നബി ﷺ തങ്ങളുടെ ഉറക്കം


 നബി ﷺ തങ്ങളുടെ ഉറക്കം നമ്മുടെ ജീവിതത്തിൽ അനുവർത്തിക്കാൻ ശ്രമിക്കാം
---------------------@@@@@@--------------------
💝ഉറങ്ങാനുദ്ധേശിച്ചാൽ വുളൂഅ് ചെയ്യാറുണ്ടായിരുന്നു.അങ്ങനെ പടിപ്പിക്കുകയും ചെയ്തു.(മുസ്ലിം)

💝നബിതങ്ങള്‍ ഇശാഇന് മുമ്പ് ഉറങ്ങുകയോ ശേഷം സംസാരിക്കുകയോ ചെയ്യാറുണ്ടായിരുന്നില്ല. (അഹ്മദ്)

💝ഇരുട്ടുള്ള വീട്ടില് വിളക്ക് കത്തിച്ച ശേഷം മാത്രമെ നബിതങ്ങള്‍ പ്രവേശിക്കാറുണ്ടായിരുന്നുള്ളൂ.

💝ഉറങ്ങുന്നതിന് മുമ്പുള്ള അവസാന വാക്കുകൾ ഈ ദിക്റായിരുന്നു.
അങ്ങനെ ചെയ്യണമെന്ന് പഠിപ്പിക്കുകയും ചെയ്തു.
اللهم إني أسلمت وجهي إليك وفوضت أمري إليك والجأت ظهري إليك رغبة ورهبة إليك لا ملجأ ولا منجا منك إلا إليك، اللهم آمنت بكتابك الذي أنزلت وبنبيك الذي أرسلت. فإن مت من ليلتك فأنت على الفطرة. 
(ബുഖാരി,മുസ്ലിം)

💝കിടന്നാല് രണ്ടു കണ്ണിലും മുമ്മൂന്ന് പ്രാവശ്യം അജ്ഞനം കൊണ്ട് സുറുമ ഇടാറുണ്ടായിരുന്നു. (അഹ്മദ്, ഇബ്നുമാജ)

💝നബിതങ്ങള്‍ക്ക് ഒരു സുറുമക്കുപ്പി തന്നെ ഉണ്ടായിരുന്നു. (സുബുലുല്‍ഹുദാ)

💝വലതു ഭാഗത്തേക്ക് ചെരിഞ്ഞു കിടക്കലായിരുന്നു പതിവ്. (അഹ്മദ്, അബൂദാവൂദ്)

💝ഖിബലക്ക് തിരിഞ്ഞായിരുന്നു നബിയുടെ ഉറക്കം (സുബുലുല്‍ഹുദാ 7:397)

💝മലര്‍ന്ന് കിടന്ന് ഒരു കാല്‍ മറ്റേകാലിനുമേല്‍ വെച്ച് കിടന്നതായും ഹദീസുകളില്‍ പരമാര്‍ശമുണ്ട്. (ബുഖാരി, മസ്ലിം, അബൂദാവൂദ്, തുര്‍മുദി, നസാഈ, അഹ്മദ്)

💝കൂര്‍ക്കം വലി കേട്ട്, നബിതങ്ങള് ഉറങ്ങിയെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു എന്ന് സ്വഹാബികള് വ്യക്തമാക്കിയിട്ടുണ്ട്. (ബുഖാരി)

💝നബിതങ്ങള് ഉറങ്ങുമ്പോള് വലതുകൈ വലതുകവിളിന് താഴെ വെക്കാറുണ്ടായിരുന്നു. (ബുഖാരി, അബൂദാവൂദ്, തുര്‍മുദി)

💝കമിഴ്ന്നു കിടന്നിരുന്ന ഒരാളെ കാലുകൊണ്ട് തട്ടിയുണര്‍ത്തുകയും നരകത്തിലെ കിടത്താമണതെന്ന് പറയുകയും ചെയ്തു. (ബുഖാരി)

💝കിടക്കുന്ന സമയത്ത് വാതിലടക്കുകയും പാനീയപ്പാത്രങ്ങള്‍ മൂടിക്കെട്ടുകയും പാത്രം കമിഴ്ത്തി വെക്കുകയും ചെയ്യമണമെന്ന് നബിതങ്ങള് കല്‍പിച്ചിരുന്നു. (തുര്‍മുദി)

💝പാത്രം മൂടിവെക്കാന് കല്‍പിച്ചുവെന്നും കാണാം. (തുര്‍മുദി)

💝സൂറത്തുൽ ഇഖ്ലാസും മുഅവ്വിദത്തൈനിയും പാരായണം ചെയ്ത് മുഖവും ശരീരവും തടവുമായിരുന്നു.(ബുഖാരി)

💝വലിയ അശുദ്ധി ഉണ്ടായി കുളിക്കാതെ ഉറങ്ങാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ഗുഹ്യഭാഗം കഴുകുകയും വുദൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു. (ബുഖാരി)

💝കിടക്കുന്നതിന് മുന്നെ വിരിപ്പ് തട്ടിക്കൊട്ടണമെന്ന് ഹദീസുകളില് വന്നിട്ടുണ്ട്.

💝സൂറത്തുസ്സജ്ദയും സൂറത്തുതബാറകയും ഓതിയേ ഉറങ്ങാറുണ്ടായരിന്നുള്ളൂ. (തുര്‍മുദി)

💝സുമര്‍, ഇസ്റാഅ് സൂറത്തുകളും ഉറങ്ങാന് നേരത്ത് ഓതാറുണ്ടായിരുന്നു. (തുര്‍മുദി)

💝ഹദീദ്, ഹശര്‍, സ്വഫ്ഫ്, ജുമുഅ, തഗാബുന്‍, അഅലാ എന്നീ സുറത്തുകളും ഓതിയല്ലാതെ ഉറങ്ങിയിരുന്നില്ല. (അബൂദാവൂദ്, തുര്‍മുദി, നസാഈ)

💝സൂറത്തുല്‍ കാഫീറൂന്‍ ഓതിയിട്ടേ നബി(സ)കിടക്കാറുണ്ടായിരുന്നുള്ളൂ. (ഥബ്റാനി)