കളഞ്ഞു കിട്ടിയ പണം?



കളഞ്ഞു കിട്ടിയ പണം എന്തു ചെയ്യണം? അത് എടുക്കാൻ പറ്റുമോ? എടുത്താൽ തന്നെ അത് എന്താണ് ചെയ്യുക പലർക്കും ഇതൊരു വലിയ സംശയമാണ്.

കളഞ്ഞു കിട്ടിയ പൈസ ഒരു വർഷം പരസ്യം ചെയ്യുകയും അതിനിടയിൽ ഉടമസ്തനെ കണ്ടെത്തിയാൽ അവനെ ഏൽപ്പിക്കണ്ടതും ഇല്ലെങ്കിൽ ഒരു വർഷത്തിന് ശേഷം ഞാനിത് ഉടമപ്പെടുത്തുന്നു എന്ന വാചകത്തോടെ അതിൽ അവന്ന് ക്രയവിക്രയം  നടത്താവുന്നതുമാണ്.
പിന്നീട് ഉടമസ്ഥൻ വന്ന് പണം ആവശ്യപ്പെട്ടാൽ തതുല്ല്യമായത് നൽകിയാൽ മതി. അത് തന്നെ നൽകണമെന്നില്ല.(ഫത്ഹുൽ മുഈൻ 339 നോക്കുക)
എവിടെ നിന്നാണോ പണം വീണു കിട്ടിയത് അവിടെയാണ് പരസ്യം ചെയ്യേണ്ടത്.
പക്ഷെ പലരു ഇന്ന് ചെയ്യുന്നത് അങ്ങനയല്ല.
ചിലരത് നേർച്ചപ്പെട്ടിയിൽ നിക്ഷേപിക്കുന്നു ചിലരത് അപ്പോൾ തന്നെ സാധുക്കൾക്ക് നൽകുന്നു. ഈ പ്രവർത്തി എല്ലാം തെറ്റാണ് കാരണം ആ പണം കൈകാര്യം ചെയ്യാനും സ്വദഖ ചെയ്യാനും ഇവന്ന് അധികാരമില്ല കാരണം അത് അന്യന്റെ മുതലാണ്.
അവന്റെ സമ്മതം ഇല്ലാതെ ഇവനെങ്ങനെ അത് പെട്ടിയിലിടും?
മറ്റു ചിലർ അതെടുത്ത് യതേഷ്ടം സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കും അതിനെ കുറിച്ച് സംസാരിക്കുകയോ പരസ്യം ചെയ്യുകയോ ഇല്ല. അത് കടുത്ത പാപമാണ്.