ഖുതുബിയ്യത്ത്: ചരിത്രം,പ്രമാണം


ആദ്യം   ഖുതുബിയ്യത്ത് രചയിതാവിനെക്കുറിച്ചും പ്രാഥാന്യത്തെ കുറിച്ചും  അല്പം പറയാം.

സ്വിദ്ദീഖ് (റ)ന്റെ പരമ്പരയിൽ പെട്ട വലിയ ആബിദും സൂഫിവര്യനും പണ്ഡിതനുമായ ഷൈഖ്   സുലൈമാനുൽ ഖാഹിരി (റ) യുടെയും മഖ്ദൂമി കുടുംബമായ ഫാത്വിമ (റ) യുടെയും അഞ്ചു മക്കളിൽ മൂന്നാമത്തെ പുത്രനായ മഹാനായ  സ്വദഖത്തുല്ലാഹിൽ ഖാഹിരി (ന മ) രചിച്ച ഗൗസുൽ അഹ്ലം മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാണ് ഖുതുബിയ്യത്ത്….. എന്നറിയപ്പെടുന്നത് ….

പ്രഗൽഭ പണ്ഡിതനും വലിയ്യുമായ മുഹമ്മദ് അബ്ദുൽ  ഖാഹിറുൽ മഖ്ദൂം (ഖ സി ) അവർകളിൽ നിന്നായിരുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി വിദ്യാഭ്യാസം കാര്യമായി കരസ്തമാക്കിയത് , പ്രഗൽഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാനവർകൾ ധാരാളം ഗ്രന്തങ്ങളും കവിതാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട് .

 ദർസീ കിതാബുകളും തസ്വവ്വുഫും വഷമാകിയ മഹാൻ താൻ പടിച്ച കിതാബുകളിലൊക്കെ വിവരണങ്ങൾ എഴുതിച്ചേർത്തിരുന്നു . പിൽക്കാല വിജ്ഞാനകുതുകികൾക്ക് ഉപകരിക്കുംവിധം ധാരാളം ഷറഹുകൾ എഴുതിയിട്ടുണ്ട് . ഇക്കാരണത്താലാണ് മഹാനവർകൾ “ ഷറഹിൻ റ്റെ രാജാവ്” എന്ന നാമത്തിൽ അറിയപ്പെട്ടത് .

 നിരവധി ഗ്രന്ഥഥങ്ങളുടെ  കർത്താവാകുന്നു മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി , ഹാഷിയതു ദുറുൽ മൻസൂർ, ഹാഷിയതു തഫ്സീർ ബൈളാവി, തർജമാനുൽ ബഹിയ്യ, തഖ്ത്വീഖുൽ ലിൽജാനി ഇലാ തസ്വ്രീഫുൽ സൻ ജാൻ , ഹാഷിയതു ത്വിബ്ബിൽ അസ്റഖ്, തുടങ്ങിയവ പ്രധാന ക്ർതികൾ മാത്രം .

ഒരിക്കല്‍ മഹാനവര്‍കള്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് മഴവേണമെന്ന് ് ജനങ്ങള്‍ ആവശ്യപ്പെട്ടു. അദ്ദേഹം മഴയുടെ ഉത്തരവാദിത്തമുളള മീക്കാഈല്‍ (അ)
എന്ന മലക്കിനെ വിളിക്കുകയും മഴ വര്‍ഷിപ്പിക്കാനുളള ജനങ്ങളുടെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തു. മീക്കാഈല്‍ (അ) ഉടനെ അല്ലാഹുവിന്റ്റെ സമ്മതത്തോടെ മഴ വര്‍ഷിപ്പിച്ചു. മീക്കാഈല്‍ (അ) വന്നത് പലരും നേരില്‍ കണ്ടിരുന്നു.
ഇതുകൊണ്ടാണ് ജനങ്ങള്‍ ആ പളളിയെ മീക്കാഈല്‍ പളളിയെന്ന് നാമകരണം ചെയ്തത്

കായൽ പട്ടണത്തിൽ ജനിച്ച് ലോകത്തിൻ റ്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വിഷ്വോത്തര പണ്ഡിതനായ സ്വദഖതുല്ലാ (റ) കീളക്കരയിലാണ് ജീവിതത്തിൻ റ്റെ സിംഹ ഭാഗവും കഴിച്ച് കൂട്ടിയത് . ഹിജ് റ  1040 ൽ ജനിച്ച മഹാനവർകൾ ഹിജ് റ 1115 ലാണ് പരലോകം പ്രാപിച്ചത്. തൻ റ്റെ സഹചാരി ‘ സീതിക്കാതിരി മരക്കാർ ‘ പണികഴിപ്പിച്ച കീളക്കര പള്ളിയുടെ ഓരത്തുള്ള പച്ചക്കുബ്ബയുടെ ചുവട്ടിൽ മഹാനവർകൾ അന്ത്യ വിഷ്രമം കൊള്ളുന്നു.




ദക്ഷിണേന്ത്യയിലെ കായല്‍ പട്ടണത്തെ കീളക്കരയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഈ പളളിയാണ് മീക്കാഈല്‍ പളളി. ഈ പളളിയോട് ചേര്‍ന്നുളള മഖ്ബറയിലാണ് പണ്ഡിതനും സൂഫി വര്യനുമായ സ്വദഖതുല്ലാഹില്‍ ഖാഹിരി
അന്ത്യവിശ്രമം കൊളളുന്നത്.


 ഖുതുബിയ്യത്തിലെ ബൈത്തുകൾ (പദ്യങ്ങൾ)  മാത്രമാകുന്നു സ്വദഖതുല്ലാഹിൽ ഖാഹിരി (ന മ) യുടേത്…. ഖുതുബിയ്യത്തിൻ റ്റെ  ആദ്യ ഭാഗത്ത് കാണുന്ന ഫാതിഹ ഓതേണ്ടതായ രീതികളും ദുആകളുമെല്ലാം ക്രോഡീകരിച്ചത് പ്രഷസ്ത കർമ ഷാസ്ത്ര ഗ്രന്തമായ ഫത് ഹുൽ മുഈനിൻ റ്റെ രചയിതാവ് സൈനുദ്ദീൻ മഖ്ദൂം റ വിൻ റ്റെ  ഏഴാമത്തെ പുത്രനായ ആഖിർ സൈനുദ്ദീൻ മഖ്ദൂം റ യുടെ മൂത്ത പുത്രനായ പൊന്നാനി മുദരിസും കൂടിയായ ഇബ്റാഹീം കുട്ടി മുസ്ലിയാർ (ന മ) ആകുന്നു .   1323 ൽ മട്ടന്നൂരിൽ മതപ്രഭാഷണത്തിന്ന് പോയപ്പോൾ അവിടെ വെച്ച് വഫാത്തായി.

എന്നാൽ നബിയും സ്വഹാബത്തു ചെയ്തൊ ഖുതുബിയ്യത്ത് എന്നൊക്കെ ചോദിച്ചാണ് ഇന്നത്തെ മുജായിദ് പോലോത്ത പുത്തൻ പ്രസ്താനക്കാർ ഇതിനെ എതിർക്കുന്നത് …

ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഇത് മഹാനായ മുഹ്യദ്ദീൻ ഷൈഖ് റ യുടെ മദ് ഹ് കാവ്യമാകുന്നു ഇതെങ്ങനെ നബിയും സ്വഹാബത്തും ചെയ്യും  , ചോദിക്കുന്നതിലൊക്കെ ഒരന്തം വേണ്ടെ ,  അല്ലാഹുവിൻ റ്റെ മഹാന്മാരുടെ മദ് ഹും അവരുടെ മുഹ്ജിസത്തും  കറാമത്തൊക്കെ   പദ്യ രൂപത്തിലൊ ഗദ്യ രൂപത്തിലൊ  പാടുകയൊ ചൊല്ലുകയോ ചെയ്യുന്നത് തീർത്തും പുണ്യമുള്ള കാര്യമാകുന്നു, അതിൽ മുഹ്മിനീങ്ങൾക്ക് വലിയ പാടമുണ്ട് , അല്ലാഹു ബഹുമാനിച്ചവരെ ആദരിച്ചവരെ നാം ആദരിക്കലും ബഹുമാനിക്കലും അല്ലാഹുവിൽ അനുസരിക്കലാകുന്നു .

എനി ഇത്തരം വിമർഷനം ഉന്നയിക്കുന്നവർ ചെയ്യുന്ന എല്ലാ പുണ്യ കാര്യങ്ങളും നബിയുടെ  സ്വഹാബത്തിൻ റ്റെ കാലത്തോ ഉത്തമ നൂറ്റാണ്ടിലൊ ചെയ്തതായി തെളിയിക്കാമൊ

ഞങ്ങളെ സംബന്ദിച്ചടുത്തോളം നബി സ്വ വ്യക്താമായി പടിപ്പിച്ചിട്ടുണ്ട്

: ഇസ്.ലാമിൽ ആരെങ്കിലും ഒരു നല്ല ചര്യ ആരംഭിച്ചാൽ അതിന്റെ പ്രതിഫലം അവനുണ്ട്. അവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ പ്രതിഫലവും അവനുണ്ട്. ആരെങ്കിലും ഇസ്.ലാമിൽ ഒരു ചീത്ത ചര്യ ആരംഭിച്ചാൽ അതിന്റെ തിക്തഫലം അവനുണ്ട്. അവരുടെ തിക്തഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ അവനു ശേഷം അതു പ്രവർത്തിച്ചവരുടെ തിക്തഫലവും അവനുണ്ട്. (മുസ്.ലിം)........

അതിനാൽ ഖുതുബിയ്യത്ത് ആവഷ്യ പൂർത്തീകരണത്തിന്ന് വേണ്ടി മുഹ്മിനീങ്ങൾ നടത്തുന്നത് പുണ്യമുള്ള കാര്യമാകുന്നു ഇതിൽ ഇസ്തിഗാസയും തവസ്സുലും അടങ്ങിയിയിരിക്കുന്നു…

വിമർഷനമുന്നയിക്കുന്നവർ   ഖുതുബിയ്യത്ത് ബൈതിൽ എന്ത് ഇസ്ലാമിക ചതുർ പ്രമാണത്തിന്നെതിരാണെന്ന് പറയുക .

എല്ലാ ബൈതും വിമർഷന വിധേയമാക്കറില്ലല്ലൊ അപ്പോൾ ഖുതുബിയ്യത്തിലെ ചില വരികൾ മാത്രം വിമർഷന വിധേയമാക്കുംബോൾ ആ ബൈത്തിൽ എന്ത് പ്രാമാണ വിരുദ്ധമാണെന്ന് സത്യസന്തമായി പറയാൻ ഇവർക്ക് കഴിയില്ല.


കെ. കെ. സദഖത്തുല്ല മൗലവി (റ) യുടെ സമ്പൂർണ്ണ ഫതാവാ. പേജ്‌: 102, 103) യിൽ നിന്ന് അൽപം ഇവിടെ കുറിക്കാം


ഖുത്വുബിയ്യത്തിൽ 1000 വട്ടം ഗൗസുൽ അഅ്ളമിനെ വിളിക്കൽ:

ചോദ്യം: മലബാറിലെ പല പള്ളികളിലും വച്ച്‌ മാസം തോറും നടത്തി വരാറുള്ള ഖുത്വുബിയ്യത്ത്‌ ഇബാദത്താണോ?
സ്വദഖത്തുല്ലാഹിൽ ഖാഹിരിയാൽ രചിക്കപ്പെട്ട ഗൗസുൽ അഅ്ളമിന്റെ മദ്‌ഹാകുന്ന പ്രസ്‌തുത ബൈത്ത്‌ ചൊല്ലുകയും ഇടയിൽ വിളക്ക്‌ കെടുത്തിയോ മാറ്റിവച്ചോ ചെയ്‌ത്‌ കൊണ്ട്‌ ഗൗസുൽ അഅ്ളമിനെ ആയിരം വട്ടം എല്ലാവരും ഉച്ചത്തിൽ വിളിച്ചും പോരുന്നു. ഈ ബൈത്ത്‌ ചൊല്ലുന്നതും മേൽ പ്രകാരമുള്ള വിളിയും ഒരു ഇബാദത്താണോ? അതിൽ പരലോക പ്രതിഫലം ആശിക്കപ്പെടാമോ? ആണെങ്കിൽ തെളിവെന്ത്‌? മേൽപ്രകാരമുള്ള വിളി, ജാഇസും നല്ലതുമാണെന്ന് നാം വിശ്വസിക്കുന്ന തവസ്സുൽ-ഇസ്‌തിഗാസയാണോ?
എന്റെ നാമം ആയിരം വട്ടം വിളിച്ചാൽ ഞാൻ ഉത്തരം ചെയ്യുമെന്ന് അർത്ഥം വരുന്ന ബൈത്തിൽ പറഞ്ഞ പ്രകാരം വിളിച്ചിട്ട്‌ യാതൊരു മറുപടിയും കിട്ടാത്തതെന്ത്‌ കൊണ്ട്‌? നമ്മുടെ മദ്‌ഹബിന്റെ ഇമാമുകളോ അഖീദഃയിലെ ഇമാമുകളോ ഇങ്ങനെ വല്ല ഇസ്‌തിഗാസയും ചെയ്‌തിട്ടുണ്ടോ? ഇവരെക്കാളും ശ്രേഷ്‌ടരല്ലേ ഖുലഫാഉൽ അർബഅഃ. അവരുടെ പേരുകൾ മേൽപ്രകാരം വിളിച്ച്‌ കാണാത്തതെന്ത്‌ കൊണ്ടായിരിക്കും?

ഉത്തരം: സാധാരണ നടത്തപ്പെടാറുള്ള ഖുതുബിയത്ത്‌ ഇബാദത്താണ്‌. അഥവാ ത്വാഅത്താണ്‌. ഖുത്വുബിയ്യത്തിലുള്ളത്‌ പണ്ഡിത ഗ്രേസരനും ഖുത്വുബുമായ മുഹ്‌യിദ്ദീൻ ശൈഖിനെ സംബന്ധിച്ചുള്ള മദ്‌'ഹുകളും കീർത്തനങ്ങളുമാണ്‌. സ്വാലിഹീങ്ങളെ പ്രകീർത്തനം ചെയ്യൽ ദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്‌ എന്ന് ജാമിഉസ്സഗീറിന്റെ വ്യാഖ്യാനമായ 'മുഗ്‌നി': 2-299 ൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. തൗബയും ഇബാദത്തുമാണ്‌ ദോഷം പൊറുപ്പിക്കുന്നത്‌. സ്വാലിഹീങ്ങളെ പ്രകീർത്തനം ചെയ്യൽ തൗബയല്ലാത്തതിനാൽ അത്‌ ഇബാദത്താണെന്ന് തീർച്ച. ആലിം പോലോത്തവരുടെ ഗുണങ്ങൾ പറയൽ താഅത്തിനോട്‌ അശ്ബഹ്‌ ആണെന്ന് തുഹ്ഫ 3-183ൽ പ്രസ്‌താവിച്ചത്‌ സ്‌മരണീയമാണ്‌.

ഖുത്വുബിയ്യത്തിനിടയിൽ ആയിരം വട്ടം വിളിക്കൽ 'തന്നെ വിളിക്കുന്നവർക്കുന്നവർക്കുത്തരം നൽകും' എന്ന് ഗൗസുൽ അഅ്'ളം (റ) പറഞ്ഞതനുസരിച്ചായത്‌ കൊണ്ട്‌ ഇസ്‌തിഗാസ (സഹായാഭ്യർത്ഥന) യാണത്‌. ഇസ്‌തിഗാസ തവസ്സുലിന്റെ അർത്ഥത്തിൽ പെട്ടതാണെന്ന് ഇമാം ഇബ്‌നുഹജർ(റ) ഹാശിയത്തുൽ ഈളാഹിൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. (പേജ്‌: 218) സുന്നത്തായ തവസ്സുലിന്റെ അർത്ഥത്തിൽ പെട്ട ഇസ്‌തിഗാസയും സുന്നത്തും ഇബാദത്തുമാണ്‌. അതിനാൽ മേൽപ്രകാരം ഖുത്വുബിയ്യത്ത്‌ ചൊല്ലുന്നതിനും വിളിക്കുന്നതിനും പരലോക പ്രതിഫലം ലഭിക്കുമെന്ന് ആശിക്കാവുന്നതാണ്‌.

ബൈത്തിൽ പറയുന്നത്‌ പ്രകാരം വിളിച്ചിട്ട്‌ യാതൊരു മറുപടിയും കിട്ടുന്നില്ല എന്ന് പറയുന്നത്‌ ശരിയല്ല. മറുപടി ലഭിച്ച പല സംഭവങ്ങളുമുണ്ട്‌. ഇനി ചിലപ്പോൾ കിട്ടാതിരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം ആ വിളി ബൈത്തിൽ പറഞ്ഞ ക്രമത്തിലാവാത്തത്‌ കൊണ്ടും നിബന്ധനകളൊക്കാത്തത്‌ കൊണ്ടുമാണ്‌. ഉത്തരം ലഭിക്കുമെന്ന ദൃഢവിശ്വാസത്തോട്‌ കൂടിയും മറ്റും വിളിക്കണമെന്നാണ്‌ ബൈത്തിൽ പറഞ്ഞത്‌. മരണമടഞ്ഞ മഹാത്മാക്കളോട്‌ സഹായമർത്ഥിക്കുന്നതിന്റെ മര്യാദയെ സംബന്ധിച്ച്‌ ഇമാം ഗസാലി (റ) പറഞ്ഞതിപ്രകാരമാണ്‌. 'അമ്പിയാക്കൾ, ഇമാമീങ്ങൾ മുതലായവരുടെ പരിശുദ്ധാത്മാക്കളിൽ നിന്ന് ആവശ്യ നിർവ്വഹണം സാധിക്കുന്നത്‌ രണ്ട്‌ മാർഗ്ഗങ്ങൾ ഒത്തു കൂടുമ്പോഴാണ്‌. ആവശ്യക്കാരന്റെ ഭാഗത്ത്‌ നിന്ന് സഹായമർത്ഥനയും മറുഭാഗത്ത്‌ നിന്ന് സഹായിക്കലുമാണ്‌ ആ മാർഗ്ഗങ്ങൾ. സഹായമർത്ഥിക്കൽ ആവശ്യക്കാരന്റെ ഹൃദയം ആവശ്യം നിർവഹിച്ചു കൊടുക്കുന്ന ശുപാർശകനെ ഓർക്കുന്നതിൽ അടങ്ങി ഒതുങ്ങുകയും ആ സ്‌മരണയിൽ വ്യാപൃതമാവുകയും ചെയ്യൽ കൊണ്ടാണ്‌. ആവശ്യക്കാരന്റെ ഈ നിലപാട്‌ ആ ശുപാർശകന്റെ ആത്മാവിനെ ഉണത്തുവാൻ സഹായകമാവുന്നതും അപ്പോൾ ആ പരിശുദ്ധാത്മാവ്‌ അവനെ സഹായിക്കുന്നതുമാണ്‌. അൽ മസ്‌നൂനുൽ കബീർ പേജ്‌: 86.

ആവശ്യക്കാരന്റെ ഹൃദയം മുഹ്‌യിദ്ദീൻ ശൈഖിനെ ഓർക്കുന്നതിൽ വ്യാപൃതമാകുവാൻ ആയിരം വട്ടം വിളിക്കുന്നതിനും അത്‌ ഇരുട്ടത്ത്‌ വച്ചാവുന്നതിനും പ്രത്യേക സ്ഥാനമുണ്ട്‌. ദിക്‌റിന്റെ അവസരത്തിൽ വിളക്ക്‌ കെടുക്കണമെന്ന് സലാലിമുൽ ഫുസലാ (പേജ്‌: 108) മുതലായ കിതാബുകളിൽ പ്രസ്‌താവിച്ചത്‌ സ്‌മരണീയമാണ്‌. ആകയാൽ എന്നോട്‌ പ്രാർത്ഥിച്ചാൽ ഞാൻ ഉത്തരം നൽകുമെന്ന് അല്ലാഹു പരിശുദ്ധ ഖുർആനിൽ പ്രസ്‌താവിച്ചിരിക്കെ അല്ലാഹുവിനോട്‌ പ്രാർത്ഥിച്ചിട്ട്‌ പ്രാർത്ഥനയുടെ നിബന്ധന ശരിപ്പെടാത്തത്‌ കൊണ്ട്‌ പല അവസരത്തിലും മറുപടി ലഭിക്കാറില്ല. അത്‌ പോലെ ഇമാം ഗസാലി (റ) പറഞ്ഞ പ്രകാരമുള്ള സഹായമർത്ഥനയാവാത്തത്‌ കൊണ്ടാണ്‌ ചിലപ്പോൾ ആവശ്യം നിറവേറാത്തതെന്ന് സുവ്യക്തം.

ഇത്തരം ഇസ്‌തിഗാസ അനുവദനീയമോ സുന്നത്തോ ആകുന്ന കാര്യത്തിൽ മദ്‌ഹബിന്റെ ഇമാമീങ്ങളോ അഖീദന്റെ ഇമാമീങ്ങളോ അങ്ങനെ പ്രവർത്തിക്കുന്നതിനും പ്രവർത്തിക്കാതിരിക്കുന്നതിനും സ്ഥാനമില്ല. അതിനാൽ ഇത്‌ സംബന്ധിച്ച്‌ ചോദ്യം അസ്ഥാനത്താണ്‌. മുഹ്‌യിദ്ദീൻ ശൈഖി (റ) നേക്കാൾ ശ്രേഷ്‌ടമായ ഖുലഫാഉൽ അർബഅഃ മുതലായവർ തങ്ങളെ ആയിരം വട്ടം വിളിച്ചാൽ ഉത്തരം നൽകുമെന്ന് പറഞ്ഞിട്ടില്ല. അത്‌ കൊണ്ടാണ്‌ അവരെ അങ്ങനെ വിളിച്ചു കാണാത്തത്‌.



🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽
അറിവൊഴുക്കിന്റെ നിത്യ-ദൃശ്യജാലകം
ഇഫ്ഷാഉസ്സുന്നയുടെ യൂറ്റൂബ് ചാനൽ
സബ്സ്ക്രൈബ് ചെയ്യുക..👇
www.youtube.com/onifshaussunna

ഇഫ്ശാഉസ്സുന്നയുടെ ലേഖനങ്ങൾ ബ്രോഡ്കാസ്റ്റ് വഴി അപ്പപ്പോൾ ലഭിക്കാൻ 9605513865 നമ്പറിലേക്ക്
Add ifshaussunna
എന്ന്മെസേജ് ചെയ്യുക