മൗദൂദിയുടെ “മര”പ്പൊട്ടത്തരം
മുളക്കാൻ വേണ്ടി കസേരക്ക് ചുവട്ടിൽ വെള്ളമൊഴിക്കുന്ന ഒരു മൗദൂദിയുടെ വീഡിയോ ക്ലിപ്പ് നിങ്ങൾ കണ്ടോ..?
സത്യത്തിൽ ഇയാൾക്ക് എന്തോ സംഭവിച്ചു പോയോ വട്ടായോ എന്നൊക്കെ നിങ്ങൾ ചിന്തിച്ച് കാണും. പക്ഷെ ഇയാൾ പൊട്ടനായി അഭിനയിക്കുകയാണെന്ന് വീഡിയോ മുഴുവൻ കണ്ടാൽ നിങ്ങൾക്കും തിരിയും.
ഇസ്തിഗാസ നടത്തുന്ന സുന്നികളെ ഇയാൾ പരിഹസിക്കാൻ ശ്രമിച്ച് സ്വയം അപഹാസ്യനാകുന്ന ചില പോയത്ത ധാരണകളെ നമുക്ക് തിരുത്തിക്കൊടുക്കാം.
ഒന്ന്:
എല്ലാ മുംകിനാത്തുകളും(സംഭവ സാധ്യത ഉള്ള കാര്യങ്ങൾ) സംഭവിക്കുമെന്ന ധാരണ തനി വങ്കത്തരമാണ്.
എന്നാൽ മരണപ്പെട്ടവർ കേൾക്കുക എന്നത് വെറും മുംകിൻ മാത്രമല്ല. സംഇയ്യായി(നബി തങ്ങളിൽ നിന്ന് കേട്ട്) സ്ഥിരപ്പെട്ടത് കൂടിയാണ്.
അപ്പോൾ ഇങ്ങനെ മനസ്സിലാക്കാം,
ഉണങ്ങിയ മരം മുളക്കാൻ വേണ്ടി നമ്മളാരും വെള്ളം ഒരിക്കാറില്ല. എന്നാലത് തീരെ സംഭവിക്കാത്തതുമല്ല. എങ്കിലും അതിന് വെള്ളമൊഴിക്കൽ വിഢിത്തമാണെന്ന് നമുക്കറിയാം. പക്ഷെ മരിച്ചവർ ഇസ്തിഗാസ കേൾക്കുന്നതും അവരോട് ചെയ്യുന്നതും നബി തങ്ങൾ അത് പഠിപ്പിച്ചു എന്ന അടിസ്ഥാനത്തിൽ കൂടിയാണ്. അതോടൊപ്പം അതിനെ കേൾപ്പിക്കാൻ നാഥന് കഴിവുണ്ടെന്ന വിശ്വാസവും നമുക്കുണ്ട് എന്ന് മാത്രം.
രണ്ട്:
ഉണങ്ങിയ മരം പോലെയാണ് കബറിലെ നബി തങ്ങൾ എന്ന് വിശ്വസിക്കാൻ മാത്രം തനി വഹാബിയൻ ഉണക്ക വിശ്വാസം മുസ്ലിംകൾക്ക് ഇല്ല.
ആത്മാവും ശരീരവും കൂടിയ കബറാളിയോടാണ് വിശ്വാസിയുടെ സംബോധന. അല്ലാതെ, വെറും ബോഡിയോടല്ല.
عن
أبي هريرة أن رسول الله صلى الله عليه وسلم قال: ما من أحد يسلم علي إلا رد الله علي روحي حتى أرد عليه السلا
എന്നോട് ആര് സലാം ചൊല്ലിയാലും എന്റെ റൂഹിനെ എന്നിലേക്ക് അല്ലാഹു മടക്കിത്തരുകയും പിന്നെ ഞാൻ സലാം മടക്കുകയും ചെയ്യുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്.
മരണപ്പെട്ട് പോയ പല പ്രവാചകരേയും ഉണർവിൽ നബി തങ്ങൾ കണ്ട സംഭവം സ്വഹീഹായ ഹദീസുകൾ കൊണ്ട് സ്ഥിരപ്പെട്ടതാണ്.
മാത്രമല്ല നബി തങ്ങൾ പറൃ്ഞു
الأنبياء أحياء في قبورهم يصلون.
അമ്പിയാക്കൾ അവരുടെ കബറുകളിൽ ജീവിച്ചിരിക്കുന്നവരാണ്.
എന്നിരിക്കെ അത് പോലെയാണ് ഉണങ്ങി കസേരയാക്കിയ മരമെന്ന് വിശ്വസിക്കാൻ മൗദൂദികൾക്കേ കഴിയൂ...
ഉണക്ക മരത്തിന് നിങ്ങൾ നനക്കൂ.. (സലാം ചൊല്ലൂ എന്ന് പറഞ്ഞ പോലെ) നനക്കുമ്പോൾ ജീവാവസ്ഥ തിരിച്ചുവരുമെന്നോ മറ്റോ പ്രമാണത്തിലുണ്ടോ മൗദൂദീ..
Post a Comment