മരിച്ചവർക്ക് ഖുർആനോത്ത്: ഇമാം ശാഫിയുടെ നിലപാട്


-സുഹൃത്ത് സഈദ് ഫൈസിയുടെ കുടുംബ ഗ്രൂപ്പിൽ ഇടപെട്ട് ഈ വിനീതൻ നടത്തിയ രണ്ടാം സംവാദത്തിന്റെ ചുരുക്ക രൂപം ചുവടെ ചേർക്കുന്നു.-

മൗലവിയുടെ വാദം:1
ഇമാം ശാഫിഈ പറയുന്നു:
മരിച്ചവർക്ക് വേണ്ടി ഖുർആനോതിയാൽ അത് അവനിലേക്ക് എത്തിച്ചേരുകയില്ല.
ഇതാണ് ശാഫിഈ മദ്ഹബിലെ മശ്ഹൂറായ അപിപ്രായമെന്ന് ഇമാം നവവിയും പറയുന്നു.
 പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ മരിച്ച വീട്ടിൽ മയ്യിത്തിന് വേണ്ടി ഖുർആൻ ഓതുന്നത് മുസ്ലിയാരെ.?

മറുപടി;
ഇമാം നവവി(റ)യുടെ ശർഹുമുസ്ലിമിലെ പരാമർശം പൊക്കിപ്പിടിച്ച് മൗലവി  ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. പ്രസ്തുത പരാമർശം ഇതാ ഞാനൊന്ന് കൂടെ ഉദ്ധരിക്കാം
وأما قراءة القرآن، فالمشهور من مذهب الشافعي، أنه لا يصل ثوابها إلى الميت، وقال بعض أصحابه: يصل ثوابها إلى الميت.....(شرح مسلم: ١٣٨/١)

'ഖുർആൻ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലെക്കെത്തുകയില്ലെന്നതാണ് ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയ അഭിപ്രായം. അതിന്റെ പ്രതിഫലവും മയ്യിത്തിലെക്കെത്തുമെന്ന് നമ്മുടെ അസ്വഹാബിൽ ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു....' (ശർഹുമുസ്ലിം. 1/138)

ഇതാണ് ഇമാം നവവി പറഞ്ഞത്.
എന്നാൽ ഇമാം ശാഫിഈ(റ)യുടെ വാക്കുകൾ തിരിയാതെ പോയതോ മൗലവി ഉദ്ദേശപൂർവ്വം ആശയക്കുഴപ്പമുണ്ടാക്കി തെറ്റിദ്ധരിപ്പിക്കുകയോ ആണിവിടെ.
ഖുർആനോതിയ പ്രതിഫലം നേരിട്ട് ചേരില്ല എന്നും മിസ്ല് സവാബ്(തതുല്യപ്രതിഫലം) ഹദ്യ ചെയ്ത് ദുആ ചെയ്താൽ ചേരുമെന്നുമാണ് ഇമാം ശാഫിഈ(റ) പറഞ്ഞതിനർത്ഥം.
എന്നാൽ നേരിട്ട് തന്നെ ചേരുമെന്ന് മറ്റ് പണ്ഡിതന്മാരും പറയുന്നു. പ്രസിദ്ധമായത് ഒന്നാമത്തേതാണ്.
അത് കൊണ്ടാണ് സുന്നികൾ ദുആ ചെയ്യുമ്പോൾ അല്ലാഹുമ്മ ഔസിൽ മിസ്ല സവാബി.....എന്ന് ദുആ ചെയ്യുന്നത്.

മൗലവിയുടെ വാദം.2

ആര് പറഞ്ഞു..? അത് ഇമാം ശാഫി അത് പറഞ്ഞോ..ദുആ ചെയ്താൽ എത്തുമെന്ന്..?
മുസ്ലിയാര് കിടന്ന് ഉരുളുകയാണ്.
ഇമാം ശാഫിഈ പറഞ്ഞത് നിങ്ങൾ തള്ളുമോ കൊള്ളുമോ..?

മറുപടി;
മൗലവീ മുകളിൽ പറഞ്ഞത് എന്റെ സ്വന്തം വ്യാഖ്യാനമല്ല. അത് പണ്ഡിതർ പറഞ്ഞതാണ് കെട്ടോ...
ഇമാം ശാഫിയുടെ വാക്കുകൾ അവരുടെ അസ്ഹാബ് വിശദീകരിച്ചിട്ടുണ്ട്.
ഇമാം നവവി എന്താണ് പറഞ്ഞെതെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയെങ്കിൽ വിഷമിക്കേണ്ട. ഇമാം നവവി പറഞ്ഞതിൽ ആരു വഞ്ചിതരാവരുതെന്ന്
ഇബ്നു ഹജർ(റ) പറയുന്നത് കണ്ണ് തുറന്ന് കാണൂ...

ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നെതാണ് മദ്ഹബിൽ പ്രസിദ്ദമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശർഹുമുസ്ലിമിൽ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാർ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്. (തുഹ്ഫ 7/74)

ഇപ്പോൾ
ഇത് ഉരുളലോ ഉരുട്ടലോ മൗലവീ...?
ഞാനൊന്നും വ്യാഖ്യാനം നൽകിയില്ല. എനി ഇബ്നു ഹജറിനെ കുതിര കയറിക്കോളൂ...


മൗലവിയുടെ വാദം.3
എന്റെ ചോദ്യത്തിന് മറുപടി തന്നില്ല ഇമാം ശാഫി അങ്ങനെ പറഞ്ഞോ..?
ദുആ ചെയ്താൽ ചേരുമെന്ന് പറൃ്ഞോ ഉണ്ടെങ്കിൽ അത് പറയൂ...!!
(മൗലവി ഇബ്നു ഹജറിനെ തൊട്ടില്ല. സാദരണ ഗതിയിൽ തളേ്ളണ്ടതാണ്.
 പക്ഷെ ഗ്രൂപ്പിൽ കുറേ ആഫ് മുജകൾ ഉണ്ട് അവർ കൂടൊഴിയുമോ എന്ന പേടിയാകാം)

മറുപടി:
മറുപടി പറഞ്ഞതാണ് പക്ഷെ അതൊന്ന് പൂർണമാക്കിത്തരാം.
ഇതാ ശാഫിഈ ഇമാമ് പറഞ്ഞത് തന്നെ പിടിച്ചോളൂ...!!
 നിങ്ങൾ ഉദ്ധരിച്ച അതേഇമാം നവവി തന്റെ രിയാളുസ്വാലിഹീനിൽ പറയുന്നത് കാണൂ....

 അദ്കാറിൽ നവവി ഇമാമ് പറയുന്നു.


കബ്റിന്റെ അടുക്കൽ ഖുർആൻ ഓതൽ സുന്നത്താണ്. എന്നല്ല മുഴുവനോതുകയാണെഹ്കിൽ ഏറ്റവും നല്ലതാണ്.(അദ്കാർ,രിയാള്)

മൗലവിക്ക് എന്ത് പറയാനുണ്ട്...?

മൗലവിയുടെ വാദം.4
മുസ്ലിയാരേ
അത് ഓതൽ  സുന്നത്ത് എന്നല്ലെ പറഞ്ഞത് ഓതിയാൽ എത്തുമെന്നില്ലല്ലോ..?
അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നാണ് ചോദിച്ചത്..!!


 മറുപടി:
ഓ ന്റെ മൗലവീ..
ഇമ്മാതിരി വിഢിത്തം പറയല്ലേ...!!
ഓതിയാൽ എത്തൂല. പക്ഷെ
ഓതാൻ പറ്റും സുന്നത്താണ് ലേ...?
രണ്ടും പറഞ്ഞത് ഇമാം ശാഫിയും
അപ്പോൾ ഒരാൾ കബറിനരികിൽ ഒരു കാര്യവുമില്ലാതെ ഓതി പൊട്ടനാകണം എന്നാണോ ശാഫിഈ ഇമാമ് പറഞ്ഞത്..?
മൗലവി, ഇവിടെ ശാഫി ഇമാമിനെ വൈരുദ്ധ്യം പറഞ്ഞ ആളാക്കി മാറ്റി.
ഈ വൈരുദ്ധ്യം അകറ്റിത്തരാൻ ആധികാരിക പണ്ഡിതന്മാരുടെ ഉദ്ധരണി കാണിക്കാൻ മൗലവി തയ്യാറാവണം.

ഇവിടെയാണ് ഇബ്നുഹജർ(റ) നൽകിയ വ്യാഖ്യാനം(മുകളിലുദ്ധരിച്ചത്) നിങ്ങൾ പഠിച്ച് സമ്മതിക്കേണ്ടത്.
അപ്പോൾ വൈരുദ്ധ്യമുണ്ടാവുന്നില്ല.

മൗലവിയുടെ വാദം.5
(മേൽ പറഞ്ഞതിന് ഉത്തരം മുട്ടിയ മൗലവി ബ ബ്ബ ബ്ബ..അടിക്കുന്നു. പിന്നെ പുതിയ ഇബാറത്ത് ഇറക്കി)
ഇബ്നു കസീർ പറയുന്നത് നോക്കൂ..

.ഹദ്യ ചെയ്താലും എത്തൂലാ എന്നാണ് ഇമാം ശാഫിഈ പറഞ്ഞത്.
അതിന് തെളിവുദ്ധരിച്ചത് ഖുർആൻ ആയത്താണ്. وان ليس للانسان الا ما سعي
മനുയ്ഷ്യൻ ജിവിത കാലത്ത് ചെയ്തതേ അവനിക്കുണ്ടാകൂ..
മറുപടി
ഇതിനൊക്കെ മുകളിൽ ഇബ്നു ഹജർ(റ) തുഹ്ഫയിൽ പറഞ്ഞ ഇബാറത്തിൽ മറുപടി ഉണ്ട് അതൊന്ന് മനസ്സിരനത്ത വായിക്കൂ...
ആ ഭാഗം ഞാൻ കോട്ട് ചെയ്യാം
////  ഹള്റത്തിൽ വെച്ച് പാരായണം ചെയ്യാതിരിക്കുകയോ ഖുർആൻ പാരായണം ചെയ്തവൻ അതിന്റെ പ്രതിഫലത്തെ മയ്യിത്തിനു കരുതാതിരിക്കുകയോ മയ്യിത്തിനു വേണ്ടി കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയൊ ചെയ്യുമ്പോഴാണ് ഖുർആൻ പാരായണം മയ്യിത്തിനു ലഭിക്കുകയില്ലെന്ന് പറയുന്നത്.///

▶കരുതിയ രൂപത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ്⏪

 എന്ന ഭാഗം മൗലവി ഒന്ന്  പ്രത്യേഗം ശ്രദ്ധിച്ചാൽ ആവർത്തനം ഒഴിവാക്കാം കാരണം ഇബ്നു ഹജരിനെ തൊട്ടില്ലല്ലോ.!!

ഇനി ഇമാം നവവി അദ്കാറിൽ പറഞ്ഞത് കൂടി പിടിച്ചോ ഇത് കൂടി പഠിച്ചാൽ പ്രശ്നം തീരും.



ഖുർആൻ പാരായണത്തിന്റെ കാര്യത്തിൽ പണ്ഡിതൻമാർ അഭിപ്രായവ്യത്യാസത്തിലാണ്. ശാഫിഈ മദ്ഹബിൽ പ്രസിദ്ദിനേടിയതും ഒരു കൂട്ടം പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നതും ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുകയില്ലെന്നാണ്. എന്നാൽ അഹ്മദുബ്നുഹമ്പൽ(റ) വും ഒരു കൂട്ടം പണ്ഡിതന്മാരും ഇമാം ശാഫിഈ(റ) യുടെ അസ്വഹാബിൽ നിന്ന് ഒരു കൂട്ടം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത് ഖുർആൻ പാരായണം മയ്യിത്തിലെക്കെത്തുമെന്നുമാണ്. അതിനാല പാരായണത്തിൽ നിന്ന് വിരമിച്ച ശേഷം 'അല്ലാഹുവേ ഞാൻ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്നാലിന്ന ആളിലേക്ക് നീ എത്തിക്കേണമേ" എന്ന് പാരായണം ചെയ്തവൻ പ്രാർത്ഥിക്കലാണ് കൂടുതൽ നല്ലത്. (അൽഅദ്കാർ. പേ: 172)

പിന്ന ഞാനൊന്ന് ചോദിക്കട്ടെ മൗലവീ
وان ليس للانسان...
എന്ന ആയത്തിന് നിങ്ങൾ നൽകിയ അർത്ഥ പ്രകാരം നിങ്ങൾ വൈരുദ്ധ്യം പറഞ്ഞില്ലേ..?
കാരണം കഴിഞ്ഞ ദിവസം( സംവാദം 2 നോക്കുക) നിങ്ങൾ പറഞ്ഞത് മയ്യിത്തിന് സ്വദഖ ഗുണം ചെയ്യുമെന്നല്ലേ..?
അപ്പോൾ അത് ഖുർആനനിന് എതിരല്ലേ...


( ഈ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിൽ.
മൗലവി ജോലിയിൽ കയറി എന്ന മെസ്സേജ് കിട്ടി
മൗലവി വന്ന് ഇതിനോട് പ്രതികരിച്ചാൽ..
സംവാദം -4 ൽ കാണാം)