ആർത്തവ കാലത്ത് കൊഴിഞ്ഞ് പോകുന്ന മുടി എന്ത് ചെയ്യണം.?




ആര്‍ത്തവം മാത്രമല്ല, അത് പോലോത്ത എല്ലാ വലിയ അശുദ്ധി സമയങ്ങളിലും ശരീരത്തില്‍നിന്ന് മുടി, നഖം പോലോത്തവ നീക്കം ചെയ്യുന്നതിനെക്കുറിച്ച് പണ്ഡിതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. വലിയ അശുദ്ധി സമയങ്ങളില്‍ അവ നീക്കം ചെയ്യാതിരിക്കല് സുന്നതാണ്.  നീക്കം ചെയ്യൽ കറാഹത്തുമാണ്.
وينبغي أن لا يزيلوا قبل الغسل شعرا أو ظفرا، وكذا دما، لان ذلك يرد في الآخرة جنبا.
(فتح المعين)

വലിയ അശുദ്ധി സമയത്ത് പിരിഞ്ഞുപോവുന്നത് ഖിയാമത് നാളില്‍ വലിയ അശുദ്ധിയുള്ളതായി പുനര്‍ജീവിപ്പിക്കപ്പെടും എന്ന് ഇമാം ഗസാലി  പറഞ്ഞിട്ടുണ്ടെന്ന്  ഇബ്നു ഹജർ(റ) തുഹ്ഫയിൽ പറഞ്ഞിട്ടുണ്ട്.
وأن لا يزيل ذو حدث أكبر قبله شيئا من بدنه ولو نحو دم قال الغزالي لأن أجزاءه تعود إليه في الآخرة بوصف الجنابة ويقال إن كل شعرة تطالبه بجنابتها
(تحفة)
എന്നാല്‍ വേര്‍പിരിഞ്ഞുപോവുന്ന ഇത്തരം ഭാഗങ്ങള്‍ സൂക്ഷിച്ചുവെക്കണമെന്ന് ആരും അഭിപ്രായപ്പെട്ടതായി കാണുന്നില്ല.
മാത്രമല്ല, അത് എടുത്ത് ശുദ്ധീകരിച്ചാൽ ശുദ്ധിയവുകയോ അത് കൊണ്ട് എന്തെങ്കിലും നേട്ടമോ ഇല്ല.
ظاهر هذا الصنيع أن الأجزاء المنفصلة قبل الاغتسال لا ترتفع جنابتها بغسلها
(شرواني)



🔝🔝🔝🔝🔝🔝🔝🔝🔝🔝🔝🔝🔝🔝🔝🔝
⏩⏩⏩⏩⏩ഇഫ്ശാഉസ്സുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യൂ