ശൈഖുനാ കാപ്പിൽ ഉമർ ഉസ്താദ്.
ശൈഖുനാ കാപ്പിൽ ഉസ്താദ്.
പണ്ഡിതർക്കിടയിൽ സുപരിചിതമായ പേര്.
ആയികക്കണക്കിന് ഉലമാക്കളുടെ
സ്നേഹനിധിയായ ഗുരു.
കുഞ്ഞിമുഹമ്മദ് ഹാജി-ഫാത്തിമ ദമ്പതികളുടെ പുത്രനായി 1937 ജൂലെ നാലിനാണ് ജനനം. ഏഴാംക്ലാസ് വരെ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയ ഉമര്‍ മുസ്ലിയാര്‍ പിന്നീട് മതരംഗത്തെ അഗാതമായ പാണ്ഡിത്യം നേടുകയായിരുന്നു.
കാപ്പ്, കരുവാരക്കുണ്ട്, പയ്യനാട്, ചാലിയം എന്നിവിടങ്ങളിലാണ് ദര്‍സ് ജീവിതം നയിച്ചത്. ദര്‍സ് പഠന ശേഷം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടിയ ഉസ്താദ്
ചെമ്പ്രശ്ശേരി (പതിമൂന്ന് വര്‍ഷം), എ.ആര്‍ നഗര്‍ (നാലര വര്‍ഷം), കോടങ്ങാട്(പത്ത് വര്‍ഷം), ദേശമംഗലം(നാലര വര്‍ഷം), പൊടിയാട്(ഒരു വര്‍ഷം), പൊട്ടച്ചിറ അന്‍വരിയ്യ അറബിക് കോളജ്(പതിനഞ്ച് വര്‍ഷം), വാണിയംകുളം മാനു മുസ്ലിയാര്‍ ഇസ്ലാമിക് കോംപ്ലകസ് എന്നിവിടങ്ങളിലാണ് സേവനം ചെയ്തിട്ടുണ്ട്.
പെരിന്തല്‍മണ്ണ താലൂക്ക് ജംഇയ്യത്തുല്‍ ഉലമ ട്രഷററായിരുന്നു ഉസ്താദ്. മലപ്പുറം ജില്ലാ മുശാവറ അംഗം, പാലക്കാട് ജില്ലാ മുശാവറ അംഗം എന്നീ നിലകളിലും സമസ്തക്ക് വേണ്ടി സേവനമനുഷ്ഠിച്ചിരുന്നു ഉസ്താദ്.
നിറകണ്ണുകളോടെ അല്ലാതെ
ഓർക്കാൻ കഴിയില്ല ആർക്കും ആ ജീവിതവും മരണവും.
ജീവിതം കൊണ്ടും മരണം കൊണ്ടും കേരളക്കരയെ അത്ഭുതപ്പെടുത്തിയ മഹാനായിരുന്നു ഉമറുസ്താദ്.
പല വിഷയങ്ങളിലും സ്വഭാവത്തിലും കണ്ണിയത്തുസ്താദിന്റെ മറ്റൊരു പതിപ്പായിരുന്നു ഉമർ ഉസ്താദ് .
മഹാന്മാരെ വല്ലാതെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തിരുന്നു ഉസ്താദ്.
പാണക്കാട് സയ്യിദന്മാരോടുള്ള ഉള്ള് തുറന്ന സ്നേഹം പലപ്പോഴും ബഹിർസ്ഫുരണമായിരുന്നു.
അതിന് വലിയൊരു ഉദാഹരണമെന്നോണം സ്വന്തം ശിഷ്യൻ അദ്ധേഹത്തെ സ്മരിക്കുന്ന ഈ വരികൾ തന്നെ ധാരാളം.
“കഴിഞ്ഞ ജാമിഅ സമ്മേളന ദിവസം ഞാൻ ശൈഖുനയുടെ അടുക്കൽ പോയി .
അന്ന് മുഖത്ത് വല്ലാത്ത സന്തോഷം ....
ഞാൻ ചോദിച്ചു ഇന്ന് ആള് നല്ല സന്തോഷിത്തിലാണല്ലോ?
ശൈഖുനാ പറഞ്ഞു ... ഇന്നെനിക്ക് സമ്മാനം കിട്ടുന്ന ദിവസമാണ്. പാണക്കാട് തങ്ങൾ ഇപ്പോൾ വരും ..
അൽപം സമയം കഴിഞ്ഞപ്പോൾ പാണക്കാട്ട് സയ്യിദ് ഹമീദ് അലി തങ്ങൾ കയറി വന്നു.ഉസ്താദിന് അവാർഡ് നൽകി അപ്പോൾ ആ മുഖത്തുണ്ടായ സന്തോഷം അനിർവചനീയമാണ്.”
ജീവിതത്തിൽ അതി സൂക്ഷ്മത പുലർത്തിയിരുന്ന അദ്ധേഹത്തിന്റെ മരണവും ഒരു സംഭവമായി..
സംസാരിക്കാൻ കഴിയാത്ത അന്ത്യനിമിഷങ്ങൾ
വായിലേക്ക് തന്റെ ശിഷ്യമാർ സംസം വെള്ളം സ്പൂണിൽ നൽകുന്ന നിമിഷം
ആ റൂമിലാകെ ഒരു സുഗന്ദം പരക്കുന്നു.
എല്ലാവരും അതനുഭവിച്ചു.
നെറ്റിത്തടം വിയർക്കുന്നു.
മുഖം പ്രകാശിക്കുന്നു.
അവിടുത്തെ നാവുകൾ ചലിക്കുന്നു:
"ലാ ഇലാഹ ഇല്ലല്ലാഹ്".... എല്ലാം അവസാനിക്കുന്നു.
മരിക്കുന്നതിന്റെ ദിവസങ്ങൾ മുമ്പ് തന്റെ മൂത്ത മകളെ വിളിച്ച് ഒരു വസിയത്ത് ചെയ്തു.
ഞാൻ പഠിച്ച എല്ലാ സ്ഥാപനങ്ങളിലേക്കും പൈസ കൊടുക്കണം.
ഞാൻ അവിടുത്തെ കരൻറും വെള്ളവുമൊക്കെ ഉപയോഗിച്ചതല്ലേ?
ഖാദിമീങ്ങളോടു് പ്രത്തേകം പറഞ്ഞു.
അൻവരിയ്യ അറബിക് കോളേജിലെ സമാജത്തിലേക്ക് 50000 /- രൂപ കൊടുക്കണം.
കുറെ ഇടപാട് നടത്തിയതല്ലെ. വീഴ്ച പറ്റീട്ടുണ്ടെങ്കിലോ?
അവസാന സമയത്ത് ക്ലാസ്സുകൾ ലീവാക്കിയിട്ടുണ്ട്.
പക്ഷെ അവർ എനിക്ക് ശമ്പളം തന്നിട്ടുമുണ്ട്.
അതിലും വലിയ അത്ഭുതമായി മറ്റൊന്നുണ്ട്.
ഉമർ ഉസ്താദിന്റെ ചില ശിഷ്യന്മാർ അത് അയവിറക്കുന്നു.
ബുഖാരിയുടെ ദർസ്സ് നടക്കുമ്പോൾ വെള്ളിയാഴ്ച പകലിലോ രാവിലോ മരിക്കണം എന്ന ചർച്ച വരുമ്പോൾ പുഞ്ചിരിച്ച് കൊണ്ട് പറയുമായിരുന്നു.
"ഞാൻ ചൊവ്വാഴ്ചയാണ് മരിക്കുക.”
ഇത് ഉസ്താദ് പല തവണ പറയുന്നത് കേട്ടതായി ചില ശിഷ്യന്മാർ പയുന്നു.
എല്ലാ ഫന്നുകളിലും ആഴത്തിലുള്ള അറിവ് കാപ്പിൽ ഉസ്താദിനെ മറ്റുള്ളവരിൽ നിന്ന് വെതിരിക്തനാക്കി.
പല മഹത്തുക്കളും അത് നന്നായി തിരിച്ചറിഞ്ഞു.
അതിന് വലിയൊരു ഉദാഹരണമായിരുന്നു ശൈഖുനാ അത്തിപ്പറ്റ ഉസ്താദുമൊത്തുള്ളൊരു കൂടിക്കാഴ്ച.
പതിവ് പോലെ രാവിലെ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ വീട് സന്ദർശകരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പണ്ഡിതരും സാധാരണക്കാരും ശൈഖുനയെ കാണാൻ എത്തിയവരിൽ ഉണ്ട്. എല്ലാവർക്കും ഭക്ഷണവും ചായയും നൽകി സ്വീകരിക്കുന്നു.
കുറച് കഴിഞ്ഞപ്പോൾ ആ സദസ്സിലേക്ക് കാപ്പിൽ ഉമർ ഉസ്താദും കൂടെ കുറേ ആളുകളുമായി കടന്ന് വന്നു. അത്തിപ്പറ്റ ഉസ്താദ് ഉമർ ഉസ്താദിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഇരുത്തിയ ശേഷം വളരെ സന്തോഷത്തോടെ അൽ ഹംദുലില്ലാഹ് എന്ന് ആവർത്തിച്ച്പറഞ്ഞ് കൊണ്ടിരുന്നു.
കുശലാന്വാഷണത്തിന് ശേഷം ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് വളരെ വിനയത്തോടെ കാപ്പിൽ ഉമർ ഉസ്താദിനോട് പറഞ്ഞു. ഞങ്ങൾക്ക് നിങ്ങളുടെ ശിഷ്യത്വം സ്വീകരിക്കാൻ വലിയ ആഗ്രഹമുണ്ട്'അത് കൊണ്ട് രണ്ട് ഹദീസ് ഞങ്ങൾക്ക് പറഞ്ഞ് തരണം.
ഉടനെ റിയാളുസ്വാലിഹീൻ കിതാബ് എടുത്ത് ഉമർ ഉസ്താദിന്റെ കയ്യിൽ കൊടുത്തു. ശൈഖുനാ യുടെ സ്നേഹത്തോടെയുള്ള നിർബന്ധത്തിന് മുമ്പിൽ ഉമർ ഉസ്താദിന് വഴങ്ങുകയല്ലാതെ നിർവാഹമില്ലായിരുന്നു.
രണ്ട് മഹാ പണ്ഡിതരുടെ എളിമയും വിനയവും താഴ്മയും അവിടെ കൂടിയ ജനങ്ങളിൽ വലിയ ആശ്ചര്യമുണ്ടാക്കി.
ഒപ്പം ഉമർ ഉസ്താദിന്റെ വിജ്ഞാനത്തിന്റെ ആഴവും പലരും മനസ്സിലാക്കി.
ഉമർ ഉസ്താദിന്റെ പരലോകജീവിതം അല്ലാഹു സന്തോഷമാക്കി കൊടുക്കട്ടെ. ശൈഖുനാ ക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രക്കട്ടെ!
ആമീൻ
Post a Comment