മുഹറം എന്ന പവിത്ര മാസം
മുഹർറം
വിശ്വാസിയുടെ പുതുവത്സരം
വിശ്വാസിയുടെ പുതുവത്സരമാണ് മുഹര്‍റം. അല്ലാഹുവിന്റെ ആദരം ലഭിച്ച നാല് മാസങ്ങളില്‍ ഒന്ന്.
ലോകചരിത്രത്തിലെ ഒട്ടുമിക്ക സുപ്രധാന സംഭവങ്ങള്‍ക്കും അവിസ്മരണീയ നിമിഷങ്ങള്‍ക്കും സാക്ഷിയായ മാസം.
മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ആദ്യക്കാരനാകാനുള്ള കാരണവും ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായത് കൊണ്ടാണെന്ന് അഭിപ്രായമുണ്ട്. വിശ്വാസി എന്തു കൊണ്ടും ആദരപൂര്‍വം വരവേല്‍ക്കേണ്ട മാസമാണ് മുഹര്‍റം എന്നതില്‍ സംശയമില്ല.
ഖേദകരം എന്നു പറയട്ടെ ഭൂരിപക്ഷം പേരും മുഹര്‍റം മാസത്തിന്റെ ആഗമനം പോലും അറിയാറില്ല.
കുട്ടിക്കാലത്ത് വിശേഷ ദിവസങ്ങളിലെല്ലാം തന്നെപ്രത്യേക മുന്നൊരുക്കങ്ങള്‍ വീട്ടിലുണ്ടാകും. പിതാവ് വിശേഷ ദിവസങ്ങള്‍ കടെന്നത്തുമ്പോള്‍ അതിന്റെ ശ്രേഷ്ഠതകളും ചരിത്ര പശ്ചാത്തലങ്ങളുമെല്ലാം കുട്ടികളെയും വീട്ടിലുള്ളവരെയും വിളിച്ചിരുത്തി പറഞ്ഞ് കേൾപ്പിക്കും. മുഹര്‍റത്തിന്റെ പോരിഷകളെല്ലാം കുഞ്ഞുനാളില്‍ കേട്ടറിയുന്നത് ഉപ്പയില്‍ നിന്നായിരുന്നു.
പ്രവാചകന്മാരുടെ വിജയവുമായി ബന്ധപ്പെട്ട, പുണ്യദിനരാത്രങ്ങളാണ് ഈ ദിനങ്ങളത്രയും. യൂസുഫ്(അ)നെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചതും സുലൈമാന്‍ നബി(അ)ന് രാജാധികാരം ലഭിച്ചതും യൂനുസ്(അ) മത്സ്യവയറ്റില്‍ നിന്നും മോചിതനായതും മൂസാ(അ)ന് തൗറാത്ത് ഇറക്കപ്പെട്ടതും ഇബ്‌റാഹീം(അ) അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടതും അങ്ങനെ നീളുന്നു മുഹര്‍റത്തിലെ ചരിത്ര സംഭവങ്ങള്‍.
ഗ്രിഗേറിയന്‍ കലണ്ടറടിസ്ഥാനത്തിലുള്ള പുതുവത്സരം ന്യൂ ജനറേഷന്‍ ജീവിതത്തിലെ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ആഘോഷ ദിനങ്ങളില്‍ ഒന്നാണ്. അന്നേ ദിവസം പാതിരാത്രി പന്ത്രണ്ട് മണിവരെ ബാറുകളിലും ക്ലബ്ബുകളിലുമായി പുതിയ വര്‍ഷത്തെ ‘ആഘോഷ’പൂര്‍വം വരവേല്‍ക്കാന്‍ നവ സമൂഹം സര്‍വാത്മനാ തയ്യാറായി നില്‍ക്കാറുള്ളത് പിതവാണല്ലോ. വര്‍ഷാരംഭം ആനന്ദപൂര്‍ണമായാല്‍ മധ്യവും ഒടുക്കവും സന്തോഷകരമാകും.
പക്ഷേ, സന്തോഷം പേക്കുത്തുകള്‍ കൊണ്ടും വേണ്ടാതീനങ്ങള്‍ കൊണ്ടും മാത്രമേ ഉണ്ടാകൂ എന്ന പുതിയ തിയറിയാണ് സ്വീകാര്യമല്ലാത്തത്. രണ്ട് ബിയര്‍ ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിയുരുമി ചിഴേസ് പറഞ്ഞാലേ ആഘോഷവും സന്തോഷവും രൂപപ്പെടൂ എന്ന പാശ്ചാത്യന്‍ ചിന്താധാര നമ്മുടെ നാട്ടിലും ശക്തിപ്പെട്ടിരിക്കുന്നു. പലപ്പോഴും പുതുവത്സര തലേന്നും ആഘോഷദിനങ്ങളിലും ബീവ്‌റേജ് കോര്‍പ്പറേഷന് മുമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ ക്യൂനില്‍ക്കുന്ന, തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് വച്ചിരിക്കുന്ന ‘മാന്യന്മാ’രെകാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്; ഈ സമൂഹത്തിന്റെ പതനമോര്‍ത്ത്.
പറഞ്ഞു വരുന്നത് വിശ്വാസിയുടെ ആഘോഷവും ആചരണവും മാതൃകാപൂര്‍ണമായിരിക്കണം, ആഭാസങ്ങള്‍ കടന്നുവരാത്തതായിരിക്കണം എന്നാണ്. കാരണം, ഏതെങ്കിലും കെട്ടുകഥയുടെയോ ഐതിഹ്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല അവന്റെ വര്‍ഷാരംഭചരിത്രമാരംഭിക്കുന്നത്. മറിച്ച് വ്യക്തമായ ചരിത്ര വസ്തുതകളും മഹത്തായ സംഭവ വികാസങ്ങളും നടന്ന കാലഗണനയുടെ അടിസ്ഥാനത്തിലാണ്.
മഹാനായ ഇമാം ഖസ്തല്ലാനി പറയുന്നത് കാണാം, ആദ്യമായി വര്‍ഷാരംഭം ഉണ്ടാകുന്നത് ആദം(അ) ഭൂമിയിലേക്കിറങ്ങിയതിനെ ആസ്പദിച്ചാണ്. അത് ഒന്നാം വര്‍ഷമായി ഗണിച്ചു പോന്നു.
പിന്നെ യൂസുഫ്(അ) മുതലുള്ള കാലഗണന മൂസ നബി(അ) ബനൂ ഇസ്‌റാഈല്യരേയും കൂട്ടി ഈജിപ്ത് വിട്ട് പോകുന്നത് വരെയും, പിന്നീട് മൂസാ നബി ഈജിപ്ത് വിട്ട് പോയതടിസ്ഥാനമാക്കി ദാവൂദ് നബി(അ)യുടെ കാലംവരെയും ശേഷം സൂലൈമാന്‍ നബി(അ)യുടെ കാലം വരെ ദാവൂദ് നബിയുടെ കലണ്ടറടിസ്ഥാനത്തിലും സുലൈമാന്‍ നബിയുടെ കാലത്തെ അടിസ്ഥാനമാക്കിയുള്ള കാലഗണന ഈസാ നബിയുടെ കാലവരെയും തുടര്‍ന്നു.
നേരത്തെ നമ്മള്‍ പറഞ്ഞത് പോലെ, മുകളില്‍ പറഞ്ഞ സംഭവങ്ങളെല്ലാം മുഹര്‍റം മാസത്തില്‍ സംഭവിച്ചത് കൊണ്ടുതന്നെ മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായി. ഈ മാസം ഇത്രമേല്‍ സംഭവബഹുലമായത് കൊണ്ടുതന്നെ ഈ പവിത്രമാസത്തിലെ ആരാധനാകര്‍മങ്ങള്‍ക്ക് അല്ലാഹു പ്രത്യേക പുണ്യവും നല്‍കി. റമസാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്ഠിക്കാന്‍ എറ്റവും വിശേഷമുള്ള മാസം മുഹര്‍റമാണെന്ന് അശ്‌റഫുല്‍ ഖല്‍ഖ് പറഞ്ഞിട്ടുണ്ട്.
മുഹര്‍റ മാസത്തിലെ ഏറ്റവും പവിത്രമായ ദിനമാണ് ‘ആശൂറാ’ഉം’താസൂഅ’ഉം. ഈ ദിനങ്ങളിലെ നോമ്പിനെ കുറിച്ച് പ്രവാചകര്‍ പറഞ്ഞത് കാണാം ‘ആശൂറാ നോമ്പ് തൊട്ട് മുമ്പുള്ള ഒരു വര്‍ഷത്തെ ദോഷം പൊറുപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.
ചുരുക്കത്തില്‍, പവിത്രമായ മുഹര്‍റമിന്റെ പുണ്യദിനങ്ങളോടുകൂടെ മറ്റൊരു പുതുവര്‍ഷം കൂടി വിശ്വാസിയുടെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നു. ഈ പുതുവത്സര ദിനത്തില്‍ നമ്മുടെ ജീവിതത്തിന് നവജീവന്‍ ലഭിക്കേണ്ടതുണ്ട്. കാലുഷ്യമാണ് നമ്മുടെ പരിസരം.
ജീവിക്കാനും കുടിയേറി പാര്‍ക്കാനും ഇടമില്ലാതെ അഭയംതേടി ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ അലയുകയാണ് നമ്മുടെ സഹോദരന്മാര്‍. ഇത്തരമൊരു സാഹചര്യത്തില്‍ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും പേരുപറഞ്ഞ് ആഭാസം കളിക്കുകയല്ല നമ്മള്‍ വേണ്ടത്. . ആഘോഷത്തെ എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്. എല്ലാത്തിനും നിയന്ത്രണം ആവശ്യമാണ്. മതം ആഘോഷത്തിന്റെ അളവുകോല്‍ പറയുമ്പോള്‍ നമ്മില്‍ പലര്‍ക്കും അത് മനുഷ്യ സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലായി തോന്നാറുണ്ട് എന്നാല്‍ അത് നമ്മുടെ ഭൗതിക, പാരത്രിക ജീവിത വിജയത്തിന് വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കുന്നവര്‍ വളരെ വിരളം.
ഈ പുതുവത്സരം സഹജീവി സ്‌നേഹത്തിനുള്ളതാണ്, മത സഹിഷ്ണുതക്കുള്ളതാണ്, മാനവിക ബോധത്തിനുള്ളതാണ്. സഹജീവിയുടെ മനസ്സറിയാനും അവന്റെ ഇല്ലായ്മ മനസ്സിലാക്കാനും വേണ്ടിയാണ് ഈ മാസത്തിലെ നിശ്ചിത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത്. പ്രത്യേകം പവിത്രമാക്കിയത്. ഇതിലൂടെ നമുക്ക് അന്യന്റെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാന്‍ സാധിക്കും. അവന്റെ ആവശ്യം മനസ്സിലാക്കി വേണ്ടത് ചെയ്യാന്‍ സാധിക്കും. നമ്മള്‍ പുതിയ പ്രതിജ്ഞ എടുക്കേണ്ട സമയം കൂടിയാണല്ലോ ഇത്.
ഇനിമുതല്‍ എന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജവും ഞാന്‍ എന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. സാമൂഹിക വിപത്തുകളോ, പ്രതിലോമപ്രവര്‍ത്തനങ്ങളോ ഞാന്‍ കാരണമുണ്ടാകില്ല. മതം എന്റെ വികാരമാണ്. പക്ഷെ, ആ വികാരം എന്റെ ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കും. ഒരു വിശ്വാസി പൂര്‍ണനാകുന്നത് അവന്റെ കരങ്ങളില്‍ നിന്നും നാവില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെടുമ്പോഴാണെന്ന് തിരുവചനം.
ഹജ്ജ് കഴിഞ്ഞ് സംശുദ്ധമനസ്സുകളുമായി സര്‍വ പാപങ്ങളും പൊറുപ്പിക്കപ്പെട്ട വിശ്വാസി വൃന്ദത്തിലേക്കാണ് മുഹര്‍റം സമാഗതമാകുന്നത്. പരിശുദ്ധ ഹജ്ജോടുകൂടിയാണ് നമുക്ക് വര്‍ഷമവസാനിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ത്യാഗസുരഭിലമായ ഓര്‍മകളുടെ കഥ പറയുന്ന മുഹര്‍റത്തിലൂടെ തുടക്കവും. ചുരുക്കത്തില്‍, വര്‍ഷത്തിന്റെ തുടക്കവും ഒടുക്കവും മധ്യവുമെല്ലാം നല്ലരീതിയില്‍ പര്യവസാനിപ്പിക്കാന്‍ നാഥന്‍ നമുക്ക് മാര്‍ഗം കാണിച്ചു തന്നിട്ടുണ്ട്. ഇനി പന്ത് നമ്മുടെ കോര്‍ട്ടിലാണ്. ഈ പരിശുദ്ധ മുഹര്‍റത്തെ വീണ്ടുവിചാരത്തിന്റെ സമയമായി കണക്കാക്കി ഭാസുരമായ പരലോകഭാവിക്ക് വേണ്ടി നമ്മള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കാരണം ഓരോ പുതുവര്‍ഷവും മരണത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുകയാണ് എന്ന നഗ്നസത്യം മറക്കാതിരിക്കുക.
മുഹർറം ഒൻപതും പത്തും (താസൂആഅ്, ആശൂറാഅ്)
. വളരെ പുണ്യമുള്ള സുന്നത്ത് നോമ്പുകളിൽ പെട്ടതാണ് ഈ രണ്ട് ദിവസത്തെയും നോമ്പുകൾ.
റമദാനിൽ നോമ്പ് നഷ്ടപ്പെട്ടവർക്ക് അതും ഈ സുന്നത്തും കൂടെ കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്. കൂടാതെ വ്യഴാഴ്ച,തിങ്കളാഴ്ച എന്നിവ യോജിച്ച് വന്നാൽ അവയുടെ സുന്നത്തും കരുതാം.
തിരു നബി صلى الله عليه وسلم യുടെ ചില ഹദീസുകൾ കാണൂ..
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْمُحَرَّمِ (رواه الإمام مسلم رحمه الله)
“തിരുനബി പറയുന്നു .” റമദാൻ കഴിഞ്ഞാൽ അത്യുത്തമ വ്രതം അല്ലാഹുവിന്റെ മാസമായ മുഹർറമിലേതാണ്. “ (മുസ്‌ലിം )
عَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ قَالَ: إِنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صِيَامِ يَوْمِ عَاشُورَاءَ فَقَالَ يُكَفِّرُ السَّنَةَ الْمَاضِيَةَ (رواه الإمام مسلم رحمه الله)
അബൂ ഖതാദ رضي الله عنه പറയുന്നു. “ മുഹർറം പത്തിലെ (ആശുറാഅ്) നോമ്പിനെ കുറിച്ച് നബി صلى الله عليه وسلم യോട് ചോദിക്കപ്പെട്ടു. “ കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ മുഴുവനും പൊറുക്കപ്പെടാൻ അത് കാരണമെന്നായിരുന്നു” മറുപടി (മുസ്‌ലിം )
ഇമാം ബുഖാരി رضي الله عنه റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദിസിൽ കാണാം.
عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ مَا رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يِوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هٰذَا الْيَوْمِ عَاشُورَاءَ وَهٰذَا الشَّهْرِ يَعْنِى شَهْرَ رَمَضَانَ (رواه الإمام البخاري رحمه الله)
“റമദാനിലെയും ഈ ദിവസത്തെ അഥവാ ആശുറാഅ് ദിവസത്തിലെ നോമ്പിനെയല്ലാതെ ഇതിനേക്കാൾ ഉത്തമമായി ഒരു നോമ്പിനെയും തിരു നബിصلى الله عليه وسلم പരിഗണന കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.
മുഹർറം പത്തിനു ഭാര്യക്കു മക്കൾക്കും ഭക്ഷണ വിശാലത ചെയ്യാൽ സുന്നത്താണ്. ആ വർഷം മുഴുവനും അവന് ഭക്ഷണ വിശാലത ലഭിക്ക്ൻ കാരണമാകുമിത് .(ശർവാനി 3: 455)
ആശൂറാഇൽ കുടുംബത്തിൽവിശാലത ചെയ്യൽ
ആശൂറാഅ് ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കലും ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്/327).
മുഹറം പത്തില്‍ ഭക്ഷണ വിശാലത നല്‍കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ സമൃദ്ധി ലഭിക്കുമെന്ന് പ്രമാണയോഗ്യമായ ഹദീസുകളിലുണ്ട്. ആശുറാഅ് ദിനത്തില്‍ കുടുംബത്തിനു വിശാലത നല്‍കിയവര്‍ക്ക് അല്ലാഹു വളരെ കൂടുതല്‍ വിശാലത നല്‍കിയതായി ഈ ഹദീസിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അനുഭവമുണ്ടെന്ന് ഇമാം കുര്‍ദി(റ) വ്യക്തമാക്കിയിട്ടുണ്ട് (തര്‍ശീഹ്/170).
عَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَنْ وَسَّعَ عَلَى عِيَالِهِ فِي النَّفَقَةِ يَوْمَ عَاشُورَاءَ وَسَّعَ اللهُ عَلَيْهِ سَائِرَ سَنَتِهِ" قَالَ سُفْيَانُ رَضِيَ اللهُ عَنْهُ: إِنَّا قَدْ جَرَّبْنَاهُ فَوَجَدْنَاهُ كَذَلِكَ (مشكاة المصابيح رقم 1926)
ഇബ്‌നു മസ്‌ഊദ് رضي الله عنه ൽ നിന്ന് നിവേദനം .തിരുനബി صلى الله عليه وسلم പറഞ്ഞിരിക്കുന്നു. മുഹർറം പത്തിനു കുടുംബത്തിന്റെ മേൽ ഭക്ഷണ / വസ്ത്ര വിശാലത ചെയ്യുന്നവന് അല്ലാഹു ആ വർഷം മുഴുവനും വിശാലത നൽകുന്നതാണ്. “
സുഫ്‌യാൻ رضي الله عنه പറയുന്നു .ഞങ്ങളിത് പരീക്ഷിച്ച് നോക്കുകയും അത് പുലരുകയും ചെയ്തിട്ടുണ്ടെന്ന് (മിശ്‌കാത്ത് 1926 )
കുടുംബത്തോടൊത്ത് നോമ്പെടുക്കുകയും അവർക്കിഷ്ടമുള്ള ഭക്ഷണം നൽകി നോമ്പ് തുറ സന്തോഷകരമാക്കുകയും ചെയ്യുക.
മുഹര്‍റം പത്തിന് ഭാര്യ സന്താനങ്ങള്‍ക്ക് ഭക്ഷണത്തിലും മറ്റും വിശാലത ചെയ്യല്‍ സുന്നത്താണ്. ''ആരെങ്കിലും ആശൂറാ ദിനത്തില്‍ കുടുംബത്തിന് വിശാലത ചെയ്താല്‍ അല്ലാഹു വര്‍ഷം മുഴുവന്‍ അവന് വിശാലത ചെയ്യുന്നതാണ്'' (ഹദീസ്). ഈ ഹദീസ് നിവേദനം ചെയ്ത മഹാന്‍മാര്‍ പലരും ഇത് പരിശോധിച്ചനുഭവിച്ചവരാണെന്ന് കാണാം (ശര്‍വാനി 3/501).
ആശൂറാഅ് നോമ്പിന്‍റെ ചരിത്ര പശ്ചാതലം.
ആശൂറാഅ് എന്ന നോമ്പിന് മൂസ അലൈഹിസ്സലാമിന്‍റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ആശൂറാഅ് നോമ്പിന്‍റെ കാരണം വ്യക്തമാക്കുന്ന ഹദീസില്‍ ഇപ്രകാരം കാണാം:
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ "
ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം. നബി (സ) മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്ത് (ആശൂറാഅ്) നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ?. അവര്‍ പറഞ്ഞു: "ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "മൂസയെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്". അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. - [സ്വഹീഹുല്‍ ബുഖാരി: 1865].
മൂസ അലൈഹിസ്സലാം ജനിച്ചത് വളരെദുസ്സഹമായ ഒരു ഭരണകാലഘട്ടത്തിലായിരുന്നു. ബനൂ ഇസ്റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കപ്പെടുന്ന കാലഘട്ടം. അദ്ദേഹത്തിന്‍റെ ജനനം മുതല്‍ക്കുള്ള സംഭവങ്ങളെപ്പറ്റിയും, കിരാതഭരണാധികാരിയായിരുന്ന ഫിര്‍ഔനില്‍ നിന്ന് അല്ലാഹു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ സംരക്ഷണത്തെപ്പറ്റിയും വിശുദ്ധഖുര്‍ആനിളുടനീളം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്.
"അവന്‍ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു (36). മറ്റൊരിക്കലും നിനക്ക് നാം അനുഗ്രഹം ചെയ്ത് തന്നിട്ടുണ്ട് (37). അതായത് നിന്‍റെ മാതാവിന് ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍ (38). നീ അവനെ ( കുട്ടിയെ ) പെട്ടിയിലാക്കിയിട്ട് നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത് കൊള്ളും. ( ഹേ; മൂസാ, ) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത് (39). നിന്‍റെ സഹോദരി നടന്ന് ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ എന്ന് പറയുകയും ചെയ്യുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക് തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട് ( അതു സംബന്ധിച്ച് ) മനഃക്ലേശത്തില്‍ നിന്ന് നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട് ഹേ; മൂസാ, നീ ( എന്‍റെ ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു (40). എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു (41). എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത് (42). നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക് പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു (43). എന്നിട്ട് നിങ്ങള്‍ അവനോട് സൌമ്യമായ വാക്ക് പറയുക. അവന്‍ ഒരു വേള ചിന്തിച്ച് മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന് വരാം (44). അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാന്‍ ഭയപ്പെടുന്നു (45). അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട് (46). അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത് ചെന്നിട്ട് പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്. നിന്‍റെയടുത്ത് ഞങ്ങള്‍ വന്നിട്ടുള്ളത് നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം (47). നിഷേധിച്ച് തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ് ശിക്ഷയുള്ളതെന്ന് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു (48). അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ് നിങ്ങളുടെ രണ്ട് പേരുടെയും രക്ഷിതാവ്? (49). അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ് (50)."- [സൂറത്തു ത്വാഹാ: 36-50].
ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട നോമ്പിന് ആസ്പദമായ ബനൂ ഇസ്റാഈല്യരെ ഫിര്‍ഔനില്‍ നിന്നും രക്ഷിച്ച സംഭവം വിശുദ്ധഖുര്‍ആനില്‍ പ്രതിപാദിക്കുന്നത് കാണുക:
وَلَقَدْ أَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَّا تَخَافُ دَرَكًا وَلَا تَخْشَىٰ (77) فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُم مِّنَ الْيَمِّ مَا غَشِيَهُمْ (78) وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ (79) يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ (80) كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ (81)
"മൂസായ്ക്ക് നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട് രാത്രിയില്‍ നീ പോകുക. എന്നിട്ട് അവര്‍ക്ക് വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന് എത്തുമെന്ന് നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല (77). അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട് കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന് അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു (78). ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക് നയിച്ചില്ല (79). ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക് നാം നിശ്ചയിച്ച് തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക് നാം ഇറക്കിത്തരികയും ചെയ്തു (80). നിങ്ങള്‍ക്ക് നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ച് കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്. ( നിങ്ങള്‍ അതിരുകവിയുന്ന പക്ഷം ) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു (81)". - [സൂറത്തു ത്വാഹാ: 77-81].
ഈ സംഭവത്തില്‍ ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചതിന് നന്ദി എന്നോണമാണ് ആ ദിവസം മൂസാ അലൈഹിസ്സലാം നോമ്പ് അനുഷ്ടിച്ചത്. സ്വഹീഹ് മുസ്‌ലിമിലെ ഹദീസില്‍ ആ ദിവസത്തിന്‍റെ പ്രത്യേകത എന്ത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ റസൂല്‍ (സ) യോട് ഇപ്രകാരം പറഞ്ഞതായിക്കാണാം:
فصامه موسى شكراً لله تعالى فنحن نصومه
"അപ്പോള്‍ അല്ലാഹുവിന് നന്ദിയെന്നോണം മൂസ അലൈഹിസ്സലാം ആ ദിനം നോമ്പ് പിടിച്ചു. അതിനാല്‍ നമ്മളും അത് നോല്‍ക്കുന്നു". - [സ്വഹീഹ് മുസ്‌ലിം].
ആശൂറാഅ് നോമ്പിന്‍റെ ശ്രേഷ്ടത.
അബ്ദുള്ളാഹിബ്‌നുഅബ്ബാസ് (റ) നിവേദനം: നബീ(സ്വ) പറഞ്ഞു: ആരെങ്കിലും മുഹര്‍റമിലെ ആശൂറാഇന് നോമ്പെടുത്താല്‍ 10000 ഹാജിമാരുടെയും, ഉംറ നിര്‍വ്വഹിച്ചവരുടെയും, രക്ത സാക്ഷികളുടെയും പ്രതിഫലങ്ങള്‍ അല്ലാഹു അവന് നല്‍കുന്നതാണ്. ഒരു അനാഥന്റെ തല ആര് തടവിയോ അവന് തടവിയ ഓരോ മുടിക്കു പകരം ഓരോ പദവി അല്ലാഹു ഉയര്‍ത്തും. ആശൂറാഇന്റെ ദിനത്തില്‍ ഒരാളെ നോമ്പ് മുറിപ്പിച്ചാല്‍ അവന്‍ മുഹമ്മദ് നബീ(സ്വ) തങ്ങളുടെ സമുദായത്തെ മുഴുവന്‍ വയറ് നിറയെ ഭക്ഷണം നല്‍കി നോമ്പ് തുറപ്പിച്ചവനെ പോലെയാണ്.
നബി (സ) പറഞ്ഞു:
" صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "
"അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു." - [സ്വഹീഹ് മുസ്‌ലിം: 1162].
അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം:
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . "
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം." - [സ്വഹീഹുല്‍ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാള്‍ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരു ദിവസം നോമ്പ് അനുഷ്ടിക്കുന്നത്കൊണ്ട് ലഭിക്കുന്ന മറ്റെല്ലാ ശ്രേഷ്ഠത്തകളും ആശൂറാഅ് നോമ്പിനും ഉണ്ട്.
عن أبوسعيد الخدري رضي الله عنه قال: سمعت النبي صلى الله عليه وسلم يقول: من صام يوما في سبيل الله بعد الله وجهه عن النار سبعين خريفا.
അബൂ സഈദ് അല്‍ ഖുദ്'രി (റ) വില്‍ നിന്നും നിവേദനം: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ആരെങ്കിലും ഒരു നോമ്പ് നോറ്റാല്‍ അല്ലാഹു അവന്‍റെ മുഖത്തെ നരകത്തില്‍ നിന്നും എഴുപത് വര്‍ഷത്തെ വഴിദൂരം അകറ്റുന്നതാണ്. - [متفق عليه].
താസൂആഅ് (മുഹറം ഒന്‍പത്) നോമ്പും സുന്നത്ത്:
ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:
عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. - [സ്വഹീഹ് മുസ്‌ലിം: 1916]. അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂത ക്രൈസ്തവരില്‍ നിന്ന് ആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്.
മുഹർറം 11 ൽ നോമ്പനുഷ്ടിക്കുന്നതിന്റെ വിധി.
മാസപ്പിറവിയുമായി ബന്ധപ്പെട്ട സൂക്ഷ്മതക്കു വേണ്ടി ഒമ്പതിന് നോന്പെടുത്താലും പതിനൊന്നിനും നോമ്പ് സുന്നത്തു തന്നെയാണ്. കാരണം പിറവിയിലെ പിഴവ് മുന്തിയും പിന്തിയുമൊക്കെയാവാമല്ലോ (ശര്‍വാനി 3/456). അതേ സമയം ഒമ്പതിനു നോമ്പനുഷ്ഠിച്ചവര്‍ക്കും അനുഷ്ഠിക്കാത്തവര്‍ക്കും പത്തോടൊപ്പം പതിനൊന്നിനും വ്രതം സുന്നത്തു തന്നെയാണ് (ഫത്ഹുല്‍ മുഈന്‍/203). ഇനി ഒരാള്‍ പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ മാത്രമാണ് അനുഷ്ഠിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അവന് ഏറ്റവും ഉത്തമം ഒമ്പതാണ്. കാരണം അതില്‍ ജൂതന്മാരോടുള്ള നിസ്സഹകരണവും മുഹര്‍റത്തിന്റെ ആദ്യ പത്തു ദിനമെന്ന ശ്രേഷ്ഠതയുമുണ്ട്. ഇനി ഒമ്പതോ പതിനൊന്നോ ഇല്ലാതെ പത്തിനു മാത്രം നോമ്പനുഷ്ഠിക്കുന്നതും കറാഹത്തല്ല (ഇബ്നുഖാസിം 3/455).
മുഹറത്തിലെ നോമ്പ് പൊറുപ്പിക്കുന്നത് ചെറു ദോശങ്ങൾ
ഇമാം നവവി (റ) പറയുന്നു: "അറഫാദിനത്തിലെ നോമ്പ് രണ്ട് വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കുന്നു. ആശൂറാഇലെ നോമ്പ് ഒരുവര്‍ഷത്തെ പാപം പൊറുപ്പിക്കുന്നു. ഒരാളുടെ ആമീന്‍ പറയല്‍ മലാഇകത്തിന്‍റെ ആമീന്‍ പറയലിനോട് ചെര്‍ന്നുവന്നാല്‍ അവന്‍റെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു. ഈ പറഞ്ഞവയെല്ലാം പാപമോചനത്തിന് കാരണങ്ങളാണ്. ഒരാള്‍ക്ക് ചെറുപാപങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊറുക്കപ്പെടുന്നു. ചെറുപാപങ്ങളോ വന്‍പാപങ്ങളോ ഇല്ലെങ്കില്‍ അവ അവന് നന്മയായി രേഖപ്പെടുത്തപ്പെടുകയും അവന്‍റെ പദവികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി ഒരാള്‍ക്ക് ചെറുപാപങ്ങളില്ല വന്‍പാപങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ആ വന്‍പാപങ്ങളുടെ പാപഭാരം ആ നോമ്പ് കാരണത്താല്‍ കുറയുമെന്ന് നാം പ്രതീക്ഷിക്കുന്നു." - [അല്‍മജ്മൂഅ്: വോ: 6].
അഥവാ വന്‍പാപങ്ങള്‍ ഉള്ളവന്‍ പ്രത്യേകമായി അതില്‍നിന്നും തൗബ ചെയ്ത് മടങ്ങണം. അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ .... ഏറെ ശ്രേഷ്ടകരമായ ആശൂറാഅ് ദിവസത്തില്‍ അനാചാരങ്ങളും അന്തവിശ്വാസങ്ങളും കൊണ്ടാടി ആ ദിവസത്തെ മോശമായിക്കാണുകയും മോശമാക്കി മാറ്റുകയും ചെയ്യുന്ന വികല വിശ്വാസങ്ങളില്‍(ശിയാ) നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ ...
മുഹറം പത്തിലെ ചരിത്ര സംഭവങ്ങള്‍
പ്രപഞ്ചചരിത്രത്തിലെ പ്രധാനമായ നിരവധി കാര്യങ്ങള്‍ മുഹര്‍റം പത്തിന് സംഭവിച്ചതായും സംഭവിക്കാനുള്ളതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
"""""""""""""'''''""""""""""""""""""""""""""""""""""
📮അര്‍ശിനെ സൃഷ്ടിച്ചു.
📮 ലൌഹുല്‍ മഹ്ഫൂളിനെ സൃഷ്ടിച്ചു.
📮 ഖലമിനെ സൃഷ്ടിച്ചു.
📮 ജിബ്രീലി(അ)നെ സൃഷ്ടിച്ചു.
📮ദുന്‍യാവിനെ സൃഷ്ടിച്ചു.
📮പ്രഥമമായി മഴ വര്‍ഷിച്ചു.
📮 ഭൂമിയിലേക്ക് ആദ്യമായി അനുഗ്രഹം ചൊരിഞ്ഞു.
📮ആദം നബി(അ)യെ സ്വഫിയ്യാക്കി.
📮ഇദ്രീസ് നബി(അ)യെ നാലാം ആകാശത്തിലേക്ക് ഉയര്‍ത്തി (വിശദീകരണം മര്‍യം സൂറ:57ന്റെ തഫ്സീറില്‍ കാണാം).
📮 നൂഹ് നബി(അ)യെ കപ്പലില്‍ നിന്ന് പുറത്തിറക്കി.
📮 ഇബ്റാഹീം നബി(അ)യെ അഗ്നിയില്‍ നിന്ന് രക്ഷപ്പെടുത്തി.
📮 യൂസുഫ് നബി(അ)യെ ജയില്‍ മോചിതനാക്കി.
📮യഅ്ഖൂബ് നബി(അ)ക്ക് കാഴ്ച തിരിച്ചു കിട്ടി.
📮 ഇസ്റാഈല്‍ ജനതക്ക് കടലിനെ പന്ത്രണ്ട് റോഡുകളാക്കിക്കൊടുത്തു.
📮മൂസാ നബി(അ)ക്ക് തൌറാത്ത് നല്‍കി.
📮ദാവൂദ് നബി(അ) നിഷ്കളങ്കനാണെന്ന് അല്ലാഹു പരസ്യപ്പെടുത്തി.
📮സുലൈമാന്‍ നബി(അ)യെ ലോക ചക്രവര്‍ത്തിയാക്കി.
📮അയ്യൂബ് നബി(അ)യെ ആരോഗ്യദൃഢഗാത്രനാക്കി.
📮യൂനുസ് നബി(അ)യെ മത്സ്യോദരത്തില്‍ നിന്ന് പുറത്തിറക്കി.
📮ഈസാ നബി(അ)യെ രണ്ടാം ആകാശത്തിലേക്ക് ഉയര്‍ത്തി (വിശദീകരണം സൂറത്തുന്നിസാഅ് 158þ-ാം സൂക്തത്തിന്റെ തഫ്സീറില്‍ കാണാം).
📮മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് തെറ്റുകളൊന്നും ഉണ്ടാകുന്നതല്ലെന്ന് അല്ലാഹു ഉറപ്പ് നല്‍കി.
📮അന്ത്യനാള്‍ സംഭവിക്കും. ഇതെല്ലാം നബി(സ്വ) പറഞ്ഞതായി ഇമാം അബൂഹുറയ്റ ഉദ്ധരിച്ചിട്ടുണ്ട്.
📮നാല്‍പതാം ദിവസം അല്ലാഹുവിനെ സമീപിക്കാന്‍ മൂസാ നബി(അ)യോട് നിര്‍ദ്ദേശിച്ചു.
📮നാല്‍പതാം ദിവസം പൂര്‍ത്തിയായത് മുഹര്‍റം പത്തിനാണ്.
📮മൂസാ നബി(അ)യുമായി അല്ലാഹു മുഖതാവില്‍ സംസാരിച്ചു.
📮ഇമാം അലിയ്യി(റ)ന്റെ പുത്രന്‍ ഇമാം ഹുസൈന്‍(റ) കര്‍ബലായില്‍ രക്തസാക്ഷിയായി
(ഗാലിയത്തുല്‍ മവാഇള്:2/86)
മുഹർറ മാസവും ശിയാക്കളുടെ അനാചാരങ്ങളും.
മുഹമ്മദ് നബിയുടെ പൗത്രന്‍ ഹുസൈന്‍ ബിന്‍ അലി കര്‍ബലയില്‍ രക്തസാക്ഷിയായത് മുഹര്‍റം പത്തിനാണ്. യസീദിന്റെ ഭരണത്തില്‍ അതൃപ്തി അറിയിച്ച കൂഫ നിവാസികള്‍ മക്കയില്‍ താമസിക്കുകയായിരുന്ന ഹുസൈനെ സമീപിച്ച് കൂഫയിലേക്ക് ക്ഷണിക്കുകയായിരുന്നു. 72 പേരോടൊപ്പം ഹുസൈന്‍ കൂഫയിലേക്ക് യാത്ര തിരിച്ചെങ്കിലും അവിടെ എത്തുംമുമ്പ് മുമ്പ് പിന്തുണ നല്‍കിയ മിക്കവാറും പേര്‍ യസീദിന് അനുകൂലമായി കൂറുമാറി. യസീദിന്റെ ഗവര്‍ണര്‍ ഇബ്‌നുസിയാദ് കര്‍ബലയില്‍ വെച്ച് ഹുസൈനെയും സംഘത്തെയും തടഞ്ഞു. യുദ്ധം ഒഴിവാക്കാനുള്ള സാഹചര്യമാണുണ്ടായിരുന്നതെങ്കിലും ഇബ്‌നു സിയാദിന്റെ കടുംപിടുത്തം സ്ഥിതിഗതികള്‍ വഷളാക്കുകയായിരുന്നു. യസീദിന് ബൈഅത്ത് ചെയ്യുക എന്ന ആവശ്യം ഹുസൈന്‍ നിരാകരിച്ചതോടെ 5000-ലധികം വരുന്ന സൈന്യം യുദ്ധം തുടങ്ങുകയും ഹുസൈന്‍ അടക്കമുള്ള ചെറുസംഘത്തെ വധിക്കുകയുമായിരുന്നു.
ഈ സംഭവവുമായി മുഹർറത്തിലെ ആചാരങ്ങൾക്ക് യാതൊരു ബന്ധവുമില്ല.
മുഹര്‍റത്തില്‍ നിരവധി ആചാരങ്ങള്‍ ഉണ്ടെങ്കിലും പലരും ആചാരത്തിന്റെ പേരില്‍ അനാചാരവും വിശ്വസക്കുന്നതായും പ്രവര്‍ത്തിക്കുന്നതായും കാണാം. നിരവധി കള്ള ഹദീസുകള്‍ വരെ മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കു നിര്‍മിക്കപ്പെട്ടിട്ടുണ്ട്.
ഹിജ്‌റ: വര്‍ഷം 61-ാം മുഹര്‍റം പത്തിനാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ മുഹര്‍റത്തിന്റെ ആചാരവും ഈ കൊലപാതകവും തമ്മില്‍ ബന്ധമില്ല. ഇതാണ് സുന്നികളുടെ വിശ്വാസം. ഇതിനെതിരാണ് ശിയാക്കളുടെ വിശ്വാസം.
മുഹര്‍റത്തില്‍ നോമ്പ് പിടിക്കല്‍, ആശൂറാഅ് ദിനത്തില്‍ ആശ്രിതര്‍ക്ക് ഭക്ഷണത്തില്‍ വിശാലത ചെയ്യല്‍ തുടങ്ങിയ ആചാരങ്ങള്‍ അടിസ്ഥാനത്തിലുള്ളതും ശറഇന്റെ പിന്‍ബലമുള്ളതുമാണ്. ആശൂറാഅ് ദിവസത്തില്‍ ഭക്ഷണ വിശാലത കാണിച്ചാല്‍ ആ വര്‍ഷം മുഴുവന്‍ അല്ലാഹു അവിന് വിശാലത നല്‍കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (ഇആനത്ത് 2/267)
ഹുസൈന്‍(റ)വിന്റെ കൊലപാതക ദുഃഖത്തിലും കര്‍ബലാ സംഭവത്തെ ചൊല്ലിയും വിലപിച്ചും മാറത്തടിച്ചും ശിയാക്കള്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിനെതിരെ രോഷം പൂണ്ട നവാസിബ് എന്ന പേരിറിയപ്പെടുന്ന ശാമിലെ ഒരു സംഘം മുഹര്‍റത്തില്‍ മറ്റൊരു അനാചാരമുണ്ടാക്കി. തിന്നും കുടിച്ചും കൂക്കിവിളിച്ചും അവര്‍ ആഘോഷിച്ചു. ഈ രണ്ടുതരം പ്രവൃത്തിയും അനിസ്‌ലാമികമാണ്.
മുഹര്‍റത്തിലെ അനാചാരങ്ങള്‍ക്കെതിരെ ഉലമാഅ് ശബ് ദിക്കുന്നത് കാണുക: ‘ആശൂറാഇല്‍ സുറമയിട്ടാല്‍ ആ വര്‍ഷം കണ്ണുരോഗം പിടിപെടില്ല. അന്നു കുളിച്ചാല്‍ അക്കൊല്ലം രോ ഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകള്‍ കള്ള നിര്‍മ്മിതവും കള്ളന്മാര്‍ കെട്ടിച്ചമച്ചതുമാണ്. (ഫതഹുല്‍ മുഈന്‍)
മുഹര്‍റത്തിലെ സുന്നത്തായ നോമ്പ് ഒമ്പതിലും പത്തിലും മാത്രമല്ല. മുഹര്‍റം ഒന്നു മുതല്‍ പത്തുവരെ നോമ്പ് പിടിക്കല്‍ ശക്തിയായ സുന്നത്താണ്. ആ മാസം മുഴുവനും നോമ്പ് പിടിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റാ 2/79)
നബി(സ)യുടെ പേര മകന്‍ ഹുസൈന്‍(റ)വിനെ കൊല്ലാന്‍ സഹായിച്ചവര്‍ക്കെല്ലാം റബ്ബ് ദുനിയാവില്‍ വെച്ചുതന്നെ ശിക്ഷ നല്‍കിയിട്ടുണ്ടെന്നത് ചരിത്രത്തിലെ മധുരമായ സത്യമാണ്.
നബി കുടുംബത്തിനു ദാഹ ജലം നിഷേധിച്ച പലരും വയറുനിറയെ വെള്ളംകുടിച്ചു മരിച്ചു. മറ്റു ചിലര്‍ വിശപ്പും ദാഹവും സഹിച്ചാണ് മരിച്ചെതെന്ന് മന്‍സൂറുബ്‌നു അമ്മാര്‍(റ) പറയുന്നു.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു: ”ഒരാള്‍ ഹുസൈന്‍(റ)നെ ശപിച്ചു. പെട്ടെന്ന് രണ്ട് മിന്നല്‍ വന്ന് അയാളുടെ കണ്ണുകളുടെ കാഴ്ച ശക്തി പറ്റിയെടുത്തു.”
അക്കൂട്ടത്തിലെ ഒരാളെ പറ്റി ഹുസൈന്‍(റ) നബി(സ)യോട് ആവലാതി പറയുന്നത് അയാള്‍ സ്വപ്നം കണ്ടു. നബി അയാളുടെ മുഖത്തേക്ക് തുപ്പി. അയാള്‍ എണീറ്റപ്പോള്‍ അദ്ദേഹത്തിന്റെ മുഖം ഒരു പന്നിയുടെ മുഖമായിരിക്കുന്നു.
കര്‍ബലാ യുദ്ധ കാലത്തെ ഇസ്‌ലാമിക ഭരണാധികാരി യസീദായിരുന്നു.
അയാള്‍ക്ക് ഹുസൈന്‍(റ)വിന്റെ കൊലയുമായി ബന്ധം സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഇമാം ഗസ്സാലി(റ) ഇഹ്‌യാ 3/121-ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അത് ചെയ്തന്നോ അതിന്ന് കല്‍പിച്ചുവെന്നുപോലും പറയല്‍ അനുവദനിയമല്ലെന്ന് ഇമാം ഗസ്സാലി(റ) പ്രസ്താവിച്ചിട്ടുണ്ട്. ചരിത്ര ഗ്രന്ഥങ്ങളില്‍ ഈ പ്രവര്‍ത്തനം യസീദ് ഇഷ്ടപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടത് അവലംബ യോഗ്യമല്ലെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ ഫതാവല്‍ ഹദീസിയ്യഃ പേജ് 270-ല്‍ പറഞ്ഞിട്ടുണ്ട്.
മുഹർറ മാസം മറഞ്ഞു കാണലും വെള്ളത്തിൽ കാണലും
മുഹര്‍റമാസം മറഞ്ഞു കാണുന്നതുകൊണ്ടോ വെള്ളത്തിൽ ചന്ദ്രന്റെ പ്രതിബിമ്പം കാണുന്നത് കൊണ്ടോ യാതൊരു കുഴപ്പവും ഇല്ല. അതിനാൽ യാതൊന്നും സംഭവിക്കുന്നതല്ല.
മറിച്ചുള്ള വിസ്വാസങ്ങൾ നിർമിതമാണ്. അടിസ്ഥാനമില്ല.
ആശൂറാ പായസം.?
ഈ ദിവസത്തില്‍ ആശൂറാ പായസം കഴിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടെന്നും അതിനു മറ്റു ഭക്ഷണത്തേക്കാള്‍ മഹത്ത്വമുണ്ടെന്നും ശരീരത്തില്‍ എണ്ണ പുരട്ടലും ചായം തേയ്ക്കലുമെല്ലാം പ്രസ്തുത ദിവസം പ്രത്യേകം പുണ്യമുള്ളതാണെന്നുമുള്ള ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട് (തര്‍ശീഹ്/170).
ആശൂറാഇലെ സുറുമ
“ആശൂറാഇന്റെ ദിവസം സുറുമയിട്ടാല്‍ ആ വര്‍ഷം കണ്ണ് രോഗമുണ്ടാകില്ല, അന്നു കുളിച്ചാല്‍ ആ വര്‍ഷം തീരെ രോഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകളെല്ലാം നിര്‍മിതങ്ങളാണ്’ (ഇആനത്ത് 2/266,267). ആശൂറാഅ് ദിനത്തില്‍ സുറുമയിടുന്ന സന്പ്രദായം ഹുസൈന്‍(റ)ന്റെ ഘാതകര്‍ ആവിഷ്ക്കരിച്ചതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശര്‍വാനി 3/455).
മുഹറവും നഹ്സും
മുഹര്‍റം പത്തിന്നു മുമ്പ് വിവാഹം, സല്‍കാരം എന്നിവ നടത്തുന്നതുകൊണ്ടോ ഇസ്‌ലാമില്‍ യാതൊരു തെറ്റുമില്ല.
നല്ല കാര്യഹ്ങൾക്ക് മുഹർറം പത്ത് കഴിയട്ടെ എന്ന് പറഞ്ഞിരുന്നത് ആ ദിവസങ്ങളിൽ മുൻഗാമികൾ നോമ്പ് എടുക്കുന്ന പതിവ് ഉണ്ടായതിനാലോ മറ്റോ ആവാം. അല്ലാതെ ആ ദിവസങ്ങൾ നഹ്സല്ല.
യുദ്ധം നിഷിദ്ധമാക്കുക വഴി അല്ലാഹു പവിത്രമാക്കിയ നാലുമാസങ്ങളിലൊന്നാണ് മുഹര്‍റം. മുഹര്‍റം എന്നാല്‍ നിഷിദ്ധം എന്നാണ് അര്‍ത്ഥം. ഇബ്‌ലീസിന് ഈ മാസത്തിലാണ് അല്ലാഹു സ്വര്‍ഗം നിഷിദ്ധിമാക്കിയത് (ഇആനത്ത് 2/272) അല്ലാഹുവിന്റെ മാസം എന്നറിയപ്പെടുന്ന മുഹര്‍റമാസത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ അല്ലാഹു നമുക്ക് തൗഫീഖ് നല്‍കട്ടെ.
ആശൂറാ ദിനത്തിലെ ദിക്ർ ദുആകൾ
ഏറെ പുണ്യമേരിയ ഈ ദിമത്തിൽ പരമാവധി ഇബാദത്തുകൾ വർദ്ധിപ്പിക്കുന്നതും കൂടാതെ ഈ പ്രാർത്ഥനയും ദിക്റും ചൊല്ലുന്നതും മുന്ഗാമികളുടെ പതിവ് ആയിരുന്നു.
എന്ന ദുആ ആശൂറാഅ് ദിനത്തില്‍ ചൊല്ലിയാല്‍ ആ വര്‍ഷം മരിക്കുകയില്ല. മരണം തീരുമാനിക്കപ്പെട്ട വര്‍ഷം അത് ചൊല്ലാന്‍ സാധിക്കുകയില്ല. അക്കാര്യം സംശയാതീതമായി പരീക്ഷിച്ച് തെളിയിക്കപ്പെട്ട കാര്യമാണ്. എന്ന് ചില സുഫികളില്‍ നിന്ന് ഉദ്ധരിച്ച് ഹാശിയതുല്‍ ജമലില്‍ പറഞ്ഞതായി കാണാം.
حسبنا الله ونعم الوكيل ونعم المولى ونعم النصير
എന്നത് എഴുപത് പ്രാവശ്യം ചൊല്ലി ദുആ ചെയ്യണമെന്ന് ചില സ്ഥലങ്ങളില്‍ കാണാം. അത് മുജര്‍റബാത് (പരീക്ഷിച്ചറിഞ്ഞ കാര്യങ്ങള്‍) എന്നാണ് അത് സംബന്ധമാൿയി പണ്ഡിതര്‍ പറഞ്ഞത്.
ദുൽഹിജ്ജ അവസാന സമയം
بـِسْمِ اللهِ الرَّحْمَنِ الرَّحِيمِ، وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ، اَللَّهُمَّ مَا عَمِلْتُ مِنْ عَمَلٍ فِي السَّنَةِ الْـمَاضِيَةِ مِـمَّا نَـهَيْتَنِي عَنْهُ فَلَمْ أَتُبْ مِنْهُ وَلَـمْ تَرْضَهُ، وَنَسِيتُهُ وَلَـمْ تَنْسَهُ، وَحَلُمْتَ عَنِّي مَعَ قُدْرَتِكَ عَلَى عُقُوبَتِي، وَدَعَوْتَنِي إِلَى التَّوْبَةِ بَعْدَ جَرَائَتِي عَلَيْكَ.
اَللَّهُمَّ إِنِّي أَسْتَغْفِرُكَ مِنْهُ فَاغْفِرْ لِي، اَللَّهُمَّ وَمَا عَمِلْتُ مِنْ عَمَلٍ تَرْضَاهُ وَوَعَدْتَنِي عَلَيْهِ الثَّوَابَ وَالْغُفْرَانَ فَتَقَبَّلْهُ مِنِّي، وَلَا تَقْطَعْ رَجَائِي مِنْكَ يَا كَرِيـمُ يَا أَرْحَـمَ الرَّاحِـمِينَ، وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُـحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ. (٣)
ഇതൊരാൾ ചൊല്ലിയാൽ ശൈത്വാൻ പറയും:
കൊല്ലം മുഴുവനും നമ്മൾ അവന്റെ പിന്നാലെ നടന്നു. എന്നാൽ നിമിഷനേരം കൊണ്ട് അവൻനമ്മെ പരാജയപ്പെടുത്തി.
📖(كنز النجاح والسرور للشيخ عبد الحميد بن محمد المكي الشافعي، ت: ١٣٣٥، ومجربات الديربي، ص: ٧١ و نعت البدايات، ص: ١٩١ – ١٩٢)
മുഹറം ഒന്നാം ദിവസം
360 തവണ ആയതുൽ കുർസിയ്യ് ഓതുക. അത് ആ കൊല്ലം മുഴുവനും ശൈത്വാന്റെ ശർറിൽ നിന്ന് തടയുന്ന കോട്ടയാണ്.
📖(السيد أحمد بن زيني دحلان في سفينته)
الْـحَمْدُ للهِ رَبِّ الْعَالَـمِينَ ، اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُـحَمَّدٍ صَلاَةً تَـمْلَأُ خَزَائِنَ اللهِ نُورًا ، وَتَكُونُ لَنَا وَلِلْمُؤْمِنِينَ فَرَجًا وَفَرَحًا وَسُرُورًا ، وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيمًا كَثِيرًا . اَللَّهُمَّ أَنْتَ الْأَبَدِيُّ الْقَدِيـمُ الْأَوَّلُ ، وَعَلَى فَضْلِكَ الْعَظِيمِ وَكَرِيـمِ جُودِكَ الْعَمِيمِ الْـمُعَوَّلُ ، وَهَذَا عَامٌ جَدِيدٌ قَدْ أَقْبَلَ ، أَسْأَلُكَ الْعِصْمَةَ فِيهِ مِنَ الشَّيْطَانِ وَأَوْلِيَائِهِ ، وَالْعَوْنَ عَلَى هَذِهِ النَّفْسِ الْأَمَّارَةِ بِالسُّوءِ ، وَالْاِشْتِغَالَ بِـمَا يُقَرِّبُنِي ِإِلَيْكَ زُلْفَى ، يَا ذَا الْـجَلَالِ وَالْإِكْرَامِ ، وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُـحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ. (٣)
ഇത് മൂന്ന് തവണ ചൊല്ലിയാൽ ശൈത്വാൻ പറയും: മരണം വരെ അവന് അഭയം നൽകപ്പെട്ടിരിക്കുന്നു. പിശാചുക്കളിൽ നിന്നും കാവലായി രണ്ട് മലക്കുകളെ അവന് വേണ്ടി ഏൽപിക്കപ്പെട്ടിരിക്കുന്നു.
ഇമാം ഗസാലി(റ) പറയുന്നു... മുഹറം ഒന്നിന് ഞാൻ കഅബയിൽ ത്വവാഫ് ചെയ്യുകയായിരുന്നു. ഉടനെ എനിക്ക് ഖിള്ർ നബി(അ) നെ കാണണമെന്ന് തോന്നി. അതിനായി ദുആ ചെയ്യാൻ അല്ലാഹു എന്റെ മനസ്സിൽ തോന്നിപ്പിച്ചു. ഖിള്ർ നബി(അ)നെയും എന്നെയും ഒരുമിപ്പിക്കാൻ ഞാൻ ദുആ ചൈതു. ദുആ പൂർത്തിയാകും മുമ്പ് ഞാൻ ഖിള്ർ നബി(അ)നെ കണ്ടു.
ഖിള്ർ നബി(അ) ത്വവാഫ് ചെയ്യും പോലെ ഞാനും ത്വവാഫ് ചൈതു. അവിടുത്തെ ദിക്റ് കേട്ട് ഞാനും ചൊല്ലി. പിന്നീട് അൽപനേരം കഅബയിലേക്ക് തിരിഞ്ഞിരുന്നു. ശേഷം എന്റെ നേരെ തിരിഞ്ഞു ചോദിച്ചു: ഓ മുഹമ്മദ്... താങ്കളോട് കൂടെ എന്നെ ഇവിടെ ഈ സമയത്ത് ഒരുമിച്ച് കൂട്ടാൻ താങ്കൾ അല്ലാഹുവോട് പ്രാർത്ഥിച്ചില്ലേ... എന്താണതിന്ന് കാരണം?
ഞാൻ പറഞ്ഞു: മഹാനവർകളെ... ഇത് പുതുവർഷമാണ്. ഈ സമയത്ത് അങ്ങയുടെ ഇബാദത്തുകളിൽ നിന്നും ദുആകളിൽ നിന്നും അൽപം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നു.
ഉടനെ അദ്ദേഹം എന്നോട് നിസ്കരിക്കാൻ പറഞ്ഞു. ഞാൻ നിസ്കരിച്ചു. ശേഷം എന്നോട് ഒരുപാട് ഖൈറും ബറകത്തും നിറഞ്ഞ ഈ ദുആ ചെയ്യാൻ പറഞ്ഞു.
بِسْمِ اللهِ الرَّحْمَنِ الرَّحِيمِ ، اَلْـحَمْدُ للهِ رَبِّ الْعَالَـمِينَ ، اَللَّهُمَّ إِنِّي أَسْأَلُكَ بِكَ أَنْ تُصَلِّيَ وَتُسَلِّمَ عَلَى سَيِّدِنَا مُـحَمَّدٍ وَعلَى سَائِرِ الْأَنْبِيَاءِ وَالْـمُرْسَلِينَ ، وَعَلَى آلِهِمْ وَصَحْبِهِمْ أَجْـمَعِينَ ، وَأَنْ تَغْفِرَ لِي مَا مَضَى وَتَـحْفَظَنِي فِيمَا بَقِيَ يَا أَرْحَمَ الرَّاحِمِينَ.
اَللَّهُمَّ هَذِهِ سَنَةٌ جَدِيدَةٌ مُقْبِلَةٌ ، لَـمْ أَعْمَلْ فِي ابْتِدَائِـهَا عَمَلًا يُقَرِّبُنِي إِلَيْكَ زُلْفَى غَيْرَ تَضَرُّعِي إِلَيْكَ ، فَأَسْأَلُكَ أَنْ تُوَفِّقَنِي لِـمَا يُرْضِيكَ عَنِّي مِنَ الْقِيَامِ لِـمَا لَكَ عَلَيَّ مِنْ طَاعَتِكَ ، وَأَلْزِمْنِي الْإِخْلَاصَ فِيهِ لِوَجْهِكَ الْكَرِيـمِ فِي عِبَادَتِكَ ، وَأَسْأَلُكَ إِتْـمَامَ ذَلِكَ عَلَيَّ بِفَضْلِكَ وَرَحْمَتِكَ.
اَللَّهُمَّ إِنِّي أَسْأَلُكَ خَيْرَ هَذِهِ السَّنَةِ الْـمُقْبِلَةِ يُـمْنَهَا وَيُسْرَهَا ، وَأَمْنَهَا وَسَلَامَتَهَا ، وَأَعُوذُ بِكَ مِنْ شُرُورِهَا وَصُدُورِهَا ، وَعُسْرِهَا وَخَوْفِهَا وَهَلَكَتِهَا.
وَأَرْغَبُ إِلَيْكَ أَنْ تَـحْفَظَ عَلَيَّ فِيهَا دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي ، وَدُنْيَايَ الَّتِي فِيهَا مَعَاشِي ، وَتُوَفِّقَنِي فِيهَا إِلَى مَا يُرْضِيكَ عَنِّي فِي مَعَادِي يَا أَكْرَمَ الْأَكْرَمِينَ يَا أَرْحَـمَ الرَّاحِمِينَ ، وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُـحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ .دَعۡوَاهُمْ فِيهَا سُبۡحَٰنَكَ ٱللَّهُمَّ وَتَحِيَّتُهُمۡ فِيهَا سَلَٰامٞۚ وَءَاخِرُ دَعۡوَاهُمْ أَنِ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ.
ശേഷം ഇത് കൂടി ദുആ ചെയ്യുക.
اَللَّهُمَّ يَا مُـحَوِّلَ الْأَحْوَالِ ، حَوِّلْ حَالِي إِلَى أَحْسَنِ الْأَحْوَالِ، بِـحَوْلِكَ وَقُوَّتِكَ يَا عَزِيزُ يَا مُتَعَالٍ ، وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُـحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ.
📖(كنز النجاح والسرور للشيخ عبد الحميد بن محمد المكي الشافعي، ت: ١٣٣٥)
പുതുവർഷത്തിന്റെ ആരംഭത്തിൽ കഴിഞ്ഞു പോയ തെറ്റുകളിൽ നിന്ന് അല്ലാഹുവിലേക്ക് തൗബ ചെയ്തു മടങ്ങിയാൽ അവന് അല്ലാഹു പൊറുത്ത് കൊടുക്കുന്നതാണ്.
📖(لطائف المعارف لابن رجب الحنبلي)
പുതുവത്സരത്തിൽ പരസ്പരം ഹസ്തദാനം ചെയ്ത് ആശംസകൾ നേരൽ സുന്നത്താണ്.
ആശംസകൾക്ക് മറുപടിയായി ഇങ്ങനെ പറയുക...
تَقَبَّلَ اللَّهُ مِنْكُمْ أَحْيَاكُمْ اللَّهُ لِأَمْثَالِهِ كُلَّ عَامٍ وَأَنْتُمْ بِخَيْر
📖(حاشية الشرواني على التحفة لعبد الحميد الشرواني)
മുഹറം ഒന്നിന് بسم الله الرحمن الرحيم എന്ന് 113 തവണ എഴുതുകയും അത് കൂടെ കരുതുകയും ചൈതാൽ മരണം വരെ അവനും കുടുംബത്തിനും വെറുക്കപ്പെടുന്ന ഒന്നും വന്നു ചേരുകയില്ല.

Post a Comment