൾ എന്ന് ധ്വനിപ്പിക്കുന്നു.)

മറുപടി:
ജൂദന്മാർ മുസ്ലിംകൾ നിസ്കരിക്കുന്നത് പോലെ നിസ്കരിക്കുന്നത് കാണാം.
നിസ്കാരം ഇനിമുതൽ ബിദ്അത്താക്കാൻ ഇയാൾ തയ്യാറാകുമോ എന്നറിയില്ല.

ഇതുപോലുള്ള ക്ലിപ്പുകൾ ഉണ്ടെങ്കിൽ ഇനിയും പുറത്ത് ചാടട്ടെ..!! ജനങ്ങൾക്ക് സത്യം ഗ്രഹിക്കാൻ അത് ഉപകാരപ്പെട്ടേക്കാം.