പക്ഷി ചിലച്ചാൽ മരണം നടക്കും.?


 ചില പക്ഷികൾ മരണവാർത്ത അറിയിക്കുമെന്ന അന്ധവിശ്വാസം ചില സ്ഥലങ്ങളിൽ ഉണ്ട്.
പക്ഷികളിൽ ലക്ഷണം നോക്കുന്നത് ഇസ്ലാമിക സംസ്കാരത്തിനെതിരാണ്.
അങ്ങനെയുള്ള വിശ്വാസം ഇസ്ലാമിലില്ല.
മാത്രമല്ല അത് ജാഹിലിയ്യ കാലത്തുള്ള ജനങ്ങളുടെ വിശ്വാസവുമാണ്.

ഇമാം നവവി പറയുന്നു രാത്രികാല പക്ഷി (കൂമൻ) ഒരാളുടെ വീടിന്റെ മുകളിൽ വന്നിരിക്കൽ അവന്റെയോ കുടുംബത്തിൽ പെട്ട മറ്റുള്ളവരുടെയോ മരണത്തിന്റെ മുന്നറിയിപ്പാണെന്നും അതുപോലെ മരണപ്പെട്ടവരുടെ അസ്ഥിയോ ആത്മാവോ കൂമൻ ആയി വരുമെന്നും ജാഹിലിയ്യ കാലത്തുള്ളവർ വിശ്വസിച്ചിരുന്നു. (ശറഹു മുസ്ലിം 2/ 230)


ഇത്തരം അന്ധവിശ്വാസങ്ങളെ എതിർക്കുകയാണ് നബി(സ) ചെയ്തത്.
അവിടുന്ന് പറഞ്ഞു: ശകുനം(പക്ഷിലക്ഷണം) പരിഗണനീയമല്ല. കൂമൻ മൂളലിലെ  വിശ്വാസവും ശരിയല്ല. കൂമൻ മരണദൂതൻ, മരണപ്പെട്ടവരുടെ ആത്മാവ് ആവുകയോ ഇല്ല. (ബുഖാരി)

കാക്ക കരഞ്ഞാൽ വിരുന്നുകാർ വരുമെന്നും ആപത്ത്  സംഭവിക്കുമെന്നും മരണദൂതൻ ആണെന്നും മറ്റുമുള്ള വിശ്വാസങ്ങൾ അന്ധവിശ്വാസമാണെന്ന് മേൽ പറഞ്ഞതിൽ നിന്നും വ്യക്തമാണ്