ലക്നൗ ലുലു മാളിൽ നടന്ന നിസ്കാരം ആസൂത്രിതം: 18 സെക്കൻഡിൽ നിസ്കാരം പൂർത്തിയാക്കി വീഡിയോ എടുത്തു പോയത് 8 പേർ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്


ലക്നൗ ലുലു മാളിൽ നിന്ന് ഒരു ട്വിസ്റ്റ് !

നാഷണൽ ഹെറാൾഡ് പുറത്തുവിട്ട ന്യൂസ് ഈ ലിങ്കിൽ വായിക്കാം 👇


നാഷണൽ ഹെറാൾഡ് ലുലു മാളിൽ നിന്ന് ലഭിച്ച സിസിടിവി ഫൂട്ടേജ് കണ്ട ശേഷം ഒരു വാർത്ത നൽകിയിട്ടുണ്ട്. ആദ്യം മുതലേ പലരും സംശയിച്ചത് പോലെ കലാപരിപാടി നടത്തിയവർ മുസ്ലീങ്ങൾ പോലും ആകാൻ സാധ്യതയില്ല എന്നാണ് അവർ എഴുതിയത്.

എട്ട് ആളുകളാണ് ഒരുമിച്ച് മാളിലേക്ക് പ്രവേശിക്കക്കുന്നത്.  അവരാരും മാളിന്റെ ചുറ്റും നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദർശിക്കാനോ എന്തെങ്കിലും വാങ്ങാനോ പോലും ശ്രമിക്കുന്നില്ല.  

ദൃതിയിൽ ആണ് അവർ നീങ്ങുന്നത്. അവർ ആദ്യം ബേസ്മെൻ്റും, താഴത്തെ നിലയും ഒന്നാം നിലയും ശ്രമിച്ചു.. പക്ഷേ അവിടെ സെക്യൂരിറ്റി ഗാർഡുകൾ തടഞ്ഞു.  പിന്നെ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് അവർ പോയത്.  ആറ് പേർ ഉടൻ തന്നെ നമസ്‌കരിക്കാൻ ഇരുന്നു, ബാക്കിയുള്ള രണ്ട് പേർ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായി.

സാധാരണ ഗതിയിൽ നമസ്കാരം പൂർത്തിയാക്കാൻ ഏഴ് - എട്ട് മിനിറ്റ് വരെ എടുക്കുമ്പോൾ, ഇവന്മാര് വെറും 18 സെക്കൻഡിനുള്ളിൽ സംഗതി തീർത്തു. അതേ വെറും പതിനെട്ട് സെക്കൻ്റ് !

ധൃതിയിൽ നമസ്‌കരിച്ച് വീഡിയോ റെക്കോർഡ് ചെയ്ത ശേഷം അവർ പെട്ടന്ന് തന്നെ മാളിൽ നിന്ന് പുറത്തിറങ്ങി, മാളിന്റെ ചുറ്റും നോക്കാൻ പോലും ശ്രമിച്ചില്ല.

എങ്ങനെ നമസ്കരിക്കണം എന്ന് അവർക്ക് യാതൊരു ഐഡിയയും ഇല്ലെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നതായി അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) രാജേഷ് കുമാർ ശ്രീവാസ്തവ സമ്മതിച്ചു.  

മുസ്ലീം സമുദായത്തിൽ നിന്ന് തന്നെ കഴുത്തറക്കുന്ന തടിയുള്ള ഭീകരരെ വരെ ഇറക്കാൻ കഴിയുന്ന സംഘത്തിനാണോ പള്ളിയിൽ ചാണകം എറിയുന്നവരെയും, 18 സെക്കൻ്റിൽ നമസ്കരിക്കുന്നവരെ ഇറക്കാൻ പ്രയാസം.