സലാം സുല്ലമിയുടെ മരണം ഇസ്ലാമിന് ഫത്ഹ്


ഇസ്ലാമിന് ഒരു ഫത്ഹ്
-------------------
തൗഹീദ് തീരുമാനമാകാതെയും ബുഖാരിയിലെ 40 ൽ പരം ഹദീസുകൾ ളഈഫാക്കിയത് പിൻവലിക്കാതെയും സലാം സുല്ലമി വിട പറഞ്ഞു...

കണ്ണേറ് നിഷേധം, സംസം വെള്ളത്തിന്റെ മഹത്വ നിഷേധം തുടങ്ങി പല തികണ്ഡ വാദങ്ങൾ കൊണ്ടും മുജാഹിദിൽ നിന്ന് ചേകന്നൂരിസത്തിലേക്ക്  കാല് വെച്ച് കൊണ്ടിരുന്ന മൗലവിയും മുജാഹിദിന്റെ മഹാ മുഹദ്ദിസും(?) മാണ് വിട പടൃ്ഞ വിദ്വാൻ..

 إذا مات صاحب بدعة فقد فتح في الإسلام فتح-  الخطيب والديلمي( الصواعق المحرقة/ ابن حجر الهيتمي)
 ബിദ്അത്ത് കാരൻ മരണമടയുന്നത് ഇസ് ലാമിന്റെ വിജയമാണ്.(ഹദീസ്)

ഇത്തരം ബിദഇകൾ നവീന ആശയത്തിൽ നിന്ന് ഇനിയും പിന്മാറുന്നില്ലെങ്കിൽ അവരുടെ മരണം മുസ്ലിമിന് സന്തോഷം തന്നെ എന്ന് വിളിച്ച് പറയാൻ ആരും മടിക്കേണ്ടതില്ല.
اصحاب البدع كلاب النار
ബിദ്അത്തുകാർ നരകത്തിലെ നായകൾക്ക് സമമാണെന്ന പ്രവാചകാധ്യാപനം ഇവിടെ ഏറെ പ്രസ്താവ്യമാണ്.

അല്ലാമാ ഇബ്‌നുഹജരില്‍ഹയ്തമി(റ) ഫുളയ്‌ലുബ്‌നു ഇയാള്(റ)വിനെ ഉദ്ധരിച്ചു പറയുന്നു: ”സുഫ്‌യാനുബ്‌നു ഉയയ്‌ന(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്; ഒരു മുബ്തദിഇന്റെ ജനാസയെ ആരെങ്കിലും അനുഗമിച്ചാല്‍ അവന്‍ തിരിച്ചുവരുന്നതുവരെ അല്ലാഹുവിന്റെ ക്രോധത്തിലായിരിക്കും. റസൂല്‍÷ മുബ്തദിഇനെ ശപിച്ചുകൊണ്ടു പറയുകയുണ്ടായി. ഒരു നൂതന(ബിദ്അത്ത്) പ്രവൃത്തി ആരെങ്കിലും നടപ്പിലാക്കുകയോ മുബ്തദിഇന് അഭയം നല്‍കുകയോ ചെയ്താല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെയും മുഴുവന്‍ ശാപം അവനിലുണ്ടാകും. അവന്റെ ഫര്‍ളും സുന്നത്തുമായ ഒരു ഇബാദത്തും സ്വീകാര്യവുമല്ല”(അസ്സവാഇഖുല്‍മുഹ്‌രിഖഃ- പേജ്: 149).

വിഖ്യാതമായ തുഹ്ഫഃയില്‍ ഇബ്‌നുഹജര്‍ ഹയ്തമി(റ)പറയുന്നു: ”ഭാര്യയില്‍നിന്നു വഴക്കിന്റെ അടയാളം പ്രത്യക്ഷപ്പെട്ടാല്‍ അവളെ അകറ്റി നിറുത്താതെ അവള്‍ക്ക് ഉപദേശം നല്‍കണം. പിന്നെയും തെറ്റ് ആവര്‍ത്തിച്ചാല്‍ വീണ്ടും ഉപദേശിക്കുകയും കിടപ്പറയില്‍ മാത്രം അവളെ വെടിയുകയും ചെയ്യണം, സംസാരിക്കാതിരിക്കരുത്. മൂന്നു ദിവസത്തിലധികം പിണങ്ങിനില്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഫാസിഖ്, മുബ്തദിഅ് പോലുള്ളവരാണെങ്കില്‍ അവരെ ശാശ്വതമായി അകറ്റിനിറുത്താവുന്നതാണ്”(തുഹ്ഫഃ: 7/55). അല്ലാമാ റംലി തന്റെ നിഹായഃയിലും(6/390) ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം.

സ്വഭാവദൂഷ്യവും അപമര്യാദയും കാണിക്കുന്ന ഭാര്യമാരോടുവരെ ശാശ്വതമായി വിട്ടുനില്‍ക്കാതെ സംസാരിച്ചും ഉപദേശിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിക്കണമെന്നു ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം. അതേസമയം ബിദ്അത്തുകാരോടു ശാശ്വതമായി അകന്നു നില്‍ക്കണമെന്ന് അവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഇക്കാര്യം ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നവരുണ്ട്. അവരെക്കുറിച്ചു ഗൗരപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇബ്‌നുഹജരില്‍ഹയ്തമി(റ) തുഹ്ഫയില്‍ പറയുന്നു: ഫാസിഖ്, മുബ്തദിഅ് എന്നിവരല്ലാത്തവരുടെ മേല്‍ മാത്രം സലാം കൊണ്ടു തുടങ്ങല്‍ സുന്നത്താണ്(9/227). ഇമാം നവവി(റ)വിന്റെ ശറഹു മുസ്‌ലിമില്‍ ഇങ്ങനെ കാണാം: ”ത്വീബി പറയുന്നു: മുബ്തദിഇനു സലാം പറയരുത്, അറിയാതെ സലാം പറയുകയും പിന്നീട് അവന്‍ ദിമ്മിയ്യായ കാഫിറോ മുബ്തദിഓ ആണെന്നു വ്യക്തമാവുകയും ചെയ്താല്‍ എന്റെ സലാം മടക്കി എടുത്തിരിക്കുന്നു എന്നു പറയണം”(ശറഹു മുസ്‌ലിം: 2/5) ബിദ്അത്തുകൊണ്ട് കാഫിറാവാത്ത മുബ്തദിഇനെ തുടര്‍ന്നു നിസ്‌കരിക്കല്‍ കറാഹത്താണെന്ന് ഇമാം ശാഫിഈ(റ) മുഖ്തസ്വര്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (ശറഹു മുസ്‌ലിം: 4/253). ഇതു ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ശറഹുല്‍മുഹദ്ദബില്‍ ഇമാം നവവി(റ) ഉദ്ധരിച്ചിട്ടുണ്ട്.

മുബ്തദിഇനെ തുടര്‍ന്നുനിസ്‌കരിക്കല്‍ നിരോധിക്കപ്പെട്ടതാണ്. അവനെ തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്‌കരിക്കുന്നതാണു പുണ്യമെന്നു തുഹ്ഫഃ(2/253). ബിദ്അത്തുകാരനെ തുടര്‍ന്നു നിസ്‌കരിക്കല്‍ ശക്തമായ കറാഹത്താണ്. കാരണം അവന്റെ പിഴച്ച വിശ്വാസം അവനെ വിട്ടുപിരിയുന്നില്ല (തുഹ്ഫ: 2/294, മുഗ്‌നി: 1/254). എന്നാല്‍ കറാഹത്താണ് എന്നു പറയുന്നതു സാധാരണക്കാരെ സംബന്ധിച്ചാണ്. ഖാളി, ഖത്വീബ്, മുദര്‍രിസ്, ഇമാം, നേതാവ് തുടങ്ങി അനുസരിക്കപ്പെടുന്നവര്‍ക്ക് ഇതു ഹറാമായിത്തീരും.

വാൽ
---------
മുബ്തദിഇനെ തുടരരുതെന്നും അവന്റെ ജനാസ അനുഗമിക്കരുതെന്നും അവന്റെ സലാം മടക്കരുതെന്നുമെല്ലാം ഫുകആഅ് വെക്തമാക്കിയിട്ടുണ്ട് എങ്കിലും അവന്റെ ജനാസ നിസ്കരിക്കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. അതിനാൽ മുബ്തദിഉം മുസ്ലിമാണെന്ന നിലപാടാണ് നമുക്കുള്ളത്.