മൂന്ന് ചരിത്ര ഗുണപാഠ കഥകൾ




ഉസ്മാൻ(റ)ന്റെ ലാഭക്കച്ചവടം 

ഖലീഫ അബൂബക്കർ (റ) ഇസ്ലാമിക രാജ്യത്തിന്റെ ഭരണച്ചെങ്കോലേന്തുന്ന കാലം ഒരു വലിയ ക്ഷാമം മദീനയെ പിടിച്ചുലച്ചു വ്യാപാരികളും ചരക്കുകളും ഇല്ല ഉള്ള ചരക്കുകൾക്കാവട്ടെ തീ വിലയും ജനങ്ങൾ വലയാൻ ഇതിനുമപ്പുറം എന്തു വേണം?

ഏതാനും ഉദാരമതികളൊക്കെ മദീനയിലുണ്ട് എന്നാൽ ഇങ്ങനെ ഒരു ദുർഘട സന്ധിയിൽ അവർക്കും ഒന്നും ചെയ്യാനാവില്ലായിരുന്നു

ഈ സമയത്താണ് ശാമിൽ നിന്ന്  വമ്പിച്ച ഒരു ഒട്ടക സംഘം മദീനയിലെത്തിയത് ആയിരത്തോളം ഒട്ടകങ്ങളും ഭാരിച്ച കച്ചവടച്ചരക്കുമായാണ് സംഘത്തിന്റെ വരവ് മദീനയിലെ വ്യാപാര പ്രമുഖനായിരുന്ന ഉസ്മാനുബ്നു അഫ്ഫാന്റെ വ്യാപാരച്ചരക്കുകളായിരുന്നു അവയൊക്കെയും

ധാരാളം വ്യാപാരച്ചരക്കുകളുമായി ഒട്ടകസംഘം എത്തിയ വിവരം മദീനയിലും പരിസരത്തുമുള്ള ജനങ്ങളും കച്ചവടക്കാരുമൊക്കെ അറിഞ്ഞു

ജനങ്ങൾ പണമില്ലാതെ വലയുകയാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ പണമുള്ളവർ എത്ര അധിക ലാഭത്തിനും വാങ്ങാൻ തയ്യാറാവും ' എന്ന് ചില കച്ചവടക്കാർ കണക്കുകൂട്ടി മൊത്തം ചരക്കുകളും വാങ്ങി വമ്പിച്ച ലാഭത്തിന് വിറ്റഴിക്കാമെന്നുള്ള കച്ചവട സാധ്യത മുന്നിൽ കണ്ട് അവർ ആവേശഭരിതരായി അവർ സംഘടിതരായി ഉസ്മാൻ (റ) നെ സമീപിച്ചു

'നിങ്ങൾ എന്താണുദ്ദേശിക്കുന്നത് ' ഉസ്മാൻ( റ) അവരോടാരാഞ്ഞു

അവർ പറഞ്ഞു: 'താങ്കളുടെ ഈ കച്ചവടച്ചരക്കുകൾ മുഴുവൻ വിലക്ക് വാങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു'

'നിങ്ങൾ ഇവക്ക് എന്തു വിലയാണ് കാണുന്നത് ?'
'നിങ്ങൾ മുതലിറക്കിയതിന്റെ ഇരട്ടി വിലതരാം'

'ഇരട്ടിയോ അതിനേക്കാൾ എത്രയോ കൂടുതൽ വില എനിക്ക് വേറെ കിട്ടും'

'എങ്കിൽ നാലിരട്ടിയായാലോ?'

'അതിലും എത്രയോ കൂടുതൽ തരാൻ ആളുണ്ട് '

'എങ്കിൽ അഞ്ചിരട്ടി തരാം'

'അതിലും കൂടുതൽ കിട്ടുമെന്നെനിക്കുറപ്പുണ്ട് '

മൊത്തം ചരക്കുകളും വാങ്ങി അധികലാഭത്തിന് വിറ്റ് സാമ്പത്തിക നേട്ടം കൊയ്യാമെന്ന് പാൽപായസമുണ്ടവർ നിരാശരായി

അവർ ചോദിച്ചു: 'മദീനയിൽ ഞങ്ങളല്ലാതെ വേറെ ആരാണ് കച്ചവടക്കാരുള്ളത് ഞങ്ങൾ മാത്രമേ നിങ്ങളുടെ പക്കൽ വന്നിട്ടുള്ളൂ എന്നിരിക്കെ പിന്നെ ആരാണ് താങ്കളുടെ ചരക്കുകൾ അത്ര ഇരട്ടിക്ക് വാങ്ങാൻ പോകുന്നത് '

ഉസ്മാൻ (റ) കച്ചവടക്കാരോട് പറഞ്ഞു : തീർച്ചയായും അല്ലാഹു എനിക്ക് ഒരു ദിർഹമിന് 10 ദിർഹം കണ്ട് നൽകും അതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് തരാൻ കഴിയുമോ?'

'അതിന് ഞങ്ങൾക്കാവില്ല' കച്ചവടക്കാർ പിൻവാങ്ങി

ഉടനെ ഉസ്മാൻ (റ) പ്രഖ്യാപിച്ചു: 'ഈ സാധനങ്ങൾ മുഴുവൻ ഞാനിതാ അല്ലാഹുവിന് വിറ്റിരിക്കുന്നു മദീനയിലെ പാവപ്പെട്ടവർക്ക് ദാനം ചെയ്തിരിക്കുന്നു '

ആ കച്ചവടക്കാരെല്ലാം മൂകസാക്ഷികളായി നോക്കി നിന്നു..


മനസ്സിളക്കിയ നീതി 

നാലാം ഖലീഫ അലി(റ) ഒരു യുദ്ധത്തിന് പോവുകയാണ് വഴിയിൽ അദ്ദേഹത്തിന്റെ പടത്തൊപ്പി നഷ്ടപ്പെട്ടു

യുദ്ധം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഒരു ജൂതന്റെ കൈവശം അത് കണ്ടെത്തി 'അത് തന്റെ തൊപ്പി തന്നെ' ഖലീഫ ജൂതനോട് അത് മടക്കിതരുവാൻ ആവശ്യപ്പെട്ടു ജൂതൻ അതിന് സമ്മതിച്ചില്ല

കേസ് കോടതിയിലെത്തി വാദിയും പ്രതിയുംന്യായാധിപനു മുന്നിൽ ഹാജരായി വാദി രാഷ്ട്രത്തിന്റെ ഭരണച്ചെങ്കോലേന്തുന്നയാൾ പ്രതി സാധാരണ ജൂതൻ

ന്യായാധിപൻ വിസ്തരം തുടങ്ങി ഖലീഫ അത് തന്റെ തൊപ്പിയാണെന്ന് ശക്തമായി വാദിച്ചു അത് തനിക്ക് വിട്ടുതരണമെന്നും ആവശ്യപ്പെട്ടു

ജൂതനും തന്റെ ഭാഗം ശക്തിയായി ഉന്നയിച്ചു അത് തിരിച്ചു കൊടുക്കേണ്ടതില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു

തന്റെ വാദം അംഗീകരിക്കണമെങ്കിൽ ഖലീഫ രണ്ടു സാക്ഷികളെ ഹാജരാക്കണമെന്നായി ജഡ്ജി

വൈകാതെ ഖലീഫ സാക്ഷികളെ ഹാജരാക്കി ഒരാൾ ഖലീഫയുടെ ഫുത്രനും മറ്റൊന്ന് അടിമയും

എന്നാൽ ഇവർ സ്വന്തക്കാരാണെന്നും ഇസ്ലാമിക നിയമം അത് ശരിവെക്കുന്നില്ലെന്നും പറഞ്ഞ് കോടതി അവരെ തിരിച്ചയച്ചു

ഖലീഫ നിസ്സഹായനായി മറ്റു സാക്ഷികളെയൊന്നും ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല അതിനാൽ ജൂതന് അനുകൂലമായി കേസ് വിധിയായി

ഇസ്ലാമിന്റെ നീതിന്യായ വ്യവസ്ഥ അയാളിൽ ആശ്ചര്യമുണ്ടാക്കി താൻ സാധാരണക്കാരനും ജൂതനും തനിക്കെതിരെ പരാതി നൽകിയതാകട്ടെ ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരിയും എന്നിട്ടും തനിക്ക് അനുകൂലമായിരിക്കുന്നു വിധി

ജൂതൻ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല പടത്തൊപ്പി ഖലീഫക്ക് വിട്ടുകൊടുത്തു അപ്പോൾ തന്നെ ജൂതമതം വലിച്ചെറിഞ്ഞ് അയാൾ ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്തു.

സദ്പ്രവൃത്തിയുടെ ഫലം 

ഒരിക്കൽ ഹസൻ (റ) ഒരു കാരക്കത്തോട്ടത്തിലൂടെ നടക്കുകയായിരുന്നു അപ്പോൾ ഒരു നീഗ്രോ അടിമ തോട്ടത്തിലിരുന്ന് റൊട്ടി തിന്നുന്നു അയാളുടെ തൊട്ടരികിൽ ഒരു പട്ടിയുമുണ്ട് ഇടക്കിടെ റൊട്ടിക്കഷ്ണങ്ങൾ അയാൾ പട്ടിക്ക് നൽകുന്നു

അടിമയുടെ ഈ ചെയ്തിയിൽ ഹസൻ(റ) ന് വല്ലാത്ത മതിപ്പ് തോന്നി ഹസൻ(റ) ചോദിച്ചു: 'എന്താണീ പട്ടിക്ക് ഇങ്ങനെ റൊട്ടിക്കഷ്ണങ്ങൾ നൽകുന്നത് നിനക്കതിനെ ആട്ടിപ്പായിച്ചു കൂടേ?

ഇത് കേട്ടപ്പോൾ ആ നീഗ്രോ അടിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു : 'ഈ പാവം പട്ടിയെ ആട്ടിയോടിക്കാനോ? ഇതിനെ ആട്ടിയോടിച്ച് ഞാനൊറ്റക്ക് ഭക്ഷണം കഴിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു '

മറുപടി ഹസൻ (റ) നെ തൃപ്തനാക്കി അദ്ദേഹം ആ അടിമയെ വിലക്കു വാങ്ങി മോചിപ്പിച്ചു..