അസ്ഹാബുൽ കഹ്ഫിന്റെ പേരുകളും ഫലങ്ങളും


സൂറത്തുൽ കഹ്ഫിലൂടെ അല്ലാഹു വിശദീകരിച്ച കഥയിലെ നായകന്മാരാണ്
അസ്ഹാബുല്‍ ല്‍ കഹ്ഫ്. അവരുടെ നാമങ്ങൾ ചില തഫ്സീറുകൾ ഉദ്ധരിച്ചതായി കാണാം. അത് കൊണ്ടുള്ള നേട്ടങ്ങളും ഫലങ്ങളും പ്രസ്ഥുത ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നുണ്ട്.
ഹൃസ്വമായി അതൊന്ന് നമുക്ക് മനസ്സിലാക്കാം.
അവർ എത്രപേരാണെന്ന വിഷയത്തില്‍ തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ പല അഭിപ്രായങ്ങള്‍ കാണുന്നുണ്ട്.
അവര്‍ ഏഴു പേരായിരുന്നു എന്ന് തഫ്‌സീറു റൂഹുല്‍ ബയാന്‍ പറയുന്നു.
ഈ അഭിപ്രായമാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്.

 എന്നാല്‍ തഫ്‌സീര്‍ ത്വബ്‌രിയില്‍ കാണുന്നത് അവര്‍ എട്ട് പേരായിരുന്നു എന്നാണ്. ത്വബ്‌രി ഇമാം ഈ എട്ടു പേരുടെ പേരുകള്‍ ഉദ്ധരിച്ചതിപ്രകാരമാണ്.

1مكسلمينا،
 2 محسيميلنينا،
 3 يمليخا،
 4 مرطوس،
 5 كشوطوش،
 6 بيرونس،
 7 دينموس،
 8 يطونسقالوس

എന്നാല്‍ റൂഹുല്‍ ബയാനില്‍  ഏഴ് പേരുകള്‍ അലി(റ)വിനെ തൊട്ടാണ് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുള്ളത്.



പേരുകൾ ക്രമപ്രകാരം ഇങ്ങനെ വായിക്കാം

1 يمليخا،
 2 مكشليينا،
 3 مشليينا،
 4 مرنوش،
 5 دبرنوش،
 6 شازنوش،
 7(كفشططيوش / كفيشيططيوش)
 ഈ പേരുകള്‍ എഴുതി ഉപയോഗിച്ചാല്‍ അത് കാരണത്താല്‍ പല നേട്ടങ്ങളും ഉണ്ടാവുമെന്നും തഫ്‌സീര്‍ റൂഹുല്‍ ബയാനില്‍ തന്നെ പറയുന്നുണ്ട്.



ചുരുക്ക രൂപം താഴെ നൈസാബൂരി പറഞ്ഞിരിക്കുന്നു. അസ്വ്ഹാബുല്‍ കഹ്ഫിന്റെ പേരുകള്‍ ആവശ്യങ്ങള്‍ തേടുന്നതിനും, രക്ഷ നേടുന്നതിനും, തീ അണക്കുന്നതിനും, കുട്ടികളുടെ കരച്ചില്‍ ശമനത്തിനും, കൃഷി അഭിവൃദ്ധിക്കും, സുഖ പ്രസവത്തിനും, സമ്പത്ത് സംരക്ഷിക്കപ്പെടുന്നതിനും നല്ലതാണ്.
തീ പിടുത്തമുണ്ടായാല്‍ അസ്വ്ഹാബുല്‍ കഹ്ഫിന്റെ ഈ പേരുകള്‍ ഒരു തുണിക്കഷ്ണത്തില്‍ എഴുതി തീയുടെ മധ്യത്തിലേക്ക് എറിയുക. കുട്ടികളുടെ കരച്ചിലിനാണെങ്കില്‍ ഈ പറയപ്പെട്ട പേരുകള്‍ എഴുതിയ കഷ്ണം തൊട്ടിലില്‍ കുട്ടിയുടെ തലക്ക് കീഴെയായി വെക്കുക. കൃഷി അഭിവൃദ്ധിക്ക് മേല്‍ പറയപ്പെട്ട പേരുകള്‍ എഴുതിയ കടലാസ് കൃഷിയിടത്തിന്‍റെ മധ്യത്തില്‍ ഒരു മരക്കൊള്ളിയില്‍ നാട്ടുക. (തഫ്‌സീറു റൂഹുല്‍ ബയാന്‍)
കിതാബ് റൂഹുൽ ബയാനിലെ ഉപരിസൂചിത ഭാഗം പരിശോധിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ ലിങ്കിൽ തൊടുക👇

റൂ.ബയാൻ പ്രസ്ഥുത പേജ്



⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽
ഇഫ്ശാുസ്സുന്നയുടെ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യൂ..കൂടുതൽ പടനങ്ങൾക്കായ്..

Facebook ifshaussunna