ഹാജി കെ. മമ്മദ് ഫൈസി: തണൽ വിരിച്ച ജീവിതം

സമസ്തയുടെ പ്രവർത്തനങ്ങളിൽ യൗവ്വന പ്രസരിപ്പോടെ ഓടി നടന്ന് അണികൾക്കിടയിൽ ആവേശവും ഉത്സാഹവും പടർത്തിയ പണ്ഡിത പ്രതിഭയായിരുന്നു ഹാജി കെ.മമ്മദ് ഫൈസി.
ജാമിഅഃ യുടെ എല്ലാ വളർച്ചയിലും അദ്ധേഹം വഹിച്ച പങ്ക് നിസ്തുലമായിരുന്നു. സമസ്തയുടെപ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നായകത്വം നൽകുമ്പോഴും മുസ്ലിം ലീഗിന്‍റെ നേതൃനിരയിലും മമ്മദ് ഫൈസി സജീവമായിരുന്നു.

ആറ് നോമ്പ് മുഴുവനായും നോറ്റു മാത്രമല്ല ആറാമത്തെ നോമ്പ് കടുത്ത പനിയെ അവഗണിച്ചാണത്രെ പിടിച്ചത്. ഈ നാളുകളിൽ പള്ളിയിൽ സുബ്ഹി ബാങ്ക് വിളിച്ചത് അദ്ദേഹമായിരുന്നു. പിതാവിന്റെ താവഴി പുതുക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിനുമൊടുവിൽ ആത്മ സംതൃപ്തിയോടെ നാഥന്റെ  സവിദത്തിലേക്ക് ചിരിച്ചു കൊണ്ട് യാത്രയായി.

തിരൂര്‍ക്കാട് കുന്നത്ത് പരേതനായ മൂസ ഹാജിയുടേയും ഹാജ ഇയ്യാത്തുട്ടിയുടേയും മകനായി 1949ലായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ അനുജ സഹോദരൻ മമ്മദ് ഫൈസിയുടെ ജനനം.
എണ്ണിയാൽ തീരാത്ത സംരംഭങ്ങളുടെ അമരത്തിരുന്ന മമ്മദ് ഫൈസി ഇന്ന് ഓർമയുടെ പുസ്തക താളുകളിൽ പുഞ്ചിരി തൂകുകയാണ്.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് സെക്രട്ടറി, മുസ്‌ലിം ലീഗ്, സുന്നീ മഹല്ല് ഫെഡറേഷന്‍, മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ എന്നിവയുടെ സംസ്ഥാന കമ്മിറ്റി അംഗം, പട്ടിക്കാട് എം.ഇ.എ. എന്‍ജിനീയറിങ് കോളജ് വൈസ് ചെയര്‍മാന്‍, കേരളാ പ്രവാസി ലീഗ് ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഇന്‍സ്‌പെക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍, സമസ്ത മലപ്പുറം ജില്ലാ ജോ. സെക്രട്ടറി, തിരൂര്‍ക്കാട് മഹല്ല് പ്രസിഡന്റ്, മുതവല്ലി, സുന്നീ അഫ്കാര്‍ വാരിക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അന്നൂര്‍ അറബിക് മാഗസിന്‍ പബ്ലിഷര്‍, തിരൂര്‍ക്കാട് തന്‍വീറുല്‍ ഇസ്‌ലാം ജനറല്‍ സെക്രട്ടറി, ജാമിഅ നൂരിയ്യ ജൂനിയര്‍ കോളജ് കോഡിനേഷന്‍ കമ്മിറ്റി ഡയറക്ടര്‍, ശാത്തി അന്നൂര്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ജിദ്ദ ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു.

അരിപ്ര കക്കാട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍, ആനമങ്ങാട് പി.കെ.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സഹോദരന്‍ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരുടെ ദര്‍സുകളില്‍ മതപഠനം നടത്തിയ മമ്മദ് ഫൈസി 1976 ല്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി.

 ജാമിഅ നൂരിയ്യയില്‍ വെച്ച് ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പരേതനായ കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളാണ്.

ഭാര്യമാര്‍ ഹാജ മൈമൂന, ഹാജ ഖൈറുന്നീസ. എന്നിവരും
മക്കള്‍ മൂസ ഫൈസി, മുഹമ്മദ് ശംസുദ്ദീന്‍ ഫൈസി, മുഹമ്മദ് ഖമറുദ്ദീന്‍ ഫൈസി, മുഹമ്മദ് നൂറുദ്ദീന്‍ ഫൈസി, മുഹമ്മദ് താജുദ്ദീന്‍, മുഹമ്മദ് നജ്മുദ്ദീന്‍ അബ്ദുല്ല, അബ്ദുറഹ്മാന്‍, അബ്ദുറഊഫ് (മൂവരും ആലത്തൂര്‍പടി ദര്‍സ് വിദ്യാര്‍ഥികൾ),
അബ്ദുറഹീം, മുഹമ്മദലി (ഒറുവംപുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ്) സഫിയ, ഹഫ്‌സ, റംല, ഫാത്വിമ സ്വാലിഹ,ആഇശ സകിയ്യ, റൈഹാന, നാജിയ സൈനബ്. എന്നിവരുമാണ്.

ഹാജി കെ. മമ്മദ് ഫൈസിയെ കുറിച്ച് ഓർക്കുമ്പോൾ പറയാൻ ഒരുപാടുണ്ട്.

ജാമിഅഃ യോഗങ്ങളിൽ നർമ്മം പറഞ്ഞ് സദസ്സിനെ ചിരിപ്പിക്കുമ്പോഴും ആ കട്ടിയുള്ള വാക്കുകളിൽ ഉത്തരവാദിത്വ നിർവഹണത്തിന്റെ ഗാംഭീര്യത സ്ഫുരിക്കുമായിരുന്നു.
ആരുടെ മുന്നിലും എഴുനേറ്റ് നിന്ന് കാര്യം പറയാനും
എല്ലാ നല്ല കാര്യത്തിനും മുന്നിലെത്താനും. കൈ മെയ് മറത്ത് ചിലവയിക്കാനും നാഥൻ അദ്ധേഹത്തിന് നൽകിയത് വലിയ തൗഫീഖ് തന്നെ ആയിരുന്നു.

ജാമിഅഃ വിദ്യാർത്ഥികളിൽ എന്നും ആവേശം ചോരാത്ത,ഉത്തരവാദിത്വ ബോധമുള്ള ഒരുപിതാവായി മമ്മദ് ഫൈസി ഓടി നടന്ന് ഓർമ പരത്തി.

തന്റെ സമ്പത്ത് സമസ്തക്കും സമുദായത്തിനും വേണ്ടി എടുത്ത് കൊടുക്കുമ്പോഴും ഒരു മുതലാളിയായി അദ്ധേഹം ചാരുകസേര പ്രാപിച്ചില്ല. മറിച്ച് സമസ്തയുടെ ചലനങ്ങൾക്കൊപ്പം ചലിച്ചു.

കാണുന്നവർക്ക് എപ്പോഴും മമ്മദ് ഫൈസി ഊർജസ്വലനായ സംഘാടകനായിരിക്കും. എവിടെയും ഓടിയെത്തും അരുതായ്മകൾ കണ്ടാൽ അമർത്തിപറയും.

കഷ്ടപ്പാടുകളുടെ കയങ്ങളിൽ നിന്നാണ് സമ്പന്നതയുടെ പർവത്തിലേറിയത്.
ചെറുപ്പത്തിൽ ജേഷ്ടൻ ശൈഖുനാ ആലിക്കുട്ടി ഉസ്താദിനൊപ്പം ഒരിക്കൽ നടന്ന് തളർന്ന് രണ്ട് ചായ വാങ്ങാൻ പണമില്ലാഞ്ഞിട്ട് രണ്ട് ക്ലാസും ഒരു ചായയും വാങ്ങി പങ്ക് വെച്ച് കുടിച്ച കഥ അദ്ധേഹം അനുസ്മരിക്കാറുണ്ട്.

എല്ലാ  നാട്ടിന്‍ പുറങ്ങളിലുമുണ്ടാവും ഓരോ ഹാജ്യാര്‍മാര്‍, നാട്ടുകാരുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും ഇടപെട്ട്, അടുപ്പില്‍ തീ കത്താത്ത വീടുകള്‍ തേടിപിടിച്ച് ഭക്ഷണമെത്തീച്ചി രുന്ന, നാട്ടിലെ പള്ളി-മദ്രസ നിര്‍മാണങ്ങ ള്‍ക്ക് മടിശ്ശീല അഴിക്കുന്ന ഹാജ്യാമാര്‍,

അതെ ആ നാട്ടിന്‍പുറ ഹാജിയുടെ ദൗത്യമാണ് ഫൈസി ഉസ്താദ് സമസ്തയില്‍ നിര്‍വഹിച്ചത്, തനിക്ക് അല്ലാഹു കനിഞ്ഞു നല്‍കിയ സമ്പത്തി ല്‍ നിന്ന് എത്രയും എപ്പോഴും ദീനിനും സമസതക്കും വേണ്ടി ചിലവഴിക്കുവാന്‍ സദാ സന്നദ്ധനായി....

സമസത സ്ഥാപനങ്ങളിലെ അധിക കമ്മിറ്റികളിലും ഹാജിയുണ്ടാവും, ഒരു പക്ഷേ ഏറ്റവും കൂടുതല്‍ കമ്മിറ്റികളി ല്‍ അംഗത്വമുള്ള വ്യക്തി  ഉസ്താദായിരി ക്കും, വെറുതയല്ല, ആളുകള്‍ അവരെ കമ്മിറ്റിയിലിടുന്നത്, ഒരു പ്രശ്നം വന്നാ ല്‍ കൈമെയ് മറന്ന് ഉസ്താദ് മുമ്പിലുണ്ടാവും

കോട്ടുമല ഉസ്താദിന് പിറകെ ഹാജി ഉസ്താഥും പോയി,  വന്ദ്യരായ കോട്ടുമല ഉസ്താദിനെ പോലെ പ്രസരിപ്പിന്‍റെയും സജീവതയുടെയും പ്ര തീകമായിരുന്നു അവര്‍, സമസ്തയുടെ പരിപാടികളില്‍ പ്രായം മറന്ന് യുവാക്കളുടെ ആവേശത്തോടെ പങ്കെടുത്ത, വിജയിപ്പിച്ച ആ മഹാനും യാത്രയായി രിക്കുന്നു, ചേയതു തീര്‍ത്ത സുകൃതങ്ങളു ടെ നന്മ ആസ്വദിക്കുവാന്‍...

“ചിലവ് വീട് അൽപം അകലെയാണ്”
ആലത്തൂർപടി ദർസിൽ പഠിച്ചിരുന്ന മകൻ(ഇപ്പോൾ ഫൈസി) മമ്മദ് ഫൈസിയോട് പരാതി പറഞ്ഞു.

“നിന്റെ അഹങ്കാരം കുറയാൻ അത് നല്ലതാണ്”
ബാപ്പയുടെ മറുപടി. ഇതായിരുന്നു മമ്മദ് ഫൈസി.
പണം കൊണ്ട് സ്വാധീനങ്ങളെ ദുർവിനിയോഗം ചെയ്യാൻ ശ്രമിച്ചില്ല.

 സാത്വികരായ സമസ്തയുടെ സമുന്ന ഉലമാക്കളുടെ ഗുരനത്വവും പൊരുത്തവും ആവോളം വാങ്ങി വെച്ചിട്ടുണ്ടായിരുന്നു മമ്മദ് ഫൈസി. കണ്ണിയത്തും ശംസുൽ ഉലമയും അദ്ധേഹത്തെ ഏറെ പരിഗണിച്ചിരുന്നു.

ഹാജി സമസ്തയുടെ മാത്രമല്ല, സമുദായ രാഷ്ട്രീയ ശക്തിയുടെ നേതാവും ഗുണകാംശിയും കൂടിയായിരുന്നു, ഒരേ സമയം സമസ്തയൂ ടെ നേതാവും മുസ്ലിം ലീഗിന്‍റെ ആത്മാര്‍ത്ഥ സേവകനും, ഉലമാ ഉമറാ ഐക്യത്തിന്‍റെ ആവശ്യകതയും അത്യാവശവും തിരിച്ചറിഞ്ഞവര്‍, സമുദായ ഐക്യത്തിന്‍റെ പൈതൃക ഭിത്തിയില്‍ മുള്ള് വിതറാന്‍ ശ്രമിച്ചവരോടുള്ള പോരാട്ടം കൂടിയാണ് ഇവിടെ അവസാനിക്കുന്നത്.

ജാമിഅഃയുടെ പതാകമരത്തിന് ചുവട്ടിലും സനദ് ദാന സദസ്സിനും ഇനി ആ കട്ടിയുള്ള വാക്കുകൾ മുഴങ്ങില്ല. സമസ്തയുടെ മമ്മദ് ഫൈസി, നാട്ടുകാരുടെ ഹാജിയാർ ഇനി പരിശ്രമമില്ലാത്ത ലോകത്ത് വിശ്രമിക്കും.
 നാഥൻ സ്വർഗം നൽകട്ടെ-ആമീൻ


-------------------------------------------------------------------
മമ്മദ് ഫൈസിയെ കുറിച്ച് പ്രമുഖ പണ്ഡിതൻ
സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര
രചിച്ച മർസിയ്യത്ത്. ചുവടെ



--------------------------------------------------------------
ശ്രദ്ധേയമായ ചില ചിത്രങ്ങൾ ചുവടെ.





എല്ലേ ലേഖനങ്ങളും ലഭിക്കാൻ
ഇഫ്ശാഉസ്സുന്നയുടെ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യാൻ മറക്കല്ലേ...
ഈ പിച്ചറിൽ തൊടുക.