പ്രശ്നങ്ങൾ പ്രതിവിധികൾ-2
പുരുഷൻ സ്വർണ്ണം ധിക്കാമോ?
പുരുഷൻ സ്വർണ്ണ ധരിക്കൽ ഹറാമാണ്(തുഹ്ഫ)
പട്ടും സ്വര്‍ണ്ണവും പുരുഷന് നിഷിദ്ധവും സ്ത്രീകള്‍ക്ക് അനുവദനീയവുമാണ്. അലി (റ) നിവേദനം ചെയ്യുന്നു, റസൂല്‍ (സ) പട്ടെടുത്ത് വലത് കൈയ്യിലും സ്വര്‍ണ്ണമെടുത്ത് ഇടത് കൈയ്യിലും വെച്ചു, എന്നിട്ട് പറഞ്ഞു, ഇത് രണ്ടും എന്‍റെ സമുദായത്തിലെ പുരുഷന്മാര്‍ക്ക് നിഷിദ്ധമാണ്. (ഇമാം നസാഈ, ഇബ്നുമാജ, അബൂദാവൂദ്)
ആൺ കുട്ടികൾക്ക് സ്വർണ്ണം അണിയാമോ?
ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണം അണിയാമെന്നാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം. കുട്ടി (സ്വബിയ്യ്) എന്നത് കൊണ്ടുദ്ദേശിക്കുന്നത് പ്രായപൂര്‍ത്തിയാവുന്നത് വരെയാണ്. എന്നാല്‍ വകതിരിവ് എത്തുന്നതിന് മുമ്പായി അത് ഒഴിവാക്കുന്നത് ശേഷം അത് ശീലിക്കാതിരിക്കാനും പ്രായപൂര്‍ത്തിയായ ശേഷവും അത് ധരിക്കുന്നതിനെ നിസ്സാരമായി കാണാതിരിക്കാനും സഹായകമാവും.
അവയവം ദാനം ചെയ്യാൻ വസിയ്യത്ത് ചെയ്യാമോ?
ഒരു വ്യക്തിയുടെ ശരീരമോ അവയവങ്ങളോ ദാനം ചെയ്യുന്നത് പോലെ അവ മറ്റൊരാള്‍ക്കു വേണ്ടി വസ്വിയ്യത്ത് ചെയ്യുന്നതും നിഷിദ്ധമാണെന്നാണ് കര്‍മ ശാസ്ത്രത്തിന്റെ പക്ഷം. സ്വന്തം ഉടമസ്ഥാവകാശമില്ലാതെ മറ്റൊരാള്‍ക്ക് അധികാരമുള്ളവ വരെ വസ്വിയ്യത്ത് ചെയ്യാമെന്ന് പറയുന്ന ഫിഖ്ഹ് ഇവ രണ്ടിനും വിലക്കേര്‍പ്പെടുത്തുന്നത് അള്ളാഹുവല്ലാത്ത ആര്‍ക്കും ഇവക്കു മേല്‍ അധികാരമില്ലെന്ന കാരണത്താലാണ്.
മറ്റരാള്‍ക്ക് അധികാരമുള്ള വസ്തു എന്റെ ഉടമസ്ഥതയിലായാല്‍ (നിനക്കത്) വസ്വിയ്യത്ത് ചെയ്തുവെന്ന് പറയുകയും ശേഷം ഉടമപ്പെടുത്തുകയും ചെയ്താല്‍ ഇടപാട് ശരിയാകുമെന്നതിലും, ശേഷം ഉടമപ്പെടുത്തിയില്ലെങ്കില്‍ ശരിയാകുകയില്ലെന്നതിലും പണ്ഡിതന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. ഇമാം റാഫിഈ(റ) ഈ അഭിപ്രായത്തിനു മേല്‍ ഇത്തിഫാഖിനെ ഉദ്ധരിച്ചിട്ടുണ്ട്. (തുഹ്ഫ 7/17)
വെറുക്കപ്പെടുന്നതും നിഷിദ്ധമായതുമായ കാര്യങ്ങള്‍ കൊണ്ട് വസ്വിയ്യത്ത് ചെയ്യല്‍ അനുവദനീയമാണെന്ന അഭിപ്രായം അടിസ്ഥാന രഹിതമാണെന്ന് മുമ്പ് പറഞ്ഞിരിക്കുന്നു. (മഹല്ലി 1/161)
വുളൂഇൽ സോക്സിന് മുകളിൽ തടവാമോ?
ഖുഫിന് മുകളിൽ തടവിയാൽ വുളൂഅ് ശരിയാകും.
എന്നാല്‍ കര്‍മ്മശാസ്ത്രത്തിലെ നാല് മദ്ഹബ് പ്രകാരവും ഖുഫിന് മേലെ തടവാന്‍ ചില നിബന്ധനകളുണ്ട്.
(1)ഖുഫ് ശുദ്ധിയുള്ളതായിരിക്കണം,
(2)ധരിച്ചത് ശുദ്ധിയോടെയായിരിക്കണം,
(3)കാലിൻ റ്റെ കഴുകല്‍നിര്‍ബന്ധമായ മുഴുവന്‍ ഭാഗത്തെയും മറക്കുന്നതായിരിക്കണം,
(4) വെള്ളം ചേരുന്നത് തടയുന്നതായിരിക്കണം,
(5)അത് മാത്രം ധരിച്ചുകൊണ്ട് യാത്രക്കാരൻ റ്റെ സാധാരണ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി നടക്കാന്‍ സാധിക്കുന്നതായിരിക്കണം.
എന്നിവയാണ് ആ നിബന്ധനകള്‍. (തുഹ്ഫ, ശറഹ് ദര്‍ദീര്‍, ഹിദായ, മുഗ്നി)
ഇതില്‍ അവസാനം പറഞ്ഞ രണ്ട് നിബന്ധനകളും സാധാരണ സോക്സുകളില്‍ പാലിക്കപ്പെടാത്തതിനാല്‍ അവയെ ഖുഫിൻ റ്റെ പരിധിയില്‍ പെടുത്താവുന്നതല്ല.
ഇങ്ങനെ തടവി വുളൂഅ് ചെയ്ത് നിസ്കരിക്കുന്നുവെന്നു ഉറപ്പുള്ളയാളെ തുടര്‍ന്നാല്‍ അയാളുടെ നിസ്കാരവും ശരിയാവുകയില്ല.
Post a Comment