ശംസുൽ ഉലമയുടെ മരിക്കാത്ത മൊഴികൾ
ആലിമുൽ ആലം ശംസുൽ ഉലമയുടെ മരിക്കാത്ത മൊഴികൾ
*" അത്ഭുതങ്ങളുടെ ഇതിഹാസമാണ് ശംസുൽ ഉലമ.ഇരുപതാം നൂറ്റാണ്ട് കണ്ട ഇബ്നു ഹജർ.അഗാധ പാണ്ഡിത്യവും അസാമാന്യ ധിഷണാ വൈഭവവും ലോകത്ത് ശക്തിയും ശ്രേയസ്സുമായി പതിറ്റാണ്ടുകൾ ജ്വലിച്ചു നിന്നു. സമസ്തയുടെ സൂര്യശോഭ സമുദായം ശൈഖുനായിലൂടെ ദർശിച്ചു. ആ മഹാൻ പറഞ്ഞ ചില മൊഴികൾ മാത്രം താെഴ കൊടുക്കുന്നു"
1⃣ "മനപ്പൊരുത്തം നഷ്ടപ്പെട്ട ദമ്പതിമാർ നിയമത്തെ പേടിച്ചു മാത്രം ഒരുമിച്ച് ജീവിക്കേണ്ടി വന്നാൽ ദുനിയാവിലെ നരകം ആ വീട്ടിൽ തന്നെയായിരിക്കും."
2⃣ "നമ്പൂതിരിപ്പാട് അടങ്ങിയപ്പോഴേക്കും രാഷ്ട്രീയത്തിന്റെ പച്ച പാട് പ്രത്യക്ഷപ്പെട്ടിക്കുന്നു."
3⃣ സുന്നി മതി, സുസുന്നി വേണ്ട. ഭിന്ദ്രൻ വാലാമാരെ സൂക്ഷിക്കണം.
4⃣ കൃസ്ത്യൻ പാതിരിമാർ സ്വപ്നം കാണുന്ന ദൈവരാജ്യം നബി തിരുമേനി (സ) സ്വഹാബത്തു മുഖേന ഈ ലോകത്ത് നടപ്പാക്കിക്കഴിഞ്ഞതാണ്.
5⃣ അറബികൾക്ക് അടുക്കള വേല ചെയ്യാൻ വേണ്ടി കുറേ ആളുകളെ സൃഷ്ടിക്കുകയല്ല ഈ സ്ഥാപനത്തിന്റെ ലക്ഷ്യം (ജാമിഅ: നൂരിയ്യയിൽ ചെയ്ത പ്രസംഗം)
6⃣ ഭാഷാ പഠനം ഒരു പ്രശ്നമായി എനിക്കൊരിക്കലും തോന്നിയിട്ടില്ല.
7⃣ ലിഖിത നിയമങ്ങളാൽ ഭരിക്കപ്പെടേണ്ടവർ നമ്മുടെ സ്ഥാപനത്തിൽ വേണ്ട. പ്രകൃത്യാ അനുസരിക്കേണ്ട ചിട്ടകളേ നമുക്കുള്ളൂ.
8⃣ ഖുതുബ: പ്രസംഗമാപ്പോൾ ജുമുഅ മീറ്റിംഗുമായി അധഃപതിച്ചു.
9⃣ തബ്ലീഗ് നടത്താൻ ഇവിടെ ഉലമാക്കളുണ്ട്. മറ്റുള്ളവർ അവർക്കറിയാവുന്ന ജോലി ചെയ്താൽ മതി.
🔟 എന്നെക്കുറിച്ച് നിങ്ങളുടെ കമ്പനിയുടെ മാനേജർ അബ്ദുള്ളയോട് ചോദിച്ചാൽ മതി.അവന് എന്നെ ശരിക്കുമറിയാം ( ജമാഅത്തെ ഇസ്ലാമിയെപ്പറ്റി)
1⃣1⃣ കുട മെതിയടിക്കാർ പലരും സ്വഹീഹുൽ ബുഖാരിയെ അലങ്കോലപ്പെടുത്താനാണ് ശ്രമിച്ചത്.(വടക്കേ ഇന്ത്യൻ പണ്ഡിതന്മാരെക്കുറിച്ച് )
1⃣2⃣ കേരളത്തിൽ മഖ്ദൂം കുടുംബം നിർവ്വഹിച്ചു വന്നിരുന്ന ദൗത്യമാണ് ഇന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്നത്.
1⃣3⃣ പരിശുദ്ധാമ്മാക്കളെ വാർത്തെടുത്തെങ്കിൽ മാത്രമേ ഈ ദീൻ നില നിൽക്കുകയുള്ളൂ.
1⃣4⃣ ഈ രാജ്യത്തെ പോലീസുകാർ ഞങ്ങളെ പ്രശംസിക്കും.കാരണം ഞങ്ങൾ ഒരു വിരൽ അനക്കിയാൽ അടങ്ങുന്നവരാണ് ഞങ്ങളുടെ അണികൾ.
1⃣5⃣ ഈ സംഘടനയുടെ ഉള്ളിൽ ആരെങ്കിലും ചാര പ്രവൃത്തി നടത്തുന്നുവെങ്കിൽ അവരെ ഞങ്ങൾ അറസ്റ്റ് ചെയ്യും. അതിന് പോലീസ് സഹായം വേണ്ട. അല്ലാഹു വിന്റെ ഔലിയാക്കൾ ആരിഫീങ്ങൾ അത് ചെയ്യും. ചെയ്തിട്ടുമുണ്ട്.
1⃣6⃣ ഞങ്ങൾ എപ്പോഴും ഈ രാജ്യത്തെ ഗവൺമെന്റിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് ഏത് രംഗത്തും പ്രവർത്തിക്കുന്നത്.
1⃣7⃣ സുന്നത്ത് ജമാഅത്തിനെ ആക്രമിക്കാൻ ചിലർ നോക്കി, അന്ന് ഔലിയാക്കുടെ നേതൃത്വത്തിൽ മുസ്ലിം സൈന്യം അവരെ ആട്ടിയോടിച്ചു.
1⃣8⃣ ഇവിടെ മുസ് ലിംകൾ നാമമാത്രമായി അവശേഷിക്കുകയാണെങ്കിൽ ഇവടന്ന് കെട്ടുകെട്ടേണ്ടി വരും.
1⃣9⃣ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്ന് മാത്രമേ സാമുദായിക മൈത്രി ഈ രാജ്യത്ത് നിലനിർത്താൻ സാധിക്കുകയുള്ളൂ.
2⃣0⃣ ഇപ്പോൾ ജമാഅത്തെ ഇസ്ലാമി " സിയോ " (SIO) ആയിരിക്കുന്നു. കുറച്ച് കൂടിക്കൂട്ടിയാൽ സിയോണിസ്റ്റായി. അല്ലാഹു അവരെക്കൊണ്ട് അവർക്ക് തന്നെ ഒരു പേര് നൽകിയിരിക്കുന്നു.
2⃣1⃣ ഏതെങ്കിലും പ്രശ്നത്തിൽ ഭിന്നിച്ചാൽ ഖുർആനിലേക്കും ഹദീസിലേക്കും മടക്കുക എന്നതിന്റെ അർത്ഥം ചിലർക്ക് മനസ്സിലായിട്ടില്ല. അങ്ങനെ മടങ്ങിപ്പോയപ്പോഴല്ലേ കുവൈത്ത് കരാറിൽ ഭിന്നത വന്നത് തന്നെ.
2⃣2⃣ ഇബ്നു അബ്ബാസിനെ തൊട്ടു എന്നു പറഞ്ഞു തട്ടി വിടുന്ന പല കാര്യങ്ങളും ഇബ്നു അബ്ബാസ് അറിഞ്ഞു കാണില്ല.
2⃣3⃣ ഒരു ആലിമാണെങ്കിലും മുതഅല്ലിമാണെങ്കിലും ഒരു കരുത്തുള്ള അവലംബം വേണം.
2⃣4⃣ മുറബ്ബിയായ ശൈഖുമാർ ഉണ്ടായേ തീരൂ പക്ഷേ ഞാനാണ് സൂര്യൻ എന്ന് പറഞ്ഞത് കൊണ്ട് ഒരാളും സൂര്യനാവില്ല.വെളിച്ചം വിതറാവില്ല.
2⃣5⃣ ഇത് ഈസാ നബിയുടെ ദീനല്ല.മറിച്ച് മത്തായിയുടെയും ലൂക്കോസിന്റെയും മതമാണ്.
2⃣6⃣ കർബലക്ക് ശേഷം ശിരസ് ഛേദനത്തിന്റെ പരമ്പര തന്നെ സമുദായത്തിൽ അരങ്ങേറി.
2⃣7⃣ പാണക്കാട് പൂക്കോയ തങ്ങൾക്ക് വേണമെങ്കിൽ മക്കളെ ഭൗതികമായി ഉയർത്താമാ യിരുന്നു. അവർ സമുദായത്തിന്റെ നേതാതാക്കളുമായി.
2⃣8⃣ ആത്മാവ് നേരത്തേ സൃഷ്ടിക്കപ്പെട്ടുവെന്ന വാദം, അത് അനാദിയാണെന്ന ഹൈന്ദവ വിശ്വാസത്തിലേക്ക് നയിക്കും.
2⃣9⃣ കേവലം ഭൗതികമായ അടിത്തറയിൽ സ്ഥാപിക്കപ്പെട്ട കമ്മ്യൂണിസത്തിന് ഒരിക്കലും നിലനിൽക്കാനാവില്ല.അത് ഇസ്ലാമിന് ബദലുമാവില്ല.
3⃣0⃣ ചെറിയ കർമ്മത്തിന് വലിയ കൂലി വാഗ്ദാനം െചയ്യുന്ന ഹദീസുകൾ സൂക്ഷിക്കണം. സർവ്വ രോഗശമനം വാഗ്ദാനം ചെയ്യുന്ന ഒറ്റമൂലികളാണ് അവ.
3⃣1⃣ മീസാൻ എന്ന ഗ്രന്ഥം അനുഗ്രഹീതമാണ്.നിരവധി പണ്ഡിതന്മാർക്ക് തുടക്കം കുറിച്ച ഗ്രന്ഥമാണത്.
3⃣2⃣ അദ്വൈത സിദ്ധാന്തം കുഫ്ർ തന്നെയാണ്. അതിന് വഹ്ദത്തുൽ വുജൂദ് എന്ന് അറബിയിൽ പേരു പറഞ്ഞതുകൊണ്ടു മാത്രം നിയമം മാറില്ല.
3⃣3⃣ ചിത്രശലഭത്തിന് പ്രകാശത്തോടുള്ള അനുരാഗം, നിങ്ങൾക്ക് വി ജ്ഞാനത്തോടുമുണ്ടാവണം.
3⃣4⃣ നോട്ടീസ് ഒട്ടിക്കാൻ ബിരുദവും വാൾ പോസ്റ്റ് ഒട്ടിക്കാൻ ബിരുദാനന്തര ബിരുദവുമാണ് ചിലർ നൽകുന്നത്.
3⃣5⃣ സോവിയറ്റ് യൂനിയനെതിരിൽ കരുതി വെച്ച ബോംബ് ശേഖരങ്ങളാണ് അമേരിക്ക ബഗ്ദാദിൽ വർഷിച്ചു കൊണ്ടിരിക്കുന്നത്.
3⃣6⃣ പതിനായിരം പുരുഷൻമ്മാരും അത്ര തന്നെ സ്ത്രീകളും പങ്കെടുത്താൽ നടക്കുന്ന ജിഹാദിന്റെ പേരെന്താണ് ? ഐ യുദ്ധമാണ് മുജാഹിദുകൾ പാലക്കാട് നടത്തിയത്.
3⃣7⃣ മരിച്ച ശരീരം കേവലം ഭൗതിക പദാർത്ഥമാണ്. പരേതൻ കേൾക്കുമെന്ന് പറയുന്നത് അവന്റെ ആത്മാവിനെക്കുറിച്ചാണ്. ശരീരവുമായി അതിനു ബന്ധമുണ്ടാവാം. എന്നാൽ ഈ ശരീരത്തോടാണ് ഖുർആൻ അബൂജാഹിലിനെയും മറ്റും താരതമ്യപ്പെടുത്തിയത്.
3⃣8⃣ പത്രങ്ങളിൽ വധൂവരമ്മാരുടെ വിവാഹ ഫോട്ടോ പ്രസിദ്ധീകരിക്കുന്നത് ആർക്കു വേണ്ടിയാണ് ?
3⃣9⃣ മനുഷ്യന് ബുദ്ധിയില്ലെന്ന് പഠിപ്പിച്ചാലെ ഒന്നും മൂന്നും ഒന്നാണെന്ന ക്രൈസ്തവ സിദ്ധാന്തം നില നിൽക്കൂ.
4⃣0⃣ജീവിക്കുന്ന രാജ്യത്തോട് കൂറ് പുലർത്താൻ മതപരമായിത്തന്നെ ബാധ്യതപ്പെട്ടവരാണ് നമ്മൾ
4⃣1⃣ വിഭാഗീയത വെടിഞ്ഞ് മുസ് ലിംകൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചില്ലെങ്കിൽ സർവ്വനാശമായിരിക്കും ഫലം.
4⃣2⃣ ദേശത്തിന്റെയും വർഗ്ഗ വർണ്ങ്ങളുടെയും പേരിൽ പരസ്പരം പോരടിക്കുന്ന അഭിനവ ലോകത്തിന് ശാന്തസുന്ദരമായ പാത കാണിച്ച പ്രവാചകന്റെ മഹനീയ മാതൃക മുറുകെ പിടിക്കാൻ നമ്മൾ തയ്യാറാവുക.
4⃣3⃣ഈമാനിന്റെ പ്രകാശം ചൊരിയുന്ന വിളക്കുകൾ കൂടുതൽ ഉണ്ടാവണം. എങ്കിൽ മാത്രമേ ദീൻ നിലനിൽക്കുകയുള്ളൂ.
4⃣4⃣ ഡോക്ടർമാർ മലത്തിൽ കൃമികളുണ്ടോ എന്ന് പരിശോധിക്കട്ടെ,ദീൻ 'കൈകാര്യം ചെയ്യാൻ ഇവിടെ ഞങ്ങളുണ്ട്.
4⃣5⃣ ഖുർആന്റെ അഗാധതയിലേക്ക് ആഴ്്ന്നിറങ്ങിഗ്രഹിച്ചാൽ മനുഷ്യൻ ചന്ദ്രനിലെന്നല്ല അതിലപ്പുറവും പാദമൂന്നാൻ കഴിയും.
4⃣6⃣ "നിങ്ങൾ മനസ്സിലാക്കിയോ ഞങ്ങളുടെ കൂട്ടത്തിൽ ബൈബിൾ പഠിച്ചവർ ഇല്ലെന്ന് ? ഞങ്ങൾ അതിനെക്കുറിച്ച് ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്."
4⃣7⃣നിസ്ക്കാരത്തെ ഒഴിവാക്കി ഥരീഖത്ത് വിൽക്കുന്നവൻ വലിയ്യ് അല്ല എലിയാണവൻ.എലിയെ എവിടെ കണ്ടാലും നശിപ്പിക്കണം എന്നാണ് ദീൻ നമ്മെ പഠിപ്പിക്കുന്നത്.
4⃣8⃣ നാലാളുടെ കരങ്ങൾ മെനഞ്ഞെടുത്ത ബൈബിൾ ദൈവീക ഗ്രന്ഥമാണോടാ ?
4⃣9⃣ പള്ളി പൊളിച്ചവനെ അല്ലാഹു പൊളിക്കും
5⃣0⃣ യഥാർത്ഥത്തിൽ ഹഖും ബാത്തിലും കൂട്ടിക്കലർത്തുകയും സത്യാസത്യങ്ങളുടെ മിശ്രിതം ജനമധ്യത്തിലവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ കുൽസിത ശ്രമത്തിന് നൂറ്റാണ്ടുകളുടെ തന്നെ പഴക്കമുണ്ട്.
5⃣1⃣ ദീനിൽ നിന്ന് യാതൊന്നിനെ വെട്ടിച്ചുരുക്കാൻ പാടില്ലെന്നും ഒരു വിധം കൂട്ടിച്ചേർക്കലും അനുവദനീയമല്ലെന്നും സമസ്ത അടിയുറച്ചു വിശ്വസിക്കുന്നു.
5⃣2⃣ നിർഭാഗ്യകരമെന്ന് പറയട്ടേ, സമസ്ത ഒഴിച്ചുള്ള മറ്റു പ്രസ്ഥാനക്കാർ ഇസ്ലാമിന്റെ മഹത്തായ നിയമാവലിയെ പുറം തള്ളി സ്വയം നിർമ്മിതങ്ങളായ ചില നിയമങ്ങൾ വെച്ചു പുലർത്തുന്നവരായിത്തീർന്നിരിക്കുന്നു.
5⃣3⃣ മഹത്തുക്കളുടെ പരിശുദ്ധിയെ തള്ളിപ്പറയാനുള്ള ധൈര്യം അമുസ്ലിംകളുടെ കൂട്ടത്തിലുള്ളവർക്ക് പോലും ഉണ്ടാകുന്നതല്ല.
5⃣4⃣ സാമൂതിരി മഹാരാജാവിന്റെ കാലത്തുണ്ടായിരുന്ന സാമുദായിക സൗഹാർദം മുസ്ലിം സമുദായം ഇവിടെ വാർത്തെടുക്കേണ്ടതുണ്ട്.
5⃣5⃣ദിവ്യ വചനങ്ങളുടെ ഭാഷാർത്ഥം കണക്കിലെടുത്ത് കൊണ്ട് ജീവിക്കാനല്ല ഇസ്ലാം നിർദേശിച്ചിട്ടുള്ളത്.
5⃣6⃣ പഴയ നിയമത്തിലെയും പുതിയ നിയമത്തിലേയും കൈടത്തലുകളെ വെട്ടിത്തുറന്ന് പറഞ്ഞ ഖുർആനിനോട് പ്രതികരിക്കാൻ ഇതേവരേ ഒരു ശക്തിക്കും സാധ്യമായിട്ടില്ല. സാദ്ധ്യമാവുകയുമില്ല. ഖുർആനിന്റെ ഈ അമാനുഷികതയെ പ്രശംസിക്കാതെ നിർവ്വാഹമില്ല.
5⃣7⃣ ഇന്ന് വേദക്കാരുടെ പകൽ തൗറാത്തും ഇഞ്ചീലും ഇല്ലെങ്കിൽ അതവിടെ പോയി.
നന്തി ദാറുസ്സലാം അറബിക് കോളേജ് പുറത്തിറക്കിയ ''ശൈഖുനാ ശംസുൽ ഉലമ സ്മരണിക1996'' യിൽ നിന്നും,
പകർത്തിയെഴുതിയത് : (പകർത്തിയ ആളോട് കപ്പാട് )

Post a Comment