കെ.ടി ജലീലിന്റെ ഫ്ളക്സ് ; ഖുർആൻ ദുർവിനിയോഗം ചെയ്യരുത്.

ഖുർആൻ ദുർവിനിയോഗം ചെയ്യരുത്

✒️അബൂ ത്വാഹിർ ഫൈസി മാനന്തവാടി 

ഏതു പാർട്ടിയാണെങ്കിലും ഇനി ആവർത്തിക്കാതിരിക്കാൻ ചിലത് ഉണർത്തട്ടെ..

1- അനാവശ്യ കാര്യങ്ങൾക്ക് ഖുർആൻ ദുർവിനിയോഗം ചെയ്യരുത്.
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا 

സത്യം സമാഗതമാവുകയും അസത്യം നിഷ്‌ക്രമിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും നശിക്കാനുള്ളതുതന്നെയാണ് അസത്യം എന്നു താങ്കള്‍ പ്രഖ്യാപിക്കുക. (സൂറത്ത് ഇസ്റാഅ്)

ഇവിടെ അല്ലാഹു പറയുന്ന ഹഖുമായി ഫ്ലക്സിലെ ഹഖ്(?) ന് എന്ത് ബന്ധമാണുള്ളത്.?

ഹിജ്ര 8-ാം വര്‍ഷം ജേതാവായി നബി(സ) മക്കയില്‍ പ്രവേശിച്ചപ്പോള്‍ കഅ്ബയുടെ പരിസരത്ത് മുന്നൂറ്ററുപത് ബിംബങ്ങളുണ്ടായിരുന്നു; ഈ സൂക്തം ഉരുവിട്ട് കൈയിലുണ്ടായിരുന്ന വടികൊണ്ട് ഓരോ ബിംബത്തെയും നബി(സ) കുത്തിവീഴ്ത്തി.(ബുഖാരി)

2 കാക്കയും പൂച്ചയും കാഷ്ഠിക്കുന്നിടത്ത് വിശുദ്ധ ഖുർആൻ എഴുതുന്നത് നിഷിദ്ധമാണ്.

വൃത്തിയില്ലാത്ത സ്ഥലത്ത് വിശുദ്ധഖുർആൻ വെക്കുന്നതും എഴുതുന്നതും നിഷിദ്ധമാണ്.

വൃത്തിയുള്ള വസ്ത്രങ്ങളിലോ വിരിപ്പുകളിലോ ചുമരുകളിലോ തന്നെ ( പള്ളിയുടെ ചുമർ ആണെങ്കിൽ പോലും) അത് കറാഹത്താണ്. 
ഇമാം നവവിയുടെ വാക്കുകൾ ചുവടെ..
 ويكره كتابته على الحيطان، سواء المسجد وغيره، وعلى الثياب - روضة الطالبين (1/ 80): 

3- കാലിന് ചുവട്ടിലായി ഖുർആൻ എഴുതുന്നത് വ്യക്തമായ ഖുർആൻ നിന്ദയാണ്.

മുസ്ലീങ്ങളെ സംബന്ധിച്ച് ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. 

ഒറ്റനോട്ടത്തിൽത്തന്നെ ഖുറാആൻ സൂക്തത്തെ അവഹേളിക്കുന്നതായി തോന്നുന്ന രൂപത്തിൽ കാലിന് ചുവട്ടിലും മറ്റും ഖുർആൻ എഴുതി വെക്കുന്നത് ഒരു മുസ്ലിമിന് യോജിച്ചതല്ല. പരിശുദ്ധ മതത്തിന്റെ ഭരണഘടനയാകുന്ന വിശുദ്ധ ഖുർആൻ സർവ്വശക്തനായ അല്ലാഹുവിന്റെ  കലാമാണ്. അങ്ങേയറ്റം ആദരിക്കപ്പെടേണ്ട ഗ്രന്ഥം..
ഇത്തരം ദുഷ്പ്രവണതകളിൽ നിന്ന് വിശ്വാസികൾ മാറിനിൽക്കണം.

കൊടിയുടെ നിറം നോക്കി മതം പറയാനും പറയാതിരിക്കാനും പറ്റില്ല, 
വിരോധ പട്ടങ്ങൾ പൂമാലകൾ...