ഈദ് തക്ബീർ- മുർസലും മുഖയ്യദും



പെരുന്നാൾ ദിവസം പ്രത്യേഗ സുന്നത്തുള്ള കർമമാണ് തക്ബീർ.നബി (സ) പറഞ്ഞു ‘നിങ്ങള്‍ തക്ബീര്‍ ധ്വനികള്‍കൊണ്ട് പെരുന്നാള്‍ ദിനത്തെ അലംകൃതമാക്കുക’ (ത്വബ്‌റാനി).

തക്ബീറുകൾ രണ്ടു വിധമുണ്ട്. ഒന്ന്, മുഖയ്യദായ തക്ബീർ(നിസ്കാര ശേഷം എന്ന പ്രത്യേക ഉപാധികളുള്ളത്) രണ്ട്  മുർസലായ തക്ബീർ (ഈ ഉപാധിയില്ലാത്തത്)

1. മുഖയ്യദായ തക്ബീർ

അറഫയുടെ സുബ്ഹി മുതൽ അയ്യാമുത്തശ് രീക്കിന്റെ(ദുൽഹിജ്ജ 11,12,13) അവസാനത്തെ അസ്വർ നിസ്കാരം ഉൾപ്പെടെയുള്ള മുഴുവൻ നിസ്കാരങ്ങൾക്കും ശേഷം ദിക്റ് ചൊല്ലുന്നതിനു മുമ്പ് (മയ്യിത്ത് നിസ്കാരം, ഖളാഅ് വീട്ടുന്ന നിസ്കാരം തുടങ്ങീ മറ്റു ഏതു നിസ്കാരത്തിനു ശേഷവും തക്ബീർ ചൊല്ലാം)

ശ്രദ്ദിക്കുക ഈ തക്ബീർ ചെറിയപെരുന്നാളിന് സുന്നത്തില്ല. എങ്കിലു നിസ്കാര ശേഷം നാം തക്ബീർ ചൊല്ലാറുണ്ടല്ലോ? അത് മുഖയ്യദല്ല മുർസലാണ്.( പ്രബല വീക്ഷണ പ്രകാരം) അതിനാൽ ചെറിയപെരുന്നാളിൽ നിസ്കാര ശേഷം ചൊല്ലുന്ന തക്ബീർ ദിക്ർ,ദുആ എന്നിവക്ക് ശേഷമാണ് ചൊല്ലേണ്ടത്. കിതാബിന്റെ ഉദ്ധരണികൾ ചുവടെ ചേർക്കുന്നു.
തുഹ്ഫ⬇

ഇബ്നു ഖാസിം⬇

(ഈ വിഷയത്തിൽ മദ്ഹബിൽ രണ്ടാം ഖൗൽ ഉണ്ട് അഥവാ ചെറിയ പെരുന്നാളിനും മുഖയ്യദുണ്ടെന്നാണ് അവർ പരയുന്നത്. )(തുഹ്ഫ, നിഹായ, മഹല്ലി, ശർവാനി നോക്കുക)

2. മുർസലായ തക്ബീർ

പെരുന്നാളിന്റെ തലേ ദിവസം സൂര്യൻ അസ്തമിച്ചതു മുതൽ പെരുന്നാൾ നിസ്കാരത്തിൽ ഇമാം തക്ബീറത്തുൽ ഇഹ്റാം ചൊല്ലുന്നത് വരെ.
(ഒറ്റക്ക് നിസ്കരിക്കുന്നവന് അവൻ തക്ബീറത്തുൽ ഇഹ്റാം ചൊല്ലുന്നത് വരെ)
 ഈ തക്ബീർ സുന്നത്താണ്.
ഈ മുർസലായ തക്ബീർ രണ്ട് പെരുന്നാളിനും സുന്നത്തുണ്ട്
നല്ല സ്ഥലങ്ങൾ, വഴികൾ, അങ്ങാടികൾ എന്നിവിടങ്ങളിലൊക്കെ ഈ തക്ബീർ ചൊല്ലാവുന്നതാണ്.

സത്കർമ്മങ്ങളിൽ മുഴുകുക

 പെരുന്നാൾ രാവിൽ  സത്കർമ്മങ്ങളിൽ വ്യാപൃതനായാൽ അവന്റെ ഖൽബു മരിച്ചു പോവുകയില്ലെന്ന് നബി(സ്വ) പറഞ്ഞതായി ഇമാം ത്വബ്റാനി രേഖപ്പെടുത്തുന്നുണ്ട്. അന്ന് തക്ബീറുകൾ ചൊല്ലിയും കുടുംബ സന്ദർശനം നടത്തിയും നല്ല വസ്ത്രം ധരിച്ചും നല്ല ഭക്ഷണം തയാറാക്കിയും ഇസ്ലാമിക രീതിയിൽ ആഘോഷമാക്കുക. നാഥൻ തുണക്കട്ടെ.ആമീൻ

മനസ്സിലാകാത്തവർ ഒരാവർത്തി കൂടി വായിക്കുക.
സംശയങ്ങൾ താഴെ കമന്റ് ചെയ്യാം