തിരുകേശം കത്തുമോ.?


തിരു കേശം കരിയുമെന്ന ആധുനിക വഹാബിയൻ വാദം ബാലിശവും കേദകരവുമാണ്. മുസ്ലിം ലോകത്ത് അംഗീകൃതരായ പണ്ഡിതരിൽ ഒരാൾക്ക് പോലും ഈ വാദമില്ല.

പരിശുദ്ധ പ്രവാചകരുടേതെന്ന് ചിലർ സ്വയം പരിചയപ്പെടുത്തുന്ന കേശം കരിയുന്നുണ്ടെങ്കിൽ അത് പ്രവാചകരുടേതല്ലെന്നതിന് തെളിവാകുകയല്ലാതെ തിരു കേശം കത്തുമെന്നെതിന്  തെളിവാക്കുന്നത് ചെരുപ്പിനൊത്ത് കാലം മുറിക്കുന്ന രീതിയാണ്.

നബിയുടെ കുടുംബ ജീവിതം, ഭരണനൈപുണ്യം, സ്വഭാവം, വൈവാഹികം തുടങ്ങി സർവ്വ മേഖലകളും അത്യുന്നതമായിരുന്നെങ്കിലും ആ ഗുണങ്ങൾ മറ്റു അമ്പിയാക്കളിലും ഔലിയാക്കളിലും പലപ്പോഴും ഉണ്ടായിരിന്നു എന്നത് വ്യക്തമാണ്. പക്ഷെ നിഴലില്ലാ എന്ന പ്രത്യേകത, ഈച്ചയിരിക്കില്ലെന്ന പ്രത്യേകത, അവിടുത്തെ ശരീര ഭാഗങ്ങളെ തീ സ്പർശിക്കുകയില്ലെന്ന പ്രത്യേകത അങ്ങിനെ നിരവധി പ്രത്യേകതകൾ മുത്ത് നബിക്കല്ലാതെ മറ്റാർക്കും റബ്ബ് സമ്മാനിച്ചിടില്ല.

അവിടുത്തെ തിരുകേശം തീയിൽ വീണാൽ കരിയുകയില്ലെന്ന് ഇമാം ഖസ്ത്വല്ലാനി( റ)
 പറയുന്നത് കാണുക.

തിരു നബി(സ) സുര്യ-ചന്ദ്ര പ്രകാശങ്ങളിൽ നടന്നാൽ തങ്ങൾക്ക് നിഴലുണ്ടായിരുന്നില്ല. കാരണം അവിടുന്ന് പ്രകാശമായിരുന്നു.
അവിടുത്തെ തിരുകേശത്തിൽ നിന്ന് വല്ലതും തീയ്യിൽ വീണാൽ അത് കരിയുമായിരുന്നില്ല.
           (സീറത്തുൽ ഹലബിയ്യഃ 3/372)

ഇത് അവിടുത്തെ ജീവിതകാലത്ത് മാത്രമല്ല വഫാത്തിന് ശേഷവും അങ്ങനെ തന്നെയാണ്. കാരണം തിരു നബിയുടെ മുഅ്ജിസത്ത് വഫാത്തിന് ശേഷവും നിലനിൽക്കുന്നുവെന്നതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം.
അത് കൊണ്ട് തന്നെയാണ് സ്വഹാബികളും താബിഉകളും തിരുകേശം കൊണ്ട് ബറക്കത്തെടുത്തിരുന്നത്. ഇതിന്ന് വിരുദ്ധമായ വാദം ബാലിശവും ബിദ്അത്തുമാണ്.

ഇട്ടാലും കരിയില്ല.

വീണാൽ കരിയില്ലെങ്കിലും ഇട്ടാൽ കരിയുമെന്നാണ് ചിലരുടെ വിചിത്ര വാദം.
അതിന് അടിസ്ഥാമില്ല. ഈ വാദമുന്നയിച്ച ഒരു പണ്ഡിതനേയും അറിവില്ല.
എന്നാൽ ഇട്ടിട്ടും കരിയാത്തതിനാണ് തെളിവുകളുടെ പിൻബലമുള്ളത്.

ഇബ്നുൽ അദീം വിവരിക്കുന്നു;
ഇബ്നു അബീ ത്വാഹിറുൽ അലവി(റ) എന്ന മഹാന്റെ അടുത്ത് നബിയുടെ 14 പുണ്യ കേശങ്ങൾ ഉണ്ടായിരുന്നു. അക്കാലത്ത് ഹലബ് പ്രദേശം ഭരിച്ചിരുന്ന അമീർ അലവികളെ(അലി(റ) കുടുമ്ബം) വല്ലാതെ സ്നേഹിച്ചിരുന്നു.
ഇബ്നു അബീ ത്വാഹിർ ഒരിക്കൽ അമീറിനെ സന്ദർശിച്ചു. വിശുദ്ധ കേശങ്ങൾ അമീറിന് കാഴ്ച വെച്ചു. അമീർ പാരിദോശികങ്ങൾ നൽകി യാത്രയാക്കി. കേദകരമെന്ന് പറയട്ടെ ഏതാനും മാസങ്ങൾക്ക് ശേഷം അമീറിനെ വീണ്ടും കാണാനിടയായപ്പോൾ തന്നെ കണ്ടയുടനെ മുഖം തിരിച്ചു.
ഇബ്നു അബീ ത്വാഹിർ കാരണം തിരക്കിയപ്പോൾ അമീർ പറഞ്ഞു;ആ കേശങ്ങൾ നബിയുടേതല്ല എന്ന് പലരും പറഞ്ഞു, താങ്കൾ എന്നെ പറ്റിക്കുകയായിുരുന്നോ?
മഹാൻ ആ കേശം ഹാജറാക്കാൻ പറഞ്ഞു, തുടർന്ന് എല്ലാവരും നോക്കി നിൽക്കേ അത് തീയിലേക്കെറിഞ്ഞു.(ജനങ്ങളെ സത്യം ബോധ്യപെടുത്തായിരുന്നു അത്) അത്ഭുതം..!!!
തീയതിനെ സ്പർശിച്ചതുപോലുമില്ല.

അമീർ ഇത് കണ്ട് കരഞ്ഞു മാപ്പ് പറഞ്ഞു.
(നസീമുരിയാള്)
 ഇതേ സംഭവം ഇമാം ദഹബി(റ) തന്റെ താരീഖിൽ രേഖപ്പെടുത്തുന്നത് കാണുക.
താരീഖുൽ ഇസ്ലാമിന്റെ ഒർജിനൽ പേജ് താഴെ


അപ്പോൾ
വിവാദ കേശം തീയിലിട്ട് പരിശോധിക്കുന്നതിന്ന് വിരോധമില്ലെന്ന് പകൽ വെളിച്ചം പോലെ വെക്തമായല്ലോ..
പറ്റില്ലായിരുന്നുവെങ്കിൽ ഈ മഹത്തുക്കൾ അങ്ങനെ ചെയ്യുമായിരുന്നുില്ല.
ഇനി ചെയ്തത് തെറ്റായിരുന്നങ്കിൽ പണ്ഡിതർ അതിനെ വിമർശിക്കുകയും ചെയ്യുമായിരുന്നു. ഇവിടെ അതും ഉണ്ടായില്ല.