അറിവിൻ വെളിച്ചം ഗ്രൂപ്പ് സംശയ നിവാരണം-1
(അറിവിൻ വെളിച്ചം എന്ന വാട്സപ്പ് ഗ്രുപ്പിൽ ഗ്രൂപ്പ്മെമ്പർമാർ ചോദിച്ച ചോദ്യങ്ങളും അവക്ക് നൽകിയ മറുപടികളും ഇവിടെ കുറിക്കുന്നു.)
ചോദ്യം;1
സാറ്റ് ലൈറ്റ് ബാങ്കുകൾക്ക് ജവാബ് കൊടുക്കൽ സുന്നത്താണോ?
ആരിഫ് പുല്ലൂർ
മറുപടി:
ബാങ്ക് വിളിക്കുന്ന ആളുടെ ഉദ്ധേശത്തോടെയുള്ള ബാങ്കിന് ജവാബ് കൊടുക്കൽ സുന്നത്തുണ്ട്.
സാറ്റ്ലൈറ്റ് ബാങ്കുകൾ ഇത്തരത്തിൽ പെടുന്നു.(അഥവാ അത് തത്സമയം ലൗഡ് സംപീക്ർ പോലെ ശംബ്ദം അകലത്തേക്ക് എത്തിക്കുന്നു).
എന്നാൽ റെക്കോർഡ് ചെയ്യപ്പെടുകയും പിന്നീട് സ്വിച്ച് ഇടുമ്പോൾ ശബ്ദിക്കുകയും ചെയ്യുന്ന ബാങ്കിന് ജവാബ് സുന്നത്തില്ല.
മൊബൈൽ അലാരം ടേപ്പ് റിക്കാർഡ് തുടങ്ങിയവ ഇതിൽ പെടുന്നു.
ചോദ്യം;2
എനിക്ക് കുറേ ഫർള് നിസ്കാരം കളാആയിപ്പോയിട്ടുണ്ട്. എത്രയെന്ന് നിജമില്ല. എനിക്ക് സുന്നത്ത് നിസ്കരിക്കാൻ പറ്റുമോ?
അബ്ദുറഹ്മാൻ ജിദ്ദ
മറുപടി;
കാരണം കൂടാതെ നഷ്ടപ്പെട്ട നിസ്കാരങ്ങൾക്ക് വേണ്ടി തന്റെ മുഴുവൻ സമയവും(അത്യന്താപേക്ഷിത സമയങ്ങൾ ഒഴികെ) നീക്കി വെക്കേണ്ടതാണ്.
അഥവാ ആ സമയത്ത് ഖളാഅ് വീട്ടലെല്ലാത്ത ഏത് പ്രവർത്തിയിൽ(ഫർളുകൾ ഒഴികെ) വ്യാപൃതനാകുന്നതും നിഷിദ്ധമാണ്.
ചോദ്യം;3
തയമ്മുമിന്റെ രൂപം ചെറിയ രീതിയി വിശദീകരിക്കാമോ?
മുഹമ്മദ് കൊട്ടാരശ്ശേരി ഒമാൻ
മറുപടി;
വെള്ളം കിട്ടാതെ വരികയോ വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അസുഖമെന്തെങ്കിലും ഉണ്ടാവുകയോ ചെയ്‌താല്‍ വുളുവിന്നും കുളിക്കും പകരം തയമ്മും ചെയ്യേണ്ടതാണ്. ചില പ്രത്യേക നിബന്ധനകള്‍ക്ക് വിധേയമായി മുഖത്തും കൈകളിലും മണ്ണ് ചേര്‍ക്കുന്നതിനാണ് തയമ്മും എന്ന് പറയുന്നത്.ഒരിക്കല്‍ തയമ്മും ചെയ്‌താല്‍ ഒരു ഫര്‍ള് നിസ്കാരം മാത്രമേ നിര്‍വഹിക്കാന്‍ പറ്റുകയുള്ളൂ. സുന്നത്ത് നിസ്കാരങ്ങളും ജനാസ നിസ്കാരങ്ങളും എത്ര വേണമെങ്കിലും നിര്‍വഹിക്കാവുന്നതാണ്.
തയമ്മുമിന്‍റെ ശര്‍ത്തുകള്‍
തയമ്മും സ്വീകാര്യമാകുന്നതിന്നു അഞ്ചു ശര്‍ത്തുകളാണുള്ളത്.
1. നിസ്കാരത്തിന്‍റെ സമയം ആയതിനു ശേഷം മാത്രം തയമ്മും ചെയ്യുക.
2. ഫര്‍ളിന് ഉപയോഗിക്കപ്പെടാത്ത ശുദ്ധിയുള്ള തനി മണ്ണ്കൊണ്ടാകുക.
3. പൊടിയുള്ള മണ്ണായിരിക്കുക.
4. തയമ്മും ചെയ്യുന്നതിനു മുമ്പ് ശരീരത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുക.
5. വെള്ളം ഉപയോഗിക്കാന്‍ കഴിയാതെ വരുക.
ഇവയാണ് തയമ്മും സ്വീകാര്യമാകുന്നത്തിനുള്ള ശര്‍ത്തുകള്‍.
തയമ്മുമിന്‍റെ ഫര്‍ളുകള്‍
തയമ്മുമിന് അഞ്ചു ഫര്‍ളുകളാണുള്ളത്. അവ താഴെ പറയുന്നു.
1. നിയ്യത്ത് : ഫര്‍ളു നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതുക. മണ്ണെടുക്കുന്നതുമുതല്‍ നിയ്യത്തുണ്ടാവണം. മുഖം തടകുന്നതുവരെ നിയ്യത്ത് നീണ്ടു നില്‍ക്കുകയും വേണം.അശുദ്ധിയെ ഉയര്‍ത്തുന്നു എന്നോ മറ്റോ നിയ്യത്ത് ചെയ്‌താല്‍ മതിയാവുകയില്ല.
2. മണ്ണ് അടിച്ചെടുക്കുക.
3. മുഖം തടകുക.
4. രണ്ടാമതും മണ്ണ് അടിച്ചെടുത്ത് രണ്ടു കൈകളും മുട്ട് ഉള്‍പ്പടെ തടകുക.
5. ഈ കര്‍മങ്ങള്‍ ഈ പറഞ്ഞ ക്രമത്തില്‍ തന്നെ നിര്‍വഹിക്കുക.
തയമ്മുമിന്‍റെ സുന്നത്തുകള്‍
ഫര്‍ളുകള്‍ മാത്രം നിര്‍വഹിച്ചാല്‍ തന്നെ തയമ്മുമിന്‍റെ ചെറിയ രൂപമായി.എന്നാല്‍ വുളുവിനും കുളിക്കും എന്നപോലെ തയമ്മുമിനും ചില സുന്നത്തുകളുണ്ട്. അവ തയമ്മുമിനെ പൂര്‍ണതയില്‍ എത്തിക്കുന്നു.
തയമ്മുമിന്‍റെ സുന്നത്തുകള്‍ താഴെ പറയുന്നു.
1. " ബിസ്മില്ലാഹി ......... " എന്ന് ചൊല്ലിക്കൊണ്ട് തയമ്മും തുടങ്ങുക.
2. തയമ്മും ചെയ്യുമ്പോള്‍ ഖിബ് ലയെ അഭിമുഖീകരിക്കുക.
3. മുഖത്തിന്‍റെ മേല്‍ഭാഗം കൊണ്ട് തയമ്മും ചെയ്തു തുടങ്ങുക.
4. ഇടതു കയ്യിനേക്കാള്‍ വലതു കൈ മുന്തിക്കുക.
5. മണ്ണുപൊടി നേരിയതാവുക.
6. മണ്ണ് അരിച്ചെടുക്കുമ്പോള്‍ വിരലുകളെ അകറ്റിപ്പിടിക്കുക.
7. തയമ്മുമിന്‍റെ കര്‍മങ്ങള്‍ വഴിക്കുവഴിയായി നിര്‍വഹിക്കുക.
കൈവിരലില്‍ മോതിരം ഉണ്ടെങ്കില്‍ രണ്ടാമതുപ്രാവശ്യം മണ്ണടിച്ചെടുക്കുമ്പോള്‍ നിര്‍ബന്ധമായും അത് ഊരി വെക്കണം. കുറച്ച് വെള്ളം കൈവശമുണ്ടെങ്കില്‍ അത് സാധ്യമാകുന്നത്ര വുളു എടുക്കുക. ബാക്കി ഭാഗത്തിനു വേണ്ടി തയമ്മും ചെയ്യണം. മുറിവ് കാരണം വെള്ളം ഉപയോഗിക്കാന്‍ കഴിയുകയില്ലെങ്കില്‍ മുറിവില്ലാത്ത ഭാഗം വുളു എടുക്കുകയും മുറിവിന്നു വേണ്ടി തയമ്മും ചെയ്യുകയും വേണം. രണ്ടു വ്യത്യസ്ത അവയവങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ ഉദാഹരണത്തിന് കയ്യിലും കാലിലും മുറിവുകളുണ്ടെങ്കില്‍ രണ്ടു തയമ്മും ചെയ്യേണ്ടി വരും. രണ്ടു കൈകളിലും മുറിവുകളുണ്ടെങ്കില്‍ ഒരു തയമ്മും തന്നെ മതിയാകുന്നതാണ്.
തയമ്മുമിന്‍റെ രൂപം
നിര്‍ബന്ധ നിസ്കാരത്തിനുള്ള സമയം ആഗതമായാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ശുദ്ധിയുള്ള പൊടിയുള്ള തനി മണ്ണ് എടുക്കുക. വിരലുകളില്‍ മോതിരം ഉണ്ടെങ്കില്‍ അത് ഊരി വെക്കുകയും " ബിസ്മില്ലാഹി റഹ്മാനി റഹീം " എന്ന് ചൊല്ലിക്കൊണ്ട് നിസ്കാരത്തെ ഹലാലാക്കാന്‍ വേണ്ടി ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് മനസ്സില്‍ കരുതിക്കൊണ്ട് രണ്ടു കൈവെള്ളകള്‍ മണ്ണിലടിക്കുക. എന്നിട്ട് കൈവെള്ളകള്‍ കൊണ്ട് മുഖം തടകുക. വീണ്ടും മണ്ണിലടിച്ച് വലതു കൈ കൊണ്ട് ഇടതു കൈയ്യും ഇടതു കൈ കൊണ്ട് വലതു കൈയ്യും തടകുകയും ചെയ്യുക. ഇതാണ് തയമ്മും ചെയ്യേണ്ട രീതി
ചോദ്യം:4
ആറ് മാസം മുമ്പ് നികാഹ് കഴിഞ്ഞ ഒരു പെൺ കുട്ടി ഇപ്പോൾ മുത്വലാഖ് ചൊല്ലപ്പെട്ടു.
അവളെ എനി മറ്റൊരാൾക്ക് കെട്ടിക്കണമെങ്കിൽ അവളുടെ ഇദ്ധ തീരേണ്ടതുണ്ടോ?
അലി ,വെട്ടം, തിരൂർ
മറുപടി;
ആ ഭാര്യ ഭർത്താക്കൾ തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ ഇദ്ധ( മൂന്ന് ശുദ്ധിക്കാലം/ ഹൈളില്ലാത്തവളാണെങ്കിൽ മൂന്ന് മാസം) കഴിയാതെ വിവാഹം ചെയ്യലും, അവളെ വിവാഹം അന്യേശിക്കൽ പോലും നിശിദ്ധമാണ്. മറിച്ചാണെങ്കിൽ(ബന്ധപ്പട്ടിട്ടില്ലെങ്കിൽ) അനുവദനീയവുമാണ്.
ചോദ്യം5
ഞാൻ കൂടുതൽ സമയം യാത്ര ചെയ്യുന്ന വെക്തിയാണ്. എന്റെ സുബ്ഹി നിസ്കാരം എപ്പോഴും ട്രൈനില്യിരിക്കും ഞാനെങ്ങനെ നിസ്കരിക്കും?
നജസുള്ള സ്ഥലത്ത് വെച്ച് വുളൂഅ് ചെയ്യാൻ പ്രയാസമുണ്ട് അതിനാൽ ട്രൈനിന്റെ ചുവരിലടിച്ച്തയമ്മും ചെയ്യാമോ?
അസീസ് നീലേശ്വരം
മറുപടി;
യാത്രയിൽ ഉള്ള ആനുകൂല്യമായ ജംഇലും കസ്റിലും പെടാത്ത നിസ്കാരമാണ് സുബ്ഹി. അതിനാൽ അത് ട്രൈയിനിൽ വെച്ച് തന്നെ ഇരുന്നോ മറ്റോ കഴിയുന്ന രൂപത്തിൽ നിസ്കരിക്കുക. പിന്നീട് മടക്കി നിസ്കരിക്കേണ്ടതാണ്.
വെള്ളമുള്ളപ്പോൾ തയമ്മും അനുവദനീയമല്ലാത്തതിനാൽ നജസുള്ള സ്ഥലമാണെങ്കിലും പരമാവധി സൂക്ഷിച്ച് വൂളൂഅ് തന്നെ ചെയ്യേണ്ടതാണ്.
തയമ്മും ചെയ്യുന്നത് മണ്ണ് കൊണ്ടായിരിക്കണം എന്നതിനാൽ ശാഫിഈ മദ്ഹബനുസരിച്ച് ചുവരിലടിച്ച് തയമ്മും ചെയ്താൽ അത് സാധുവാകില്ല.
*****************************************
അറിവിൻ വെളിച്ചം വാട്സാപ്പ് ഗ്രൂപ്പ്
ചീഫ് അഡ്മിൻ;
മുഹമ്മദ് സാഹിബ് കൊട്ടാരശ്ശേരി- ഒമാൻ
അഡ്മിൻസ്:
നൗഷാദ് കുവൈറ്റ്
ആബിദ് കുവൈറ്റ്
യഅ്ഖൂബ് ഖത്തർ
സുൽഫിക്കർ കുവൈറ്റ്
ഫൈസൽ യു.എ.ഇ
റഹ്മത്തുള്ള സഊദി
അഷ്റഫ് സഊദി
ഹാരിസ് സഊദി
സത്താർ സഊദി

Post a Comment