ഗ്രഹണ നിസ്കാരം എങ്ങനെ നിർവഹിക്കാം.?
സൂര്യനോ ചന്ദ്രനോ ഗ്രഹണം സംഭവിച്ചാല്‍ രണ്ട് റക്അത്ത് നിസ്കരിക്കല്‍ സുന്നത്തുണ്ട്. ഈ നിസ്കാരം പള്ളിയിലോ പൊതു സ്ഥലത്തോ വെച്ച് നിര്‍വ്വഹിക്കാം.
ഗ്രഹണ നിസ്കാരം ഇപ്രകാരമാണ്. തക്ബീറത്തുല്‍ ഇഹ്റാമിനു ശേഷം ഫാതിഹ ഓതി റുകൂഉ് ചെയ്യുക. വീണ്ടും ഉയരുക. മറ്റൊരു ഫാതിഹയും റുകൂഉം കഴിഞ്ഞ് സുജൂദില്‍ പ്രവേശിക്കുക. ഇതു പോലെ അടുത്ത റക്അത്തും നിര്‍വ്വഹിക്കുക. ഗ്രഹണം നീളുന്നതിനനുസരിച്ച് നിറുത്തം ദീര്‍ഘിപ്പിക്കുകയോ ഗ്രഹണം അവസാനിച്ചതു കൊണ്ട് ചുരുക്കുകയോ ചെയ്യരുത്.
ഗ്രഹണ നിസ്കാരത്തിന്റെ
പൂര്‍ണ്ണ രൂപം
തക്ബീറത്തുല്‍ ഇഹ്റാമിനു ശേഷം വജ്ജ്ഹത്തു ഓതുക. അഊദു ഓതി ഫാതിഹ പൂര്‍ത്തിയാക്കിയ ശേഷം അല്‍ബഖറയില്‍ നിന്നും ഓതുക. ആദ്യ റുകൂഅ് ചെയ്ത് ഉയരുക. ഫാതിഹക്കു ശേഷം ആലുഇംറാന്‍ സൂറത്തോതുക. രണ്ടാം റക്അത്തിന്റെ ആദ്യ നിറുത്തത്തില്‍ ഫാതിഹാക്കു ശേഷം സൂറത്തുന്നിസാഉം രണ്ടാമത്തെ നിറുത്തത്തില്‍ ഫാതിഹക്കു ശേഷം സൂറത്തുമാഇദയും ഓതുക. ആദ്യത്തെ റുകൂഇല്‍ അല്‍ബഖറയിലെ 100 ആയത്ത് ഓതുന്നതിന്റെ സമയവും രണ്ടാമത്തെ റുകൂഇല്‍ 80 ആയത്ത് ഓതുന്ന സമയവും മൂന്നാമത്തെ റുകൂഇല്‍ 70 ആയത്ത് ഓതുന്ന സമയവും 4-ാമത്തെ റുകൂഇല്‍ 50 ആയത്ത് ഓതുന്ന സമയവും തസ്ബീഹ് ചൊല്ലുക. മറ്റു കര്‍മ്മങ്ങള്‍ സാധാരണപോലെ ചെയ്യുകയും നിസ്കാരം പൂര്‍ത്തിയാക്കുകയും വേണം. തുടര്‍ന്ന് രണ്ട് ഖുത്വുബ ഓതുക. ഖുത്വുബയില്‍ ഗ്രഹണ നിസ്കാരത്തിന്റെ ഗുണങ്ങളും മറ്റും ഉണര്‍ത്തേണ്ടതാണ്.
ചുരുക്കിപ്പറഞ്ഞാല്‍ രണ്ട് റക്അത്തും ഓരോ റക്അത്തിലും രണ്ട് ഖിയാമും രണ്ടു റുകൂഉം രണ്ടു സുജൂദും ഈ നിസ്കാരത്തിന്റെ മാത്രം പ്രത്യേകതയാണ്. ളുഹ്റിന്റെ സുന്നത്തു പോലെ വെറും രണ്ടു റക്അത്ത് നിസ്കരിച്ചാലും ഗ്രഹണ നിസ്കാരത്തിന്റെ പ്രതിഫലം കിട്ടും.
നിയ്യത്തില്‍ സൂര്യഗ്രഹണ നിസ്കാരമെന്നോ, ചന്ദ്രഗ്രഹണ നിസ്കാരമെന്നോ വ്യക്തമാക്കിപ്പറയണം. ഈ നിസ്കാരത്തിന്റെ സമയം ഗ്രഹണം തുടങ്ങുന്നതു കൊണ്ട് തുടങ്ങും. ഗ്രഹണം അവസാനിച്ച് സൂര്യനോ ചന്ദ്രനോ വെളിവാകുകയോ ഗ്രഹണ സമയത്തോടു കൂടി അസ്തമിക്കുകയോ ചെയ്താല്‍ ഗ്രഹണ നിസ്കാരത്തിന്റെ സയമം കഴിയും. നിസ്കാരം തുടങ്ങി അവസാനിക്കുന്നതിന് മുമ്പ് മേല്‍ പറഞ്ഞതേതെങ്കിലും സംഭവിച്ചാലും നിസ്കാരം പൂര്‍ത്തിയാക്കുക തന്നെ വേണം.
രത്നച്ചുരുക്കം
--------------------
📮കേവലം രണ്ട് റക്അത്ത് സധാരണപോലെ ഗ്രഹണ നിസ്കാരത്തിന്റെ നിയ്യത്ത് വച്ച് നിസ്കരിച്ചാലും അടിസ്ഥാന സുന്നത്തിിന്റെ കൂലി കിട്ടും.
📮എന്നാൽ പരിപൂർണ്ണ രൂപം ഓരോ റക്അത്തിലും രണ്ട് നിർത്തം രണ്ട് റുകൂഅ് രണ്ട് ഖിറാഅത്ത് തുടങ്ങി മേൽ വിവരിച്ചതാണ്.
📮ശേഷം രണ്ട് ഖുതുബ സുന്നത്ത് മാത്രമാണ് നിർബന്ധമില്ല.
നബാതിയ്യ ഖുത്വുബയുടെ ഏടിൽ അതുണ്ട്.
ഗ്രഹണ നിസ്കാരം സംബന്ധമായ സാധാരണ വരുന്ന ചില ചോദ്യങ്ങൾക്ക് മറുപടി.👇👇👇👇👇🌒🌓🌔🌕🌖🌗🌘
Post a Comment