ഹജ്ജ് ; ഇബ്റാഹിം നബി(അ)ന്റെ ആണ്ട്.


ഹജ്ജ് സംഗമം. അത് വർഷത്തിലൊരിക്കൽ ഹസ്റത് ഇബ്റാഹിം നബി(അ)നെയും കുടുംബത്തെയും അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ മഹാസമ്മേളനമാണ്. വർഷത്തിലൊരിക്കൽ നടത്തുന്നതിനാണല്ലോ ആണ്ട് എന്ന് പറയാറുള്ളത്..
ഈ വസ്തുത മുമ്പൊരു മൗലവി അംഗീകരിച്ചെഴുതിയത് കാണുക.

കെ.എൻ.എം പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ എം.എം.നദ് വിയുടെ ഹജ്ജ് - ഉംറ കർമ്മ രീതിയും കഅബാലയ ചരിത്രവും എന്ന പുസ്തകത്തിൽ എഴുതുന്നു:
"ഹജ്ജിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങൾ പലതാണ്. അതിൽ അതിപ്രധാനമായ ഒന്ന് ഈ സമുദായത്തിന്റെ നേതാവും സ്ഥാപകനുമായ ഖലീലുളളാഹി ഇബ്റാഹിം (അ)നോടുള്ള ബന്ധം പുതുക്കലാണ്. അദ്ദേഹത്തിൽ നിന്നും യുഗാന്തരങ്ങളിലൂടെ കൈവന്ന പൈതൃകസ്വത്ത് കേടുവരാതെ സൂക്ഷിക്കുക. നമ്മുടെയും അദ്ദേഹത്തിന്റെയും ജീവിതകാലത്തെ ഒരു താരതമ്യപം നത്തിന് വിധേയമാക്കുക;അങ്ങനെ ലോക മുസ്ലിംകളുടെ ജീവിതത്തിൽ കടന്നു കൂടിയ കോട്ടങ്ങളും വ്യതിയാനങ്ങളും ഏതെല്ലാമെന്ന് മനസ്സിലാക്കുക.അതിനെ ശരിപ്പെടുത്തി യഥാർത്ഥ ഉറവിടത്തിലേക്ക് മടക്കി കൊണ്ട് വരിക. കാരണം ഹജ്ജ് ലോക മുസ്ലിംകളുടെ ജീവിതത്തെയും സ്ഥിതിഗതികളെയും വിലയിരുത്തുന്ന ഒരു പ്രത്യേക രൂപത്തിലുള്ള വാർഷിക സമ്മേളനം കൂടിയാണ്.( പേജ്: 98)
മൗലവി തുടരുന്നു,
"അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരായ പ്രവാചകന്മാർ, സത്യവാന്മാർ, സച്ചരിതർ, രക്ത സാക്ഷികൾ, തുടങ്ങിയ ശിഷsജനങ്ങളുടെ ജീവിത
കഥകൾ അയവിറക്കി കൊണ്ട് ഒരു സ്ഥലത്തും
കാലത്തും ഒരു വമ്പിച്ച സജ്ജനസമൂഹം 
തടിച്ചുകൂടലാണ് ഹജ്ജ് കൊണ്ട് 
ഉദ്ദേശിക്കപ്പെടുന്നത്. (പേജ്: 97)

സത്യത്തിൽ ബദരീങ്ങളുടെ ആണ്ട്,
ജീലാനി അനുസ്മരണം,
രിഫാഈ ആണ്ട്.....
എല്ലാം മേലുദ്ദേശ്യങ്ങൾ ലക്ഷ്യം
വെച്ചു കൊണ്ടല്ലേ നടത്തപ്പെടുന്നത്.
പിന്നെന്താണാവോ മൗലവിമാർക്ക്
ആണ്ടനുസ്മരണങ്ങൾ അനിസ്ലാമിക
മാക്കാനുള്ള മാനദണ്ഡം.🤷‍♀

മഹത്തുക്കളുടെ ജീവിതം പുതു തലമുറക്ക്
പകർന്നു നൽകേണ്ടതല്ലേ - ഹജ്ജ് അതിന്
നമ്മെ പ്രേരിപ്പിക്കുന്നില്ലേ.....