ജൂതന്റെ ജനാസയെ നബി ബഹിമാനിച്ച് നിന്നോ.?
ജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുള്ള ഒരു സംഭവമാണ് നബി തങ്ങൾ ജൂതന്റെ ജനാസയെ ബഹുമാനിച്ച് നിന്നു എന്ന് പലരും തെറ്റിദ്ധരിച്ചു പോയ ഹദീസ്.
യാതാർത്ഥ്യം നമുക്കൊന്ന് പരിശോധിക്കാം.
തങ്ങളുടെ അരികിലൂടെ ഒരു ജൂതന്റെ ജഡം കൊണ്ടുപോയി.
അത് കണ്ടപ്പോൾ നബി തങ്ങൾ എഴുന്നേറ്റ് നിന്നു.
സ്വഹാബികൾ ചോദിച്ചു അതൊരു ജൂതന്റെ ജഡമല്ലയോ നബിയേ..?
അപ്പോൾ നബി തങ്ങൾ പറഞ്ഞു: അതൊരു മനുഷ്യന്റെ ജഡമല്ലേ..?
ഇങ്ങനെയാണ് ഹദീസ് പ്രചാരത്തിലുള്ളത്.
എന്നാൽ അവസാനം കൊടുത്ത അർത്ഥം ശരിയല്ല.
നബി തങ്ങൾ ചോദിച്ചത് اليست نفسا
എന്നാണ് അതിനർത്ഥം മനുഷ്യനെന്നല്ല. അതും ഒരു ശരീരമല്ലെ എന്നാണ്.
അതായത് ആത്മാവ് പോയ ബോഡിയല്ലേ എന്ന് സാരം.
ഈ ഹദീസിനെ വ്യാഖാനിച്ച ഒരു പണ്ഡിതനും അത് ജൂതനെ ആദരിക്കാനാണെന്നോ ഭഹുമാനിച്ചാണെന്നോ പറഞ്ഞിട്ടില്ല.
ഈ ഹദീസ് രണ്ട് രൂപത്തിൽ ഇമാം ബുഖാരി റിപ്പോർട്ട് ചെയ്തതായി കാണാം.
ഒന്ന്.
രണ്ട്.
ഈ ഹദീസിന്റെ ലക്ഷ്യം എന്താണെന്ന് ഫത്ഹുൽബാരിയിൽ പറയുന്നുണ്ട്.
ومقصود الحديث أن لا يستمر الإنسان على الغفلة بعد رؤية الموت ، لما يشعر ذلك من التساهل بأمر الموت ، فمن ثم استوى فيه كون الميت مسلما أو غير مسلم
ഹദീസിന്റെ ലക്ഷ്യം: മരണം കണ്ടതിന് ശേഷവും മനുഷ്യൻ അശ്രദ്ധയിൽ തന്നെ നിൽക്കാതിരിക്കലാണ്. കാരണം അത് മരണത്തിന്റെ കാര്യത്തിലുള്ള അവന്റെ അലമ്പാവത്തെ സൂചിപ്പിക്കുന്നുണ്ട.
ഇത് കൂടാതെ മറ്റ് ചില കാരണങ്ങളും ചില ഹദീസുകളിൽ നിന്ന് വെക്തമാകുന്നുണ്ട്.
അതിങ്ങനെ വിവരിക്കാം.
നബിയും സ്വഹാബത്തും ജൂദന്റെ മയ്യിത്തിന് മുന്നിൽ നിന്നതിന്റെ കാരണങ്ങൾ...
പ്രധാന കാരണം.
👉മരണത്തിന്റെ ഗൗരവത്തെ തര്യപ്പെടുത്താൻ.
മറ്റ് കാരണങ്ങൾ
👉മലക്കുകളെ ബഹുമാനിക്കാൻ, അസ്റാഈലിനെ ബഹുമാനിക്കാൻ
👉റൂഹ് പിടിക്കുന്ന റബ്ബിനെ ബഹുമാനത്തോടെ ഓർത്തതിന് വേണ്ടി.
👉യഹൂദിയുടെ ജഡത്തിലെ ദുർഗന്ധം (പുകപ്പിച്ചിരുന്ന ഗന്ധം) സഹിക്കാനാകാതെ.
👉യഹൂദിയുടെ ജഡം നബിയുടെ തലയേക്കാൾ ഉയരാതിരിക്കാൻ വേണ്ടി.
ഫത്ഹുൽ ബാരിയിൽ ഇബ്നു ഹജറുൽ അസ്ഖലാനി പ്രബലപ്പെടുത്തിയത് ഒന്നാമത്തേതിനെയാണ്.
അതിങ്ങനെ വായിക്കാം⬇
ഇതെല്ലാതെ ജൂതന്റെ മൃതശരീരത്തെ പോലും നബി തങ്ങൾ ആദരിച്ചു എന്ന് പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമാണ്.
Post a Comment