സഹോദരിമാർ അവരുടെ ഫോട്ടോകൾ ഇനി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചാൽ കുടുങ്ങും.. 5 മിനിറ്റ് കൊണ്ട് ഡീപ്പ്ഫേക്ക് നഗ്ന വീഡിയോ റെഡി. എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം..വായിക്കാം എന്താണ് ഡീപ്ഫേക്ക്?
ഏതാനും ചില പ്രസിദ്ധ നടിമാരുടെ നഗ്ന വീഡിയോകളും അർദ്ധനഗ്ന വീഡിയോകളും കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് വാർത്തയായിരുന്നു.
എന്നാൽ ഇതൊന്നും ഒറിജിനൽ ആയിരുന്നില്ല.
എല്ലാം ഫേക്ക് ആയിരുന്നു. ഒറിജിനലിനെ വെല്ലുന്ന ഫെയ്ക്ക്.
പക്ഷേ എത്ര സൂക്ഷ്മമായി നിരീക്ഷിച്ചാലും അത് ഫെയ്ക്ക് ആണെന്ന് ഒരാൾക്കും മനസ്സിലാവില്ല.
ഇതിനാണ് ഡീപ്ഫേക്ക് എന്ന് പറയുക.
ഒരു വ്യക്തിയുടെ ഏതാനും ആംഗിളിൽ ഉള്ള ചിത്രങ്ങൾ കിട്ടിയാൽ ഒരു ഡീപ്പ്ഫേക്ക് വീഡിയോ നിർമ്മിക്കാൻ വളരെ എളുപ്പമാണ്.
ഏതാനും ദിവസങ്ങൾക്കുമുമ്പ് സുക്കർബർഗിന്റെ ഒരു ഡീപ്ഫേക്ക് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അതിൽ അതിലദ്ദേഹം പറയുന്നത്.
“total control of billions of people’s stolen data”
"കോടിക്കണക്കിന് ആളുകളുടെ മോഷ്ടിച്ച ഡാറ്റയുടെ മൊത്തത്തിലുള്ള നിയന്ത്രണം" അദ്ദേഹത്തിൻറെ കയ്യിലുണ്ട് എന്നാണ്. ഇത് കേട്ട് ലോകം ഞെട്ടി. വീഡിയോ നിങ്ങൾക്ക് താഴെയുള്ള ലിങ്കിൽ നോക്കിയാൽ കാണാം
പിന്നീടാണ് ഇത് ഡീപ്പ് ഫേക്ക് വീഡിയോ ആണ് എന്ന് മനസ്സിലായത്.
ബരാക് ഒബാമ ഡൊണാൾഡ് ട്രംപിനെ "സമ്പൂർണ ഡിപ്‌ഷിറ്റ്"(പൂർണ്ണ വിഡ്ഢി) എന്ന് വിളിക്കുന്നതാണ് മറ്റൊന്ന്. കണ്ടു നോക്കൂ ഒരിക്കലും ഫേക്ക് ആണെന്ന് തിരിച്ചറിയില്ല.
ഒറിജിനലും ഡ്യൂപ്പും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത വിധം സാമ്യതയുണ്ട്. ഇത് നിങ്ങൾക്ക് തിരിച്ചറിയാൻ ഒരു വീഡിയോ കൂടി താഴെ ലിങ്കിൽ കാണാം.
പുതിയ AI സംവിധാനം ഉപയോഗിച്ച് ഇപ്പോൾ ആർക്കുവേണമെങ്കിലും ഈ ഡീഫേക്ക് നിർമ്മിക്കാൻ കഴിയും.
ഇതിൻറെ ദൂഷ്യവശങ്ങൾക്ക് കൂടുതൽ ഇരയാകുന്നത് സ്ത്രീകളാണ്. പ്രത്യേകിച്ച് നല്ല വേഷം ചെയ്യുന്ന സിനിമാനടികൾ.
എന്നാൽ ഇത് വ്യാപകമാകുന്നതോടെ ഏതു സാധാരണക്കാരനും ഇനി ഇത് നിർമ്മിക്കാൻ സാധിക്കും. ഡീപ്ഫേക്ക് എങ്ങനെ നിർമ്മിക്കാം എന്നുള്ള ട്യൂട്ടോറിയൽ വരെ ഇന്ന് യൂട്യൂബിൽ അവൈലബിൾ ആണ്.
അതുകൊണ്ട് പ്രിയപ്പെട്ട സഹോദരിമാർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ ഫോട്ടോകൾ ഒരിക്കലും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കരുത്.
നാളെ ഖേദിക്കാതിരിക്കാൻ വേണ്ടി മാത്രം ഉണർത്തുകയാണ്.
Post a Comment