സുകുമാര്‍ കക്കാടിന്റ പ്രവാചക പ്രകീര്ത്തനം-സ്വര്ഗത്തില് നിന്നും


സ്വര്ഗരത്തില്‍ നിന്നും ഹൃദയത്തിലേ ക്കൊരു
സ്വര്ണ്ണ നൂല്പ്പാ ലം പണിത പ്രവാചകാ
ജീവന്റെ ഭിന്നമാം നാദ വൈചിത്രങ്ങളേ
കമാം സത്തില്‍ ബന്ധിച്ച ധാര്മ്മി കാ

മര്ത്ത്യ രക്തക്കറ പറ്റിയ ദംഷ്ട്രയില്‍
മന്യന്തര സ്മൃതി കോര്ത്ത് ബിംബങ്ങളെ
സത്യ വിശ്വാസ പ്രകാശ ധാവള്യത്തില്‍
നിത്യ പ്രവാഹത്താല്‍ തകര്ത്തള പ്രബോധകാ
തമ്മിലിടഞ്ഞും അഹങ്കരിച്ചും കരള്‍
കൊത്തിപ്പറിച്ചും ചവച്ചും പുളച്ചാര്ത്ത്
ഗോത്രക്കുറുമ്പിനെ കാട്ടുക്രൌര്യങ്ങളെ
ശാന്തി സങ്കിര്ത്ത നമാക്കിയ പ്രവാചകാ
അങ്ങയെ ചുഴു മൊരായിരമോര്മ്മകള്
ആത്മഹര്ഷം വിതച്ചെത്തുമീവേളയില്
ബന്ധുര ചിന്തകള് ജീവന്റ്റെ ജീവനില്
കുന്തിരിക്കം പുകച്ചെത്തുമീ മാത്രയില്

കൈകോര്ത്തു മേവുന്ന മണ്ണുമാകാശവും,
കൈപ്പാറി നില്പ്പു സ്തുതിയുമാശംസയും
കഷ്ടമനാഥനായ് ജാതനായെങ്കിലും..
ശിഷ്ടര്ക്ക് നാഥനായി വര്ത്തിച്ച സാത്വികാ

പ്പൊള്ളും മരുക്കളെ യദ്ധ്യാപനങ്ങളാല്
പുഷ്പനികുഞ്ജക മാക്കിയ ചിന്തകാ,
എത്രയും സൌമ്യനാണങ്കിലും ശത്രുവി
നിന്ത്വനുരുക്കു വാളാകിന വിക്രമാ,

മിസ്തൃതികാല്ക്കല് വീണിടിലും ജീര്ണ്ണമാം
വസ്ത്രേന ഗാത്രം പുതച്ച നൃപോത്തമാ
വായിപ്പിതെന്ന് യത്രുന്നതത്തില് നിന്ന്
വാതുറന്നോതിയ വിക്ഞാന ദാവകാ,

അന്നം കൊടുപ്പിന് പശിക്കെതിരാദ്യത്തെ
അകം കുറിച്ചൊരവശ സംരക്ഷകാ...
ഹാ ക്ഷമിപ്പിന് ക്ഷമാശീലനാണെത്രെയും
ശക്തനെന്നോതിയ വേദപാരംഗതാ

അങ്ങയെ ചുഴു മൊരായിരമോര്മ്മകള്
ആത്മഹര്ഷം വിതച്ചെത്തുമീവേളയില്
ബന്ധുര ചിന്തകള് ജീവന്റ്റെ ജീവനില്
കുന്തിരിക്കം പുകച്ചെത്തുമീ മാത്രയില്

കൈകോര്ത്തു മേവുന്ന മണ്ണുമാകാശവും,
കൈപ്പാറി നില്പ്പു സ്തുതിയുമാശംസയും
താവക പുണ്യ സ്മരണകളെങ്ങളില്
തൂവെട്ടെ ശാന്തിതന് തേനും വെളിച്ചവും