സമസ്ത കേന്ദ്ര മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാർ വഫാത്തായി - ആരായിരുന്നു കാടേരി ഉസ്താദ് ? ഒരു ഹ്രസ്വ വായന

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗമായി കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഏറെ വർഷങ്ങൾ പിന്നിടുന്നതിനുമുമ്പ് അദ്ദേഹം നമ്മെ വിട്ടു യാത്രയായി.  സമസ്ത മുശാവറ അംഗവും ഫത്‌വ കമ്മിറ്റി അംഗവുമായിരുന്ന നിറമരുതൂര്‍ എ. മരക്കാര്‍ മുസ്‌ലിയാരുടെ നിര്യാണം മൂലം ഒഴിവുവന്ന സ്ഥാനത്തേക്ക് ആയിരുന്നു കാടേരി മുഹമ്മദ് മുസ്‌ലിയാരെ തെരഞ്ഞെടുത്തത്. 

മലപ്പുറം മേല്‍മുറി സ്വദേശിയാണ്. കാടേരി അബ്ദുല്‍വഹാബ് മുസ്ലിയാരുടെയും മൈമൂനയുടെയും മകനായി 1963ലാണ് ജനനം. മേല്‍മുറി, ഇരുമ്പുഴി, ചെമ്മങ്കടവ്, കോങ്കയം, രണ്ടത്താണി കിഴക്കേപുരം എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബാഖവി ബിരുദം നേടി.
ഉസ്താദുൽ അസാതീദ് മർഹൂം ഒ.കെ.സൈനുദ്ദീൻ കുട്ടി മുസ്ലിയാർ (ന.മ)
ഏലംകുളം മുഹമ്മദ് മുസ്ലിയാർ [ഇരുമ്പുഴി ഉസ്താദ് ] [ നവ ] മർഹൂം വൈലത്തൂർ ബാവ മുസ്ലിയാർ (ന.മ) പിതാവ് കാടേരി അബ്ദുൽ വഹാബ് മുസ്ലിയാർ (ന.മ) തുടങ്ങിയവരാണ് പള്ളിദർസിലെ ഉസ്താദുമാർ

 1979ല്‍ മലപ്പുറം കോട്ടപ്പടി മോഡല്‍ എച്ച്.എസ്.എസില്‍ നിന്നാണ് എസ്.എസ്.എല്‍.സി പാസായത്. 33 വര്‍ഷമായി ഇരുമ്പുചോല ജുമാ മസ്ജിദില്‍ മുദര്‍രിസായി സേവനം ചെയ്തുവരികയായിരുന്നു. മങ്കട പള്ളിപ്പുറം, മലപ്പുറം ചെമ്മങ്കടവ് എന്നിവിടങ്ങളിലെ ഖാസിയുമാണ്.
**********
  പതിറ്റാണ്ടുകളായി ദീനീ വിജ്ഞാന മേഖലയിൽ സേവന നിരതനാണ് അദ്ദേഹം. മൂന്ന് പതിറ്റാണ്ടായി ഇരുമ്പ് ചോല മുദരിസാണ്. നിരവധി ശിഷ്യ ഗണങ്ങളുണ്ട്. ആദ്യകാലത്ത് സമസ്തയുടെ പ്രമുഖ നേതാവായിരുന്ന കാടേരി മുഹമ്മദ് അബുൽ കമാൽ മുസ്ലിയാരുടെ (ന:മ) പൗത്രനാണ്. 
ഇൽമിന്റെ ഖാദിമായി ദർസീ രംഗത്ത് ജീവിതകാലം വിനിയോഗിക്കണമെന്ന് ആയിരുന്നു ശൈഖുനായുടെ ആഗ്രഹം.
വിവിധ അറബിക് കോളേജുകളിലേക്ക് പലതവണ ക്ഷണിക്കപ്പെട്ടുവെങ്കിലും കിതാബുകൾ മാത്രം കൈകാര്യം ചെയ്യുന്ന അപൂർവമായ പള്ളിദർസ് നിലനിർത്തികൊണ്ടുപോകുക എന്ന ദൗത്യം നിർവഹിക്കാൻ ആ ക്ഷണങ്ങളെല്ലാം നിരസിക്കുകയായിരുന്നു ശൈഖുനാ.
തലമുറകളിലേക്ക് അല്ലാഹുവിന്റെ നൂറായ ശറഇയ്യായ ഇൽമ് കൈമാറ്റം ചെയ്യുക, അതിന് അല്ലാഹുവിന്റെ ഭവനമായ പള്ളി ഉപയോഗപ്പെടുത്തുക, പൂർവീകർ ദർസിനു വേണ്ടി മാറ്റി വെച്ച വഖ്ഫ് മുതൽ വകമാറാതിരിക്കാൻ സൂക്ഷിക്കുക, സമുദായത്തിന് നേതൃത്വം നൽകാൻ പ്രാപ്തരായ പണ്ഡിതരെ വാർത്തെടുക്കുക എന്നീ മഹനീയ ലക്ഷ്യസാക്ഷാത്കാരങ്ങളാണ് പതിറ്റാണ്ടുകളായി ഉസ്താദ് നിർവഹിച്ചു കൊണ്ടിരിക്കുന്നത്.
അതിനാൽ തദ്‌രീസിലും മുത്വാലഅയിലും തന്നെയാണ് മിക്ക സമയവും വിനിയോഗിക്കുന്നത്.
ശിഷ്യരെ ആ രീതിയിൽ തന്നെയാണ് സംസ്കരിച്ചത്.
ഭൗതികതയുടെ അതിപ്രസരത്തിൽ വീണുപോകാതെ ആത്മീയ സംസ്കരണത്തിന്റെ പാതക്ക് പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ ശൈഖുനയെയും ശിഷ്യരിൽ മിക്കപേരെയും ധാരാളമായി സ്റ്റേജുകളിലോ വേദികളിലോ കാണാറില്ല.
പതിറ്റാണ്ടുകളായി ദീനീ വിജ്ഞാന മേഖലയിൽ സേവന നിരതനായിരുന്നു ശൈഖുനാ. മൂന്ന് പതിറ്റാണ്ടിലേറെയായി മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ അബ്ദുറഹ്‌മാൻ നഗർ പഞ്ചായത്തിലെ  ഇരുമ്പുചോല മഹല്ലിലെ മുദരിസായിരുന്നു ഉസ്താദ്.
ശിഷ്യ ഗണങ്ങളുടെ നീണ്ട നിര തന്നെയുണ്ട് ശൈഖുനാക്ക്.
ഉറുദു പേർഷ്യൻ ഭാഷകൾ കൂടി വശമുള്ള ബഹുഭാഷാ പണ്ഡിതൻ കൂടിയാണ് ശൈഖുനാ.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം കൊണ്ട് വിവിധ നാടുകളിൽ നിന്ന് മുതഅല്ലിമുകൾ ഉസ്താദിന്റെ ദർസിൽ ചേരാൻ അന്വേഷിച്ചു വരുന്നത് പതിവായിരുന്നു.

ആദ്യകാലത്ത് സമസ്തയുടെ പ്രമുഖ നേതാവായിരുന്ന കാടേരി മുഹമ്മദ് അബുൽ കമാൽ മുസ്ലിയാരുടെ (ന:മ) പൗത്രനാണ് ഉസ്താദവർകൾ.

സമസ്തയുടെ നേതൃ നിരയിൽ പാരമ്പര്യ പണ്ഡിത കുടുംബത്തിന്റെ പ്രതിനിധി എന്ന നിലയിലും ഇൽമീ രംഗത്ത് ഇരുത്തം വന്ന ഖാദിം എന്ന നിലയിലും ഉസ്താദിന് അർഹതപ്പെട്ട അംഗീകാരം തന്നെയാണ് സമസ്ത നൽകിയത്.
കേരളീയ മുസ്‌ലിംകളുടെ മത-ആത്മീയ നേതൃത്വത്തിന്റെ നാല്പതംഗ മുശാവറയിൽ ഇടം ലഭിക്കുക, ആദരണീയ നേതൃത്വം ഉസ്താദിനെ ആ പദവിയിലേക്ക് നിർദേശിക്കുക എന്നത് ഉസ്താദിനുള്ള ഏറ്റവും വലിയ സ്വീകാര്യതയും അംഗീകാരവും തന്നെയായിരുന്നു.
അല്ലാഹു മഹാനവർകൾക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ...
പരലോക ജീവിതം അല്ലാഹു സുഖത്തിലും സന്തോഷത്തിലും ആക്കട്ടെ.. ആമീൻ