മദീനയുടെ മന്ദമാരുതൻ.
മുസ്ലിം കൈരളിക്ക് പുതിയ ഉപഹാരം നൽകി വീണ്ടും ആലത്തൂർപടി ദർസ് തരംഗമാവുന്നു.
അറബി സാഹിത്യരംഗത്ത് പുതിയ ചുവട് വെപ്പുമായി നസീമുൽ മദീന അനുവചക കരങ്ങളിലേക്ക് എത്തിക്കഴിഞ്ഞു.
മികച്ചൊരു
അറബി കവിതാസമാഹാരഗ്രന്ഥമാണ് നസീമുൽ മദീന.
മുസ്ലിം കൈരളിയുടെ ആത്മീയ നായകൻ ബഹു: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്.
സാഹിത്യ പ്രേമികൾക്ക് മുതൽക്കൂട്ടാവുന്ന പ്രസ്തുത ഗ്രന്ഥം 58 വിഷയങ്ങളിലായി 1313 കവിതകൾ ഉൾക്കൊള്ളുന്നതാണ്.
പ്രവാചക പ്രകീർത്തനം, മനാഖിബ്, പള്ളി ദർസിന്റെ മഹത്വം, അനുശോചനകാവ്യം, ഉപദേശം, യാത്രാവിവരണം, സമകാലിക ഇന്ത്യയിലെ ദയനീയ സ്ഥിതി, മുസ്ലിം ലോകത്തിന്റെ സമകാലിക വിശേഷം... തുടങ്ങി വിത്യസ്ത വിഷയങ്ങൾ ഗ്രന്ഥത്തിൽ പരാമർശിക്കപ്പട്ടിട്ടുണ്ട്.
പ്രശസ്ത പണ്ഡിതരും സമസ്ത കേരള ജംഇയ്യത്തുൽ മുദരിസീൻ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഉസ്താദ് സി.കെ.അബ്ദുറഹ്മാൻ ഫൈസി (ആലത്തൂർപടി മുദരിസ്)യുടേതാണ് രചന. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ ഉസ്താദിന്റെ വേറിട്ട രചനയാണ് നസീമുൽ മദീനയിലൂടെ പ്രകാശിതമായിരിക്കുന്നത്.
വളരെ ലളിതമായ ഭാഷയിലാണ് രചനയെന്നത് കൊണ്ട് തന്നെ മുതഅല്ലിം,മുഅല്ലിം,മുദരിസ് എന്നിവർക്കെല്ലാം വളരെ ഉപകാര പ്രഥമായ ഗ്രന്ഥമായി നസീമുൽ മദീന വെതിരിക്തമാവുകയാണ്.
വിഷയങ്ങളുടേയും ആശയങ്ങളുടേയും വൈപുല്യം രചനയുടെ മാറ്റ് കൂട്ടുന്നു.
നസീമുൽ മദീനയിലെ ശ്രദ്ധേയമായ ചില വിഷയങ്ങൾ ചുവടെ ചേർക്കുന്നു.
مناقب شيخ مولى
കണ്യാല മൗല(റ)യുടെ ജീവിതവും ആത്മീയ സരണിയും അടയാളപ്പെടുത്തിയ 33 വരികളിൽ മൗലയുടെ കറാമത്തും വിവരിക്കുന്നുണ്ട്.
വീട്ടിലും മക്കയിലും ഒരേ സമയം മൗല പ്രത്യക്ഷപ്പെട്ട സംഭവം മനോഹരമായി വരികളിൽ കോറിയത് കാണാം.
رثاء شيخ بابو مسليار
മർഹൂം ശൈഖുനാ കോട്ടുമല ബാപ്പുമുസ്ലിയാരെ കുറിച്ചുള്ള അനുശോചനമായി ചിലവരികൾ.
ജീവിതം, സന്ദേശം, സേവനം തുടങ്ങിയ കാര്യങ്ങളിൽ സുപ്രഭാതം ദിനപത്രം പോലും വരികളിൾ പ്രകാശിതമാണ്.
وداعا لجنيد
ബീഫിന്റെ പേരിൽ കൊലചെയ്യപ്പെട്ട ജുനൈദിനെ കുറിച്ചാണ് 14 വരികൾ.
ഇന്ത്യയുടെ ഹൃദയത്തിൽ കുത്തിയ സംഘ്പരിവാറിന്റെ ദുശിച്ച ചെയ്തികളെ അനാവരണം ചെയ്യുന്നതാണ് വരികൾ.
لا تقتلوا باسمي
#not in my name എന്ന അടുത്ത കാലത്ത് രാജ്യത്ത് പ്രസിദ്ധമായ പ്രമേയത്തിലുള്ള ഈ വരികൾ ശ്രദ്ധേയമാണ്..
ഇന്ത്യാ രാജ്യത്തിന്റെ ആത്മാവാകുന്ന മതേതരത്വം പിച്ചിച്ചീന്തുന്നവർക്ക് പശു അമ്മയാണെങ്കിൽ കാള അവരുടെ അച്ചനായിരിക്കുമെന്നാണ് വരികൾ വരച്ചിടുന്നത്.
حضارة الغرب في العرب
പാശ്ചാത്യ നാഗരികത അറബികളിൽ കുടിയേറിയതിന്റെ ദൂശ്യ വശങ്ങൾ വിവരിക്കുന്ന വേറിട്ടൊരു പഠനമാണ് ഈ വരികൾ. വിവാഹം കഴിക്കാതെ ഭോഗിക്കുന്നവരുടെ നെറികെട്ട സംസ്കാരം പേറുന്ന പാസ്ചാത്യ ജനത മൃഗങ്ങളേക്കാൾ മോശമാണെന്നാണ് വരികളിലെ വർത്തമാനം.
في رحاء تاج محل
താജ്മഹൽ സന്ദർശിച്ചപ്പോൾ മനസ്സിലുദിച്ച ചിന്തകലാണ് വരികൾ.
താജിന്റ മതിലുകൾ സന്ദർശകരോട് പാടുന്ന സ്നേഹ ഗിതവും, താജിന്റെ ഖുബ്ബകൾ തരുന്ന സന്ദേശങ്ങളുമാണ് വരികളിലെ വർണന.
رثاء ممد الفيضي
ഈ അടുത്ത് മരണപ്പെട്ട മമ്മദ് ഫൈസി ഉസ്താദവറുകലെ കുറിച്ചുള്ള നനവുള്ള ഓർമകൾ നിർഘളിക്കുന്ന വരികളാണിതിൽ.
فتح الفتاح
ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ ഫത്ഹുൽ ഫത്താഹെന്ന തസവ്വുഫ് പഠന ആത്മീയ കേന്ദ്രത്തിന്റെ പോരിശയാണ് ഈ വരികളിലെ മനോഹരമായ വിവരണം.
ഇങ്ങനെ നിരവധി ...
മനോഹരമായ സാഹിത്യ കോർവകൾ നിങ്ങളെ ഇഷ്ടപ്പെടുത്തും തീർച്ച.
സമസ്ത ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി ഉസ്താദ് ആശംസ എഴുതിയ ഗ്രന്ഥത്തിന് പ്രശസ്ത പണ്ഡിതരും കവികളുമായ ഉസ്താദ് അൻവർ അബ്ദുള്ള ഫള്ഫരിയും ളിയാഉദ്ദീൻ ഫൈസി മേൽമുറിയുമാണ് അവതാരിക നൽകിയിട്ടുള്ളത്.
ആലത്തൂർപടി ദർസ് സ്റ്റുഡന്റ്സ് അസോസിയേഷൻ (ADSA) ആണ് പ്രസാധകർ.
കോപ്പികൾക്ക് വളിക്കുക.
7012572402
Post a Comment