ഈദ് മുബാറക് പറയാമോ?
സ്വഹാബത് പെരുന്നാൾ നിസ്കാരാനന്തരം അങ്ങനെ ചെയ്തിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്. "തഖബ്ബലള്ളാഹു മിന്നാ വമിൻകും" എന്ന വാചകമാണ് അവർ പരസ്പരം ആശംസിച്ചിരുന്നത്.
وفي سنن البيهقي: عَنْ خَالِدِ بْنِ مَعْدَانَ قَالَ: لَقِيتُ وَاثِلَةَ بْنَ الأَسْقَعِ فِي يَوْمِ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ، قَالَ وَاثِلَةُ: لَقِيتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمَ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ.
ഖാലിദ് ബ്നു മഹ്ദാൻ പറയുന്നു: ഞാൻ വാ സിലതു ബ്നുൽ അസ്ഖഇനെ ഒരു പെരുന്നാൾ ദിവസം കണ്ടപ്പോൾ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചു. അപ്പോൾ അദ്ദേഹവും പറഞ്ഞു: ''അതെ! 'തഖബ്ബലള്ളാഹു മിന്നാ വമിൻക!!"
(ബൈഹഖി).
എന്നാൽ ഈദ് മുബാറക്ക് എന്ന് ആശംസിക്കാമോ?
എന്നതാണ് പലർക്കുമുള്ള വലിയ സംശയം
അതിനെ കുറിച്ച് നമുക്കൊന്ന് ചർച്ച ചെയ്യാം.
"ഈദ് മുബാറക്" എന്ന വാക്ക് നിവേദനത്തിൽ വന്നിട്ടില്ല. പറയൽ അനുവദനീയമാണെന്നാണ് ഗ്രന്ഥങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.
ഇമാം ശർവാനിയുടെ ഉദ്ധരണി ചുവടെ ചേർക്കുന്നു.
മുബാറക് എന്ന പദം കൊണ്ട് ആശംസ പറയുന്നത് ഇന്ന് നമ്മുടെ നാട്ടിൽ വളരെ കൂടുതൽ പതിവുള്ളതാണല്ലോ മാത്രമല്ല അത് നല്ല അർത്ഥത്തെ കുറിക്കുകയും ചെയ്യുന്നു.
ഈദ് മുബാറക് എന്ന് പറയുന്നതിനെ കുറിച്ച് പ്രത്യേക വിരോധന ഗ്രന്ഥങ്ങളിലെവിടെയും കാണുന്നുമില്ല. അതിനാൽ അത് മുന്ഗാമികൾ ഉപയോഗിച്ചിട്ടില്ലെങ്കിൽ പോലും എതിർക്കപ്പെടേണ്ടതില്ല. കാരണം ഒരു കാര്യം ഒരു നാട്ടിലെ പതിവ് ആകാൻ മുന്ഗാമികൾ ഉപയോഗിക്കണമെന്നില്ല.
ചുരുക്കത്തിൽ
ഈദ് ആശംസിക്കൽ സുന്നത്താണ്. ഏറ്റവും ഉചിതമായ വാചകം തഖബ്ബലള്ളാഹു മിന്നാ വമിൻകും എന്നാണ്. ഈദ് മുബാറക് എന്ന് പറഞ്ഞാലും ഈദ് ആശംസിച്ച സുന്നത്ത് ലഭിക്കും.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻
കുടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കാണുക👇
💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝
ആത്മീയതയുടെ സ്വർഗീയ സുഗന്ദം പരത്തിയ സുകൃത നാളുകൾക്ക് വിട...
ഇനി ആർജിച്ചെടുത്ത ആത്മീയ വീര്യം അവിരാമം ആഘോഷ പൂർവം പ്രവർത്ഥന ശീലമാക്കാം...
ഏവർക്കും
ഈദ് മുബാറക്
ഇഫ്ശാഉസ്സുന്ന
⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽⚽
🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
Post a Comment