പ്രകൃതി ദുരന്തങ്ങൾ നൽകുന്ന പാഠം
ജലക്ഷാമം രൂക്ഷമായപ്പോള്‍ മഴക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകളും തേട്ടങ്ങളും കുറവായിരുന്നില്ല. എന്നാല്‍, മനുഷ്യന്‍ കെഞ്ചിയതിനേക്കാളുപരി ഭൂലോകത്തെ മിണ്ടാപ്രാണികളെയും പിഞ്ചുകുഞ്ഞുങ്ങളെയോര്‍ത്ത് സ്രഷ്ടാവ് മഴ വര്‍ഷിപ്പിച്ചു. ഒരു ദിവസം മേഘം കറുത്തപ്പോഴേക്ക് നമ്മുടെ പ്രാര്‍ത്ഥനയും നിഷ്‌കളങ്കതയുമെല്ലാം നിലച്ചുപോയിരുന്നു.
പിന്നീട് കണ്ടത് കോരിച്ചൊരിയുന്ന പേമാരിയും കിളച്ച് മറിക്കുന്ന ഉരുൾ പൊട്ടലുമൊക്കെയാണ്.
ഇപ്പോൾ മഴ നിൽക്കാൻ വേണ്ടി മനുഷ്യൻ കരഞ്ഞ് തേടുകയാണ്.
പക്ഷെ ഇനി ഒരു ദിവസം ദുരന്തമൊന്ന് നീങ്ങിയാൽ മതി
മനുഷ്യര്‍ പഴയ തെമ്മാടിത്തരത്തിലേക്ക് തന്നെ തിരിച്ചുപകാൻ പിന്നെ എങ്ങിനെയാണ് പ്രകൃതിദുരന്തങ്ങളും അത്യാഹിതങ്ങളും സംഭവിക്കാതിരിക്കുക. നാം അനുഭവിക്കുന്ന ഔദാര്യങ്ങള്‍ക്ക് നന്ദിചെയ്‌തേ മതിയാകൂ.
പ്രളയവും ഉരുൾപൊട്ടലും കൊടുങ്കാറ്റുമൊന്നും കേവലം പ്രകൃതിദുരന്തങ്ങളല്ല; വലിയൊരളവില്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ്.
ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ
മനുഷ്യകരങ്ങള്‍ ചെയ്തു വെച്ചത് കാരണമായി കരയിലും കടലിലും നാശം പ്രത്യക്ഷമായിരിക്കുന്നു'' (അര്‍റും 41) എന്ന ഖുര്‍ആനിക വാക്യത്തില്‍ അതിന് കൃത്യമായ തെളിവുണ്ട്.
تزلزلت الأرض على عهد عمر فقال أيها الناس ماكانت هذه الزلزلة إلا عند شيء أحدثتموه والذي نفسي بيده إن عادت لا أساكنكم فيها أبدا ) رواه ابن أبي شيبة بسند صحيح.
ഉമർ(റ)ന്റെ കാലത്ത് ഭൂമികുലുക്കമുണ്ടായി.
അപ്പോൾ അദ്ധേഹം പറഞ്ഞു: ഓ ജനങ്ങളേ നിങ്ങൾ പുതുതായി ചെയ്ത എന്തോ തിന്മയാണിതിന് കാരണം.
അല്ലാഹുവിനെ തന്നെയാണ് സത്യം ഈ കുലുക്കം ഇനിയും മടങ്ങി വന്നാൽ നിങ്ങൾക്കീ ഭൂമിയിൽ ഒരിക്കലും വാസമുണ്ടാകില്ല.(ഇബ്നു അബീ ശൈബ)
ഈ തിരിച്ചറിവുണ്ടാവണമെന്ന് ഖുര്‍ആന്‍ നിരന്തരം നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. വളരെ ചിട്ടയാര്‍ന്നതും സന്തുലിതവുമായ ഒരു ചലനവ്യവസ്ഥയാണ് പ്രപഞ്ചത്തിന് സ്രഷ്ടാവ് ഒരുക്കിവെച്ചിരിക്കുന്നത്. അതില്‍ ഒരു ന്യൂനതയോ പോരായ്മയോ ഒരാള്‍ക്കും കണ്ടെത്താനാവില്ല. പ്രപഞ്ചത്തിന്റെ ഭാഗമായ ഭൂമിക്കുമുണ്ട് സന്തുലിതമായ ഒരു ആവാസ വ്യവസ്ഥ. അത് പരിരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനമേ നടത്താവൂ. ആ സന്തുലിത ക്രമം തെറ്റിക്കുന്ന ഏത് നീക്കവും ഖുര്‍ആന്റെ ഭാഷയില്‍ അക്രമമാണ്. അപ്പോഴാണ് ഭൂമി 'കോപി'ക്കുന്നത്; വന്‍ ദുരന്തങ്ങള്‍ക്ക് മനുഷ്യര്‍ ഇരകളാകുന്നത്. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച ചര്‍ച്ചകളിലൊന്നും ഈ അടിസ്ഥാന തകരാറ് ചൂണ്ടിക്കാണിക്കപ്പെടുകയോ അതിന് പരിഹാരം നിര്‍ദേശിക്കപ്പെടുകയോ ചെയ്യാറില്ല. അതിനാല്‍ ഇതിലും ഭീകരമായ മറ്റൊരു ദുരന്തത്തിന് കാതോര്‍ത്തിരിക്കുക മാത്രമാണ് നാം. അത് എവിടെ സംഭവിക്കും എന്നേ അറിയാനുള്ളൂ.
മനുഷ്യന്‍ എത്ര നിസ്സാരനും നിസ്സഹായനുമാണ് എന്നതാണ് ഓരോ ഭൂകമ്പവും നല്‍കുന്ന ഒന്നാമത്തെ പാഠം. മനുഷ്യന്‍ കെട്ടിപ്പൊക്കുന്ന അഹന്തകളുടെ അംബരചുംബികളെല്ലാം നിമിഷാര്‍ധം കൊണ്ട് നിലംപൊത്തുകയാണ്. പ്രകൃതിയെ കീഴടക്കി എന്ന് അഹങ്കരിക്കുന്ന മനുഷ്യന് അവന്റെ ശാസ്ത്രമോ സാങ്കേതികവിദ്യയോ ദുരന്തവേളകളില്‍ പലപ്പോഴും രക്ഷക്കെത്തുന്നില്ല. തുടര്‍ ദുരന്തങ്ങളുണ്ടായ വയനാട് അടക്കമുള്ള പല ദേശങ്ങളിലും
ജനം അന്തിയുറങ്ങിയത് ആകാശം മേല്‍ക്കൂരയാക്കിയായിരുന്നു. തങ്ങള്‍ നിര്‍മിച്ച ബഹുനില കെട്ടിടങ്ങളെ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല. ലോക രക്ഷിതാവേ, നീ മാത്രം തുണ എന്നാവില്ലേ അവര്‍ നിശ്ശബ്ദരായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നത്?
ദുരന്തം ജീവന്‍ കവര്‍ന്ന പതിനായിര കണക്കിന് ആളുകളുടെ ഉറ്റവരുടേയും ഉടയവരുടേയും വിലാപങ്ങളും കണ്ണുനീരും നമ്മുടെ ഹൃദയാന്തരങ്ങളില്‍ ഒരു നുള്ള് വേദന നല്‍കിയിട്ടുണ്ടെങ്കില്‍ ആ വേദനയാണ് മടക്കത്തിലേക്കുള്ള സ്രഷ്ടാവിന്‍റെ വിളി എന്ന് നാം മനസ്സിലാക്കണം. ആ വേദന നമ്മുടെ മനതലങ്ങളില്‍ രൂപപ്പെട്ടിട്ടില്ലെങ്കില്‍ കഠിനമായ നമ്മുടെ ഹൃദയാന്തരങ്ങളിലേക്ക് സ്രഷ്ടാവിന്‍റെ കാരുണ്യം പെയ്തിറങ്ങിയിട്ടില്ലെന്ന് വേണം കരുതാന്‍, നാഥന്‍ തുണക്കട്ടെ..
ആമീൻ
🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠🏠
📲IFSHAUSSUNNA
Blog &youtube channel
📚📚📚📚📚📚📚📚📚📚
വാർത്തകളും വിവാദങ്ങളുടെ നിജസ്ഥിതിയും നേരത്തെ അറിയാൻ
പ്രഭാഷണങ്ങളും ലേഖനങ്ങളും തത്സമയം ലഭിക്കാൻ
Join the whatsapp group
📲IFSHAUSSUNNA-Group 1
https://chat.whatsapp.com/4xyPagsdlEw3HQsLMhpMXd
📲IFSHAUSSUNNA-Group 2
https://chat.whatsapp.com/4thLZwFjUBiItpj5MDUeKc
📲IFSHAUSSUNNA-Group 3
https://chat.whatsapp.com/2ISBdziyhPy5oDiQhrq8D5
Post a Comment