അനിസ്‌ലാമിക ആചാരങ്ങൾ വർജിക്കുക: സമസ്ത

കോഴിക്കോട്: പരിശുദ്ധ ഇസ് ലാമിൽ അടിസ്ഥാനമില്ലാത്ത തും ഇതരമതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചുവരു ന്നതുമായ ചടങ്ങുകളും ആചാ രങ്ങളും മുസ്‌ലിംകൾ വർജിക്ക ണമെന്ന് കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ കേന്ദ്ര മുശാവറ യോഗം ആഹ്വാനം ചെയ്തു.

നിലവിൽ നടക്കുന്ന നിലവിള ക്ക് വിവാദം സംബന്ധിച്ച ചർച്ച യിലാണ് മുശാവറ യോഗം മേ ൽതീരുമാനം കൈക്കൊണ്ടത്. പ്രത്യേക ആചാരങ്ങളിൽ നി ലവിളക്ക് കത്തിക്കൽ ഒരു പ്രത്യേക മത ചടങ്ങായി കാലങ്ങളായി അമുസ്ലിംകൾ നിർവഹിച്ചുവരുന്ന കാര്യമാണ്. അത്തരം ആചാരങ്ങൾ നടത്തിവരുന്ന അമുസ്‌ലിംകൾ അതിന് അടി സ്ഥാനമാക്കിയിട്ടുള്ള ഇസ്ലാം വിരുദ്ധ വിശ്വാസങ്ങൾ ഉൾക്കൊ ള്ളുകയും അടിസ്ഥാനമാക്കുകയും ചെയ്തുകൊണ്ട് ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽനിന്ന് പുറത്തുപോകാൻ കാരണമാകുന്നതാണ്. മറിച്ച് അത്തരം വിശ്വാസങ്ങൾ ഉൾക്കൊള്ളാതെയും അടിസ്ഥാ നമാക്കാതെയും അമുസ്ലിംകളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അതു ചെയതെങ്കിൽ ആ പ്രവൃത്തി നിഷി ദ്ധവും കുറ്റകരവുമാണ്. എന്നാൽ ഒരാൾ വെളിച്ചം മാത്രം ഉദ്ദേശി ച്ച് മറ്റു വിളക്കുകളെ പോലെ വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് അനുവദനീയവുമാണ്. നമ്മുടെ രാജ്യ ത്തിന്റെ ഐക്യവും സൗഹാർദവും നിലനിർത്തുന്നതോടൊപ്പം ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണാതെ എല്ലാവരും സൂക്ഷിക്കേണ്ടതാണെന്നും സമസ്ത മുശാവറ ഉപദേശിച്ചു.

സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ത്രൈമാസ ആദർശ കാംപയിൽ വിജയിപ്പിക്കാനും യോഗം ആഹ്വാനം ചെയ്തു. സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി പ്രഖ്യാപി ച്ച പദ്ധതികൾ മുൻഗണനാക്രമത്തിൽ നടപ്പാക്കുന്നതു സം ബന്ധിച്ച് സ്വീകരിച്ച തീരുമാനങ്ങൾക്ക് നിയോഗിച്ച സ‌മിതി യുടെ റിപ്പോർട്ടും അംഗീകാരം നൽകി.

പ്രസിഡന്റ് സയ്യിദ് മുഹമ്മ ദ് ജിഫ്‌രി മുത്തുക്കോയ തങ്ങ ൾ അധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ
സ്വാഗതം പറഞ്ഞു. എം.പി കു ഞ്ഞി മുഹമ്മദ് മുസ‌ലിയാർ നെ ല്ലായ, പി.കെ മുസക്കുട്ടി ഹസ്ര ത്ത്, കെ ഉമർ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാർ, കെ ഹൈദർ ഫൈസി പാനങ്ങാ ങ്ങര, എ.വി അബ്ദുറഹിമാൻ മു സ്‌ലിയാർ, വി. മൂസക്കോയ മു സ്‌ലിയാർ, പി.കെ ഹംസക്കു ട്ടി മുസ്‌ലിയാർ ആദൃശ്ശേരി, പി എം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എ.ബി ഉസ്മാൻ ഫൈസി, ബി.കെ അബ്ദുൽ ഖാ ദർ അൽഖാസിമി ബംബ്രാണ, ഇ.എസ് ഹംസ ഫൈസി, എൻ. കെ അബ്ദുൽ ഖാദർ മുസ്‌ലിയാ ർ പൈങ്കണ്ണിയൂർ, എ.വി ഇസ്മാ ഈൽ മുസ് ലിയാർ, അസ്‌ഗറ ലി ഫൈസി പട്ടിക്കാട്, ഉസ്മാനു ൽ ഫൈസി തോടാർ, സി.കെ സൈതലിക്കുട്ടി ഫൈസി കോ റാട്, ഒളവണ്ണ അബുബക്കർ ദാ രിമി, എം.എം അബ്ദുല്ല ഫൈലി എടപ്പാല, ഡോ. സി.കെ അബ്ദു റഹ്മാൻ ഫൈസി അരിപ്ര, ടി. കെ അബുബക്കർ മുസ്ലിയാർ വെളിമുക്ക്, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി, പി. സൈതാ ലി മുസ് ലിയാർ മാമ്പുഴ, ബഷീർ അബ്ദു ഫൈസി ചീക്കോന്ന്, ഇ. അലവി ഫൈസി കുളപ്പറമ്പ്, മു ഹമ്മദ് ശരീഫ് ബാഖവി വേശാല സംസാരിച്ചു.
സുപ്രഭാതം (05.06.2026)