ജലദാനം ജീവദാനം


കേരളം കൊടും വരൾച്ചയിലേക്ക് നീങ്ങുകയാണ്. വെള്ളമില്ലാതെ പല കുടുമ്ബങ്ങളും  വലയുകയാണ്.
ഇതൊരു അവസരമാണ്. നമുക്കൽപ്പം നൻമ കൊയ്യാം, സംഘമായി..
ദാഹിച്ച് വലഞ്ഞവർക്ക് വെള്ളം കൊടുക്കൽ ഏറെ പുണ്യമേറിയ കാര്യമാണ്. പരിശുദ്ധ ഇസ്ലാം അതിന്ന് ഏറെ പ്രോത്സാനം നൽകിയതായി കാണാം.

പരിശുദ്ധ പ്രവാചകരുടെ ഹദീസിൽ കാണാം

ه عن سعد بن عبادة قال: قلت: يا رسول الله إن أمي ماتت، أفأتصدق عنها؟ قال: نعم، قلت: فأي الصدقة أفضل؟ قال: سقي الماء.-احمد
പരിശുദ്ധ പ്വചകരെ തൊട്ട് സഅ്ദ് (റ) നിവേദനം ചെയ്യുന്നു.ഞാൻ നബിയോട് ചോദിച്ചു പ്രവാചകരെ എന്റെ മാതാവ് മരണപ്പെട്ടിട്ടുണ്ട് അവർക്ക് വേണ്ടി ഞാൻ ധർമം ചെയ്യട്ടെയോ?
നബി(സ)പറഞ്ഞു; അതെ!! ഞാൻ ചോദിച്ചു ഏത് സ്വദഖയാണ് ശ്രേഷ്ടമായത്?
തിരുനബി; വെള്ളം കുടിപ്പിക്കലാണ്.
(അഹ്മദ്)
മനുഷ്യർക്ക് മാത്രമല്ല ഇതര ജീവികളുടെ ദാഹമകറ്റാൻ ചെയ്യുന്ന പ്രവർത്തികളും പുണ്യമേറിയ സൽകർമം തന്നെയാണ്.

ദാഹിച്ച് വലഞ്ഞ ഒരു നായക്ക്
വെള്ളം കുടിപ്പിച്ചതിന്റെ പേരിൽ ഒരുമനുഷ്യന്റെ പാപങ്ങൾ അല്ലാഹു പൊറുത്ത് കൊടുത്തതായി ഇമാം ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം.

 عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: بينا رجل يمشي فاشتد عليه العطش فنزل بئراً فشرب منها ثم خرج فإذا هو بكلب يلهث يأكل الثرى من العطش، فقال: لقد بلغ هذا مثل الذي بلغ بي فملأ خفه ثم أمسكه بفيه ثم رقي فسقى الكلب فشكر الله له فغفر له، قالوا: يا رسول الله وإن لنا في البهائم أجراً، قال: في كل كبد رطبة أجر.- بخاري
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരിക്കല്‍ ഒരു മനുഷ്യന്‍ നടന്നു പോകുമ്പോള്‍ അയാള്‍ക്ക് അതി കഠിനമായി ദാഹം അനുഭവപ്പെട്ടു. അദ്ദേഹം വഴിവക്കിലുള്ള കിണറ്റിലിറങ്ങി വെള്ളം കുടിച്ച് ശേഷം കിണറ്റില്‍ നിന്ന് കയറിപ്പോയതോ ഒരു നായ നാവു നീട്ടി ദാഹം സഹിക്ക വയ്യാതെ മണ്ണ് തിന്നുന്നു!. ആ മനുഷ്യന്‍ ആത്മഗതം ചെയ്തു. ഞാനനുഭവിച്ചു കൊണ്ടിരുന്ന വിഷമം ഇതാ ഈ നായയും അനുഭവിച്ചുകൊണ്ടിരുന്നു. അദ്ദേഹം കിണറ്റിലിറങ്ങി ഷൂസില്‍ വെള്ളം നിറച്ചു വായകൊണ്ട് കടിച്ച് പിടിച്ച് കരക്ക് കയറി. അതു ആ നായയെ കുടിപ്പിച്ചു. അക്കാരണത്താല്‍ അല്ലാഹു അയാളോടു നന്ദി കാണിക്കുകയും അയാളുടെ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുകയും ചെയ്തു. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! നാല്‍ക്കാലികള്‍ക്ക് വല്ല ഉപകാരവും ചെയ്താല്‍ ഞങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുമോ! നബി(സ) അരുളി: ജീവനുള്ള ഏതു ജന്തുവിനു ഉപകാരം ചെയ്താലും പ്രതിഫലം ലഭിക്കുന്നതാണ്. (ബുഖാരി. 3. 40. 551)

മറ്റൊരു ഹദീസിൽ നായക്ക് വെള്ളം കൊടുത്ത വേശ്യക്ക് പൊറുത്ത് കൊടുത്തതായി കാണാം.

 ما رواه أبو هريرة - رضي الله عنه - قال: قال رسول الله - صلى الله عليه وسلم - : ( بينما كلب يطيف بركية (بئر)، قد كاد يقتله العطش، إذ رأته بغي من بغايا بني إسرائيل، فنزعت موقها(خُفَّها)، فاستقت له به، فسقته إياه، فغفر لها به )( البخاري )

                    അബൂഹുറൈറ (റ) വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: " ദാഹിച്ച് വലഞ്ഞ ഒരു നായ കിണറിന്റെ  ചുറ്റും വട്ടം കറങ്ങിത്തിരിയുന്നത് ബനൂ ഇസ്രായീലിലെ ഒരു വേശ്യ കണ്ടു.ദയ തോന്നിയ അവൾ തന്റെ ഷൂ അഴിച്ച് വെള്ളം നിറച്ച് നായയെ കുടിപ്പിച്ചു. ഇക്കാരണത്താൽ മാത്രം അല്ലാഹു അവൾക്ക് പൊറുത്ത് കൊടുത്തു." (ബുഖാരി) 

ഇബ്നു അബാസി(റ)നോട് ചോദിക്കപെട്ടു.
ചോദ്യവും മറുപടിയു ഇതായിരുന്നു.
وقد سئل ابن عباس : أي الصدقة أفضل ؟ قال : الماء ، ألم تروا إلى أهل النار حين استغاثوا بأهل الجنة ” أن أفيضوا علينا من الماء أو مما رزقكم الله “ ؟

വെള്ളം കുത്തകയാക്കി വെക്കുകയും അത് മറ്റുള്ളവര്‍ക്ക് തടയുകയും ചെയ്തവര്‍ പരലോകത്ത് വലിയ പരീക്ഷണങ്ങള്‍ക്കു വിധേയരാക്കപ്പെടും. തിരുമേനി(സ) അരുളി: ''പരലോകത്ത് വെച്ച് മൂന്ന് കൂട്ടരോട് അല്ലാഹു സംസാരിക്കുകയോ അവരുടെ നേരെ തിരിഞ്ഞു നോക്കുകയോ ഇല്ല.
1. തന്റെ ചരക്ക് വില്‍ക്കുന്നതിന് യഥാര്‍ത്ഥത്തില്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ വില നല്‍കിയിട്ടുണ്ടെന്ന് കള്ള സത്യം ചെയ്യുന്നവന്‍.
2. ഒരു മുസ്‌ലിമിന്റെ ധനം അന്യായമായി തട്ടിയെടുക്കാന്‍ വേണ്ടി അസറിനു ശേഷം കളളസത്യം ചെയ്യുന്നവന്‍.
3. തന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വെള്ളം തടഞ്ഞു വെക്കുന്നവന്‍. (അന്ത്യദിനത്തില്‍)  അല്ലാഹു അവനോട് പറയും: ''നിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വെള്ളം നീ തടഞ്ഞതു പോലെ നാം നമ്മുടെ ഔദാര്യം നിനക്കു തടയുന്നതാണ്. അത് നീ അധ്വാനിച്ചുണ്ടാക്കിയതല്ല.''

മറ്റൊരു ഹദീസ് വചനം ഇങ്ങനെ: നബി(സ) പറഞ്ഞു: ''ജനങ്ങള്‍ മൂന്നു കാര്യങ്ങളില്‍ തുല്യ പങ്കാളികളാണ്. വെള്ളം, പുല്ല്, തീ എന്നിവയാണത്.''

അസ്മാഅ്(റ) പറയുന്നു: നബി(സ) ഒരു ഗ്രഹണനമസ്കാരം നിര്‍വ്വഹിച്ചു. ശേഷം പ്രസംഗിച്ചുകൊണ്ട് പറഞ്ഞു. നരകം എന്നിലേക്ക് അടുപ്പിക്കപ്പെട്ടു. എന്റെ രക്ഷിതാവേ! ഞാന്‍ അവരുടെ കൂടെയാണോ എന്ന് ഞാന്‍ പറഞ്ഞു പോകുന്നതുവരെ. അപ്പോള്‍ നരകത്തില്‍ ഒരു സ്ത്രീയെ ഞാന്‍ കണ്ടു. ഒരു പൂച്ച അവളെ മാന്തിക്കൊണ്ടിരിക്കുന്നു. ഞാന്‍ ചോദിച്ചു. എന്താണ് ആ സ്ത്രീയുടെ പ്രശ്നം. അവര്‍(മലക്കുകള്‍)പറഞ്ഞു. അവള്‍ അതിനെ കെട്ടിയിട്ടു. വിശപ്പ് കാരണം അത് ചാകുന്നതുവരെ. (ബുഖാരി. 3. 40. 552)

ഈ കൊടും വേനലിൽ ദാഹജലത്തിനാഴ് കേഴുന്ന ജീവനുള്ള വേഴാമ്പലുകൾക്കായ്
നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ.

1 - റോഡരികിൽ ജലഭരണി സ്ഥാപിക്കുക.
2 - മരച്ചില്ലകളിൽ കിളികൾക്കായി ജലപാത്രം കെട്ടി വെക്കുക.
3- ജുമുഅഃ ദിവസം ദാഹജലം വിതരണം ചെയ്യുക.
4- കിണറിൽ വെള്ളം വറ്റിയ ഏര്യകളിൽ വെള്ളം എത്തിച്ച് കൊടുക്കുക.
5- വറ്റിയ കിണറുകൾ നന്നാക്കിക്കൊടുക്കുക.