പുഞ്ചിരിയുടെ പ്രവാചകൻ
പ്രവാചകന്റെ സേവകനും സഹസഞ്ചാരിയുമായിരുന്ന അനസ് ബ്‌നു മാലിക് ഓർക്കുന്നു: ഞാനും തിരുനബിയും ഒരുവഴിയിലൂടെ നടന്നുകൊണ്ടിരിക്കുകയായിരുന്നു. നജ്‌റാൻ നിർമിതമായ കട്ടിയുള്ളൊരുപുതപ്പ് നബിയുടെ തോളിലിട്ടിട്ടുണ്ട്. പെട്ടെന്നൊരാൾ പിറകിലൂടെവന്ന് ആ പുതപ്പ് ശക്തിയായിവലിച്ചു. നിരക്ഷരനായൊരു ഗ്രാമീണ അറബിയായിരുന്നു അയാൾ.
വലിയുടെ ആഘാതത്തിൽ ശരീരത്തിൽ പാടുവീണു. അയാൾ നബിയോടായി പരുഷഭാവത്തോടെ പറഞ്ഞു: മുഹമ്മദ്... അല്ലാഹു താങ്കളുടെ പക്കലേൽപ്പിച്ച സമ്പത്തിൽ നിന്ന് കുറച്ച് എനിക്കുവേണം. നബി ഒന്നും പ്രതികരിച്ചില്ല. ശരീരം വേദനിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ മുഖത്തേക്കുനോക്കി പുഞ്ചിരിതൂകുകയും അപ്പോൾ കൈയിലുള്ളതിൽനിന്ന് കുറച്ച് അയാൾക്ക് കൊടുക്കുകയും ചെയ്തു.
ഏത് സാഹചര്യങ്ങളെയും പ്രസന്നതയോടെ സമീപിക്കുക എന്നതായിരുന്നു നബിയുടെ ശൈലി. അത് അനുചരർക്ക് ആനന്ദദായകവുമായിരുന്നു. ജരീറു ബ്‌നു അബ്ദുല്ല പറയുന്നു: ഇസ്‌ലാം സ്വീകരിച്ചതിനുശേഷം പ്രവാചകനെ കാണാൻ ആഗ്രഹിച്ചപ്പോഴെല്ലാം എനിക്കതിന് അനുവാദം ലഭിച്ചിട്ടുണ്ട്. പുഞ്ചിരിക്കുന്ന മുഖത്തോടെയല്ലാതെ പ്രവാചകനെ ഞാൻ കണ്ടിട്ടില്ല' (മുസ്‌ലിം).
പ്രവാചകന്റെകൂടെ സഹവസിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു അനുചരന്റെ മറുപടി ഇങ്ങനെയായിരുന്നു: ഒരുപാടുതവണ സഹവസിച്ചിട്ടുണ്ട്. പ്രഭാതനമസ്കാരം കഴിഞ്ഞശേഷം സൂര്യനുദിക്കുന്നതുവരെ നബി നമസ്കരിച്ചിടത്തുതന്നെ ഇരിക്കും. സൂര്യനുദിച്ചാൽ അവിടെനിന്ന് എഴുന്നേറ്റ് അനുചരരുമായി കുശലംപറയും. നബിയുടെ വശ്യമനോഹരമായ സംസാരംകേട്ട് അനുചരർ ചിരിക്കുമ്പോൾ പ്രവാചകൻ നൈർമല്യത്തോടുകൂടി പുഞ്ചിരിക്കുകയാണ് പതിവ് (മുസ്‌ലിം). എല്ലാറ്റിനും പുഞ്ചിരിയോടെയുള്ള പ്രതികരണമായിരുന്നു നബിയുടേതെന്ന് ചുരുക്കും.
ഒരിക്കൽ നബി, കൂടെയുണ്ടായിരുന്ന അതിഥികളുമായി പത്‌നി ആയിശയുടെ വീട്ടിലെത്തി. ആഗതരുമായി സംസാരിച്ചിരിക്കവേ അടുത്ത വീട്ടിൽനിന്ന് ഭാര്യ സൈനബ് നബിയുടെയും അപരിചതരുടെയും സംസാരംകേട്ടു. അതിഥികളാണെന്നു മനസ്സിലാക്കി തന്റെ വീട്ടിൽ പാകം ചെയ്ത ഭക്ഷണം തളികയിലാക്കി വേലക്കാരിയുടെ പക്കൽ പ്രവാചകസന്നിധിയിലേക്കു കൊടുത്തയച്ചു. നബിക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു അത്.
എന്നാൽ തന്റെ വീട്ടിലെത്തിയ അതിഥികൾക്ക് താനുണ്ടാക്കിയ ഭക്ഷണമല്ലേ നൽകേണ്ടത് എന്നായിരുന്നു ആയിശയുടെ കാഴ്ചപ്പാട്. വേലക്കാരി ഭക്ഷണത്തളികയുമായി ആയിശയുടെ വീട്ടിലെത്തി വാതിലിൽമുട്ടി. തുറന്നുനോക്കിയ ഗൃഹനായിക കണ്ടത് തളികയിൽ ഭക്ഷണവുമായി മുന്നിൽ നിൽക്കുന്ന സൈനബിന്റെ വേലക്കാരിയെയാണ്. അവർക്ക് ദേഷ്യം അടക്കാനായില്ല. തളിക തട്ടിമാറ്റി. ഭക്ഷണം നിലത്ത് വീണു. തളികയും ഭക്ഷണവും നിലത്തുവീണതോടെ ആയിശക്കു സങ്കടമായി. അവർ തേങ്ങിക്കരയാൻ തുടങ്ങി.
ഇതുകണ്ട നബി പുഞ്ചിരിച്ചു; വേഗംചെന്ന് ഭക്ഷണം മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻതുടങ്ങി. വിശ്വാസികളുടെ മാതാവിനു ദേഷ്യം വന്നല്ലോ എന്ന പുഞ്ചിരി ഭാവത്തോടെ നബി പ്രതികരിക്കുകയുംചെയ്തു. പുഞ്ചിരി എന്നത് മാന്യതയുടെ ശരീരഭാഷയാണ്. ഒരാളുടെ നന്മനിറഞ്ഞ മനസ്സിന്റെയും ഹൃദയനൈർമല്യത്തിന്റെയും പ്രതിഫലനമാണത്. മറ്റുള്ളവരെ അഭിമുഖീകരിക്കുമ്പോൾ മന്ദസ്മിതംതൂകുന്നത് പുണ്യമാണെന്നാണ് പ്രവാചകാധ്യാപനം. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന ബലിഷ്ഠമായ പാശമാണ് പുഞ്ചിരി. മുതൽമുടക്കില്ലാതെ ഏതൊരാൾക്കും നൽകാൻ കഴിയുന്ന അമൂല്യമായൊരു സമ്മാനം.

Post a Comment