മനുഷ്യനെ ദാരിദ്രനാക്കുന്ന 55 കാരണങ്ങള്‍


താഴെ പറയുന്ന കാര്യങ്ങള്‍ ദാരിദ്ര്യമുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് പണ്ഡിതന്മാര്‍ പറയുന്നു. സാമ്പത്തികമായും ശാരീരികമായും മാനസി കമായും ആത്മീയമായും ഓരോ വ്യക്തിക്കും അപചയങ്ങള്‍ സംഭവിക്കുന്നു. ആരിഫീങ്ങള്‍ വ്യക്തമാക്കുന്ന ഇത്തരം കാര്യങ്ങളുടെ യുക്തി ചിലപ്പോള്‍ നമ്മുടെ ബുദ്ധിക്ക് കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. നമ്മുടെ ബുദ്ധി തോറ്റുപോകുന്ന ഇത്തരം സന്ദർഭങ്ങളില്‍ വിനയപുരസ്സരം ആ ഉപദേ ശങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാന്‍ ശ്രമിക്കുക.

1. വസ്ത്രത്തിലെ കീറിയ ഭാഗം ധരിച്ചു കൊണ്ട് തുന്നുക.
2. ചവറുകള്‍ വീടിനുള്ളില്‍ ശേഖരിച്ചു വെക്കുക
3. രാത്രി വീട് അടിച്ച് വാരുക
4. ഉമ്മറപ്പടിയില്‍ ഇരിക്കുക
5. പേന്‍ കരിച്ച് കളയുകയോ ജീവനോടെ വിടുകയോ ചെയ്യല്‍
6. ഉള്ളി തൊലി തീയിലിട്ട് കരിക്കുക
7. വ്യഭിചാരം
8. പലിശ
9. ടോയ്‌ലറ്റില്‍ കടക്കുമ്പോള്‍ വലത് കാല്‍ മുന്തിക്കുക
10. പള്ളിയില്‍ കടക്കുമ്പോള്‍ ഇടതു കാല്‍ മുന്തിക്കുക
11. പത്തിരിക്കഷ്ണം കുപ്പത്തൊട്ടില്‍ ഇടുക
12. തുണികഷ്ണം കൊണ്ട് അടിച്ചുവാരുക
13. പല്ല് കൊണ്ട് നഖം മുറിക്കുക
14. നഗ്നനായി കിടന്നുറങ്ങുക
15. നിലത്ത് വീണ ഭക്ഷണ വസ്തുക്കള്‍ അവഗണിക്കുക.
16. ഉസ്താദിന്റെ മുമ്പില്‍ നടക്കുക.
17. വാതില്‍കട്ടിലില്‍ ചാരി ഇരിക്കുക.
18. തണ്ടാസില്‍ വെച്ച് വുളൂഅ് ചെയ്യുക.
19. മാതാപിതാക്കളുടെ പേര് വിളിക്കുക.
20. അവരുടെ മുമ്പില്‍ നടക്കുക
21. ഏത് കൊള്ളിയുമെടുത്ത് പല്ലില്‍ കുത്തുക
22. ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കുക
23. യാചകന്റെ റൊട്ടിക്കഷ്ണം വിലക്ക് വാങ്ങുക
24. വിളക്ക് ഊതിക്കെടുത്തുക
25. പൊട്ടിയ പേന കൊണ്ട് എഴുതുക
26. പൊട്ടിയ ചീര്‍പ്പ് കൊണ്ട് ചീകുക
27. കമിഴ്ത്തപ്പെട്ട പാത്രത്തില്‍ കഴിക്കുക
28. ഉപയോഗിച്ച പാത്രങ്ങള്‍ കഴുകാതെ വെക്കുക
29. പാത്രങ്ങള്‍ മൂടിവെക്കാതിരിക്കുക
30. ഇരുന്ന് തലയില്‍ കെട്ടുക
31. ചിലന്തി വലകള്‍ നീക്കം ചെയ്യാതിരിക്കുക.
32. സുബ്ഹിക്ക് ശേഷം ഉറങ്ങുക.
33. ആവശ്യക്കാര്‍ക്ക് വെള്ളം മുടക്കുക.
34. വഴിയോരത്തെ തണല്‍മരം വെട്ടിമുറിക്കുക.
35. കൂടതല്‍ നുണ പറയുക
36. രണ്ട് വിരല്‍ കൊണ്ട് ഭക്ഷണം കഴിക്കുക
37. വലിയ്യിനെ നിന്ദിക്കുക
38. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുക
39. വലത്തെ കൈകൊണ്ട് കാല്‍ കഴുകുക
40. താടിരോമത്തില്‍ കളിക്കുക
41. തണ്ടാസിലോ വെണ്ണീറിലോ തുപ്പുക
42. പതിവായി മൂക്കില്‍ വിരലിടുക
43. ബിസ്മി ചൊല്ലാതെ തിന്നുക
44. പതിവായി ഊരക്ക് കൈവെക്കുക
45. നിന്ന് ചെരുപ്പ് ധരിക്കുക (കൈയ്യുടെ സഹായത്തോടെ ധരിക്കേണ്ട ഷൂ മുതലായവ)
46. ഇടത്തെ കാലില്‍ ആദ്യം ചെരുപ്പ് ധരിക്കുക
47. അളവിലും തൂക്കത്തിലും ജനങ്ങളെ വഞ്ചിക്കുക
48. അക്രമം, വഞ്ചന
49. യോഗ്യരിലുള്ള സ്ഥാനത്തെ കൊതിക്കുക
50. ധനസമ്പാദനത്തിലുള്ള അത്യാഗ്രഹം
51. നിസ്‌കാരത്തില്‍ കൊട്ടുവായയിടുക
52. മതനിയമങ്ങള്‍ക്കനുസരിച്ചല്ലാതെ വിധിക്കുക
53. സ്ത്രീകള്‍ക്കിടയിലൂടെ നടക്കുക
54. മുട്ടകുത്തിയിരിക്കുക
55. നഗ്നമായി മൂത്രമൊഴിക്കുക