📖നിസ്കാരത്തിൽ ഓതേണ്ട സൂറത്തുകൾ📖
عن عطاء قال : قال أبو هريرة : في كل صلاة قراءة ، فما أسمعَنا النبي صلى الله عليه وسلم أسمعْناكم ، وما أخفى منا أخفيناه منكم ، ومن قرأ بأم الكتاب فقد أجزأت عنه ومن زاد فهو أفضل .
رواه البخاري ( 738 ) وعنده " وإن زدت فهو خير " ، ومسلم ( 396 )
ഫർള് സുന്നത്ത് നിസ്കാരങ്ങളിൽ
ഏത് സൂറത്തും ഓതാവുന്നതാണ്. എന്നാല്‍ പ്രത്യേക നിസ്കാരങ്ങളില്‍ പ്രത്യേക സൂറത്തുകള്‍ വാരിദായി വന്നിട്ടുണ്ട്. ശാഫി മദ്ഹബിന്റെ വീക്ഷണ പ്രകാരം അറിയപ്പെട്ട ചില സൂറത്തുകള്‍ വിവരിക്കുകയാണ്.
തനിച്ച് നിസ്കരിക്കുന്നവനും നിശ്ചിത വ്യക്തികളുടെ ഇമാമും ളുഹ്റിലും സുബ്ഹിലും സൂറത്തുല്‍ ഹുജറാത്ത് മുതല്‍ അമ്മ വരെയുള്ള സൂറത്തുകളില്‍ ഏതെങ്കിലും ഒന്ന് ഓതല്‍ സുന്നത്താണ്. അസറിലും ഇശാഇലും അമ്മ സൂറത്ത് മുതല്‍ ളുഹാ വരെയും മഗ്രിബില്‍ ളുഹാ മുതല്‍ നാസ് വരെയുള്ള സൂറത്തുമാണ് ഓതേണ്ടത്. ആദ്യത്തെ രണ്ട് റക്അത്തില്‍ മാത്രമേ സുന്നത്തുള്ളൂ. (തുഹ്ഫ 2/155)
വെള്ളിയാഴ്ച സുബ്ഹിക്ക് സമയം വിശാലമെങ്കില്‍ ഒന്നാമത്തെ റക്അത്തില്‍ അലിഫ് ലാം മീം സജദയും രണ്ടാമത്തെതില്‍ ഹല്‍ അതായും പൂര്‍ണമായി ഓതല്‍ സുന്നത്തുണ്ട്. സമയം വിശാലമല്ലങ്കില്‍ ചെറിയ സൂറത്തുകളാണ് ഓതേണ്ടത്. ഒന്നാമത്തെ റക്അത്തില്‍ ഓതേണ്ടത് മറന്നാൽ രണ്ടാം റക്അത്തില്‍ രണ്ടും ഓതൽ സുന്നത്താണ്. (തുഹ്ഫ 2/56)
വെള്ളിയാഴ്ച രാവില്‍ മഗ്രിബിന്റെ ഒന്നാം റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനയും രണ്ടാം റക്അത്തില്‍ സൂറത്തുല്‍ ഇഖ്ലാസും ഓതല്‍ ശാഫി മദ്ഹബില്‍ സ്ഥിരപ്പെട്ട സുന്നത്താണ്.
ശനിയാഴ്ച രാവില്‍ മഗ്രിബിന് ഒന്നാം റക്അത്തില്‍ സൂറത്തില്‍ ഫലഖും രണ്ടാം റക്അത്തില്‍ സൂറത്തുന്നാസും. ഞായറാഴ്ച രാവില്‍ സൂറത്തുല്‍ ഫീലും സൂറത്തുല്‍ ഖുറൈശും. തിങ്കള്‍, വ്യാഴം രാവിൽ സൂറത്തുല്‍ മാഊനും സൂറത്തുല്‍ കൌസറും. വെള്ളി, ചൊവ്വ രാവുകളില്‍ കാഫിറൂനയും ഇഖ്ലാസും ചില മഹാന്മാർ ഓതിയിരുന്നതായി ഗ്രന്ഥങ്ങൾ പറയുന്നുണ്ട്.
ഇത് മഗ്രിബിൽ മാത്രമല്ല ഇശാഇലും ഇങ്ങനെ ചില അമലുകൽ മഹത്തുക്കളിൽ നിന്ന് ഉദ്ധരിക്കപ്പെട്ടതായി കാണുന്നു.
ഇമാം ഹബീബ് ഹസനു ശ്ശാത്വിരിയുടെ “കിതാബു അമലിൽ യൗമി വല്ലൈലഃ”
എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ച ഹദ്ദാദ് (റ), ഹബീബ് അബ്ദു റഹ്മാൻ എന്നവരുടേയും അമലുകൾ ചുവടെ ചേർക്കുന്നു.
(ചിത്രത്തിൽ ടെച്ച് ചെയ്താൽ വെക്തമായികാണാം, സേവ് ചെയ്യാം)
വെള്ളിയാഴ്ച സുബ്ഹിക്ക് ഓതല്‍ സുന്നത്തുള്ളതായി ശാഫീ മദ്ഹബില്‍ സ്ഥിരപ്പെട്ടത് അലിഫ് ലാം മീം സജദയും ഹല്‍ അതായുമാണ്. ആവ ഓതുന്നില്ലെങ്കില്‍ സബ്ബിഹിസ്മയും ഹല്‍ അതാകയും ഓതണം. അല്ലെങ്കില്‍ കാഫിറൂനയും ഇഖ്ലാസുമാണ് ഓതേണ്ടത്. (ഖല്‍ജൂസി 1/154)
നിശ്ചിത സൂറത്തുകള്‍ ഓതല്‍ സുന്നത്തുള്ളതായി സ്ഥിരപ്പെട്ടവയിലെല്ലാം പ്രസ്തുത സൂറത്തുകള്‍ അല്ലാത്തത് കൊണ്ട് തുടങ്ങിയാല്‍ അവ നിര്‍ത്തി നിശ്ചിത സൂറത്തുകള്‍ കൊണ്ട് തുടങ്ങല്‍ സുന്നത്താണ്. (തുഹ്ഫ 2/50)
നമ്മുടെ നാടുകളിലെ എല്ലാവരും എപ്പോഴും വന്നുകൊണ്ടിരിക്കുന്ന വഴിയോരങ്ങളിലും ടൗണുകളിലും കവലകളിലും മറ്റുമുള്ള സാധാരണ പള്ളി(മത്വ്‌റൂഖായ പള്ളി) കളില്‍ ഇമാമത്ത് നില്‍ക്കുന്നവര്‍ വള്ളുഹാക്കു മുകളിലുള്ള സൂറത്തുകള്‍ (ഓതല്‍ പ്രത്യേകം സുന്നത്തുള്ളതായി ഉദ്ധരിക്കപ്പെട്ട നിശ്ചിത സൂറത്തുകള്‍ ഒഴികെ) ഓതല്‍ കറാഹത്തും ഓതിയാല്‍ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുന്നതുമാണ്. ഇതു ശാഫിഈ മദ്ഹബിലെ ഖണ്ഡിത നിയമമാണ്. (തുഹ്ഫ 2/54, ശര്‍ഹു ബാഫളല്‍ 1/250, ശര്‍വാനി 2/54).
നിസ്കാരത്തില്‍ മുസ്ഹഫ് നോക്കിയും ഖുര്‍ആന്‍ പാരായണം ചെയ്യാവുന്നതാണ്. അത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല.
Post a Comment