പയ്യോളിയിൽ നൗഷാദ് അഹ്സനിയെ ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ
മുബ്തദിഇന്റെ മേൽ മയ്യിത്ത് നിസ്കാരമെന്ന വിഷയത്തിൽ അഞ്ചാം മദ്ഹബുകാരൻ ഒതുക്കുങ്ങൽ അഹ്സനിയെ മുഹമ്മദ് സഅദി, അൻസാർ മാസ്റ്റർ, മുഹ്യുദ്ധീൻ അസ്ഹരി, അലി അക്ബർ ബാഖവി എന്നീ ചുണക്കുട്ടികൾ
പയ്യോളിയിൽ ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ..
☝അബ്ദുൽ ഖാഹിറുൽ ബാഗ്ദാദിയുടെ കിതാബ് ഉദ്ധരിച്ച് മയ്യിത്ത് നിസ്കാരം ഹറാമാണെന്ന് പറഞ്ഞവർ അതേ കിതാബിൽ മഹാൻ പറയുന്നത് “അവർ അറുത്തത് ഭക്ഷിക്കൽ,വിവാഹം ചെയ്യൽ,സലാം പറയൽ തുടങ്ങിയ വിഷയത്തിൽ പുത്തൻവാദികൾക്ക് മുസ്ലിം ഉമ്മത്തിന്റെ നിയമമല്ല അതിനാൽ ഇവകൾ ഹറാമാണ്.” എന്നതാണ്. അപ്പോൾ അവർക്ക് വേണ്ടി ഫർള് കിഫായ വീട്ടിയ ശേഷം പിന്നെ ഹറാമാണ് എന്ന് പറയുന്നത് പക്കാ വിഢിത്തമല്ലേ.?
☝ഒരു ഫത് വ കണ്ടാൽ അതിിൽ കൊടുത്ത ആൾ, സ്വീകരിച്ച ആൾ, മുസ്തനദ് ഇതിൽ ഏതിന്റെ മദ്ഹബിലേക്കാണ് ചേർക്കുക.? എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറഞ്ഞില്ല.
(മുസ്തനദിന്റെ മദ്ഹബിലേക്കാണ് ഫത് വ ചേർക്കുക എന്ന് നമ്മൾ സമർത്ഥിച്ചിരുന്നു.)
☝“ലാ യജൂസു”«لا يجوز» എന്നാൽ ഹറാമാണ് എന്ന് അർത്ഥം നൽകിയപ്പോൾ നമ്മൾ ചോദിച്ചത് “ഫർള് കിഫായ വീടിയ ശേഷം ഹറാമാണ് എന്ന വിചിത്ര അർത്ഥം ലാ യജൂസു എന്നതിന് ഉണ്ടോ.?” എന്നാണ്. ഈ ചോദ്യത്തിന് മറുപടി കണ്ടില്ല.
☝മുബ്തദിഇനെ തുടരൽ കറാഹത്തും പണ്ഡിതന്മാർക്ക് ഹറാമുമാണ് എന്ന് പറഞ്ഞ മസ്അലയിലെ “പിന്നിൽ” എന്ന് പറഞ്ഞ പ്രയോഗത്തിൽ മയ്യിത്തും പെട്ടു എന്ന് പറഞ്ഞപ്പോൾ നമ്മൾ ചോദിച്ചത് അങ്ങിനെയെങ്കിൽ പെണ്ണിന്റെ മയ്യിത്ത് നിസ്കരിക്കലും ഹറാമാണോ? എന്നാണ്.
ഈ ചോദ്യത്തിൽ തൊടുകയോ മറുപടി പറയുകയോ ചെയ്യുന്നതായി പയ്യോളിയിൽ കണ്ടില്ല ഇതിന് മറുപടി ഇല്ലേ.?
☝പിന്നെ «وان ماتوا لا تصلو عليهم»
എന്ന ഹദീസിലെ നഹിയ് തൻസീഹിനാണെന്ന് മറുവിഭാഗം മുല്ലാ അലിയ്യുൽ ഖാരിയെ ഉദ്ധരിച്ച് സമർത്ഥിച്ചിരുന്നു.
തൻസീഹിന്റെ നഹി വന്നാൽ ഹറാമെന്ന ഹുക്മ് കിട്ടുമോ എന്ന ചോദ്യത്തിനും മറുപടി കണ്ടില്ല.
വിവരമില്ലാതെ ഫുഖഹാഇന്റെ ഇബാറത്തുകൾ കോട്ടിമാറ്റി സുസുന്നി ഉണ്ടാക്കുന്നവർക്ക് ഖിയാമം വരെ ഇതിന് ശരിയുത്തരം നൽകാനാവില്ല.
Post a Comment