സയ്യിദ് ശബാസ് ദര്‍വേസ് ബാബ. ബാംഗ്ലൂർ ആര്‍.കെ പുര


മൈസൂര്‍ രാജാവിന്റെ കാലത്ത് അറേബ്യയില്‍ നിന്നും ഭാരതത്തിലെത്തിയ മഹാനാണ് സയ്യിദ് ശബാസ് ദര്‍വേസ് ബാബ. ബാംഗ്ലൂരില്‍ ആര്‍.കെ പുരത്താണ് മഹാനരുടെ അന്ത്യവിശ്രമ കേന്ദ്രമുള്ളത്. നിരവധി കറാമത്തുകള്‍ കാണിച്ച മഹാന്റെ പ്രാര്‍ത്ഥന കാരണം മൈസൂര്‍ രാജാവിന്റെ മകളുടെ മാറാരോഗം ഭേതമായതുകാരണം രാജാവ് അദ്ദേഹത്തിനും അനുയായികള്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയായിരുന്നു. ഇവിടെ അവര്‍ നിര്‍മ്മിച്ച മസ്ജിദിനടുത്താണ് മഹാനവര്‍കള്‍ അന്ത്യവിശ്രമം കൊള്ളുന്നത്