"എന്നെ നിങ്ങൾക്ക് പറ്റില്ല.ഞാൻ സമസ്‌തയുടെ പ്രവർത്തകനാണ്"
"എന്നെ നിങ്ങൾക്ക് പറ്റില്ല.ഞാൻ സമസ്‌തയുടെ പ്രവർത്തകനാണ്"
പട്ടാമ്പി പള്ളിയിൽ ഖാള്വിയും മുദർരിസുമായി നിശ്ച യിക്കാൻ പള്ളി കമ്മിറ്റിക്കാർ ശൈഖുനാ സി കെ എം സ്വാദിഖ് ഉസ്‌താദിനെ സമീപിച്ച ചരി ത്രം കേൾക്കേണ്ടതാണ്. ഉസ്‌താദിൻ്റെ ആദർശബോധവും ആർജവവും സമസ്‌തയുടെ നിലപാടും വ്യക്തമാക്കുന്ന താണ് ആ സംഭവം.
ആഗതരോട് ഉസ്താദ്: “എന്നെ നിങ്ങൾക്ക് പറ്റില്ല.
ഞാൻ സമസ്‌തയുടെ ഒരു പ്രവർത്തകനാണ്. നേർച്ചയുടെ മറവിൽനിങ്ങളുടെ നാട്ടിൽ നടക്കുന്ന അനാചാരങ്ങളോട്
എനിക്ക് സന്ധിയാകാനാവില്ല. 1951 ൽ ഇത്തരം അനാചാരങ്ങൾക്കെതിരെ സമസ്‌ത കൃത്യമായ പ്രമേയം അംഗീകരിച്ചിട്ടുണ്ട്. ഞാൻ അവിടെ ഖാള്വിയായി വന്നാൽ ഇത്തരം അനാചാരങ്ങൾക്കെതിരെ പ്രതികരിക്കും. നിങ്ങൾക്കത് പറ്റില്ല."
കമ്മിറ്റി പ്രതിനിധികൾ: "ഉസ്‌താദേ, ഇത്തരം അനാചാരങ്ങൾക്കും പേക്കൂത്തുകൾക്കും ഞങ്ങളും എതിരാണ്. എഴുപത്തിരണ്ടാം ആണ്ട് നേർച്ചയാണെങ്കിൽ എഴുപത്തിരണ്ട് ആന വേണമെന്നാണ് നേർച്ച കമ്മിറ്റിയുടെ നിലപാട്. ഉസ്‌താദിനെ പോലുള്ളവരെയാണ് ഞങ്ങൾക്കാവശ്യം. ഉസ്താദ് ഖാള്വിയായി ചാർജെടുത്ത് നിലപാട് സ്വീകരിച്ചാൽ ഞങ്ങൾ നിങ്ങളോടൊപ്പം ഉറച്ചുനിൽക്കും.
തുടർന്ന് ഉസ്താദ് പട്ടാമ്പി പള്ളിയിൽ നിയമിതനാവുകയും നേർച്ച സീസൺ വന്നപ്പോൾ നിലപാട് പള്ളിയിൽവെച്ച് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്‌തു.
ഉദ്ദേശിച്ച വിധം നേർച്ച നടത്താനാകില്ലെന്ന് കണ്ട ഇതര മതസ്ഥർ കോടതിയെ സമീപിച്ചു. നേർച്ച പഴയ പടി നടത്താൻ അനുവദിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കോടതി അനുമതി കൊടുക്കുകയും ചെയ്‌തു. മഹല്ല് ഖാള്വി അസന്നിഗ്‌ധമായി പ്രഖ്യാപിച്ചു. മറ്റുള്ളവർക്ക് കോടതി വിധിപ്രകാരം അവരാഗ്രഹിക്കുന്ന വിധം നേർച്ച നടത്താം. പക്ഷേ, പള്ളി കോ മ്പൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാവിധ ദുരാചാരങ്ങ ളോടെയും തുടർന്നും നേർച്ച നടന്നുവരുന്നു. പക്ഷേ, മഖാമിനോ ടനുബന്ധിച്ചില്ല. തൊട്ടപ്പുറത്തെ ഭാരതപ്പുഴയുടെ പഞ്ചാരമണൽ തരികളിൽ. അതാണ് സി.കെ.എം. സ്വാദിഖ് മുസ്ലിയാർ.
(അവലംബം:സി കെ എം സ്വാദിഖ് മുസ്‌ലിയാർ സ്മരണിക)
✍️ കെ ശമീർ ഫൈസി കൂരിയാട്
Post a Comment