ആരെങ്കിലും സ്വർഗ്ഗത്തിൽ പോയി ഹൂറികളെ കണ്ടിട്ടുണ്ടോ? സുകുമാരൻ നായർക്ക് മഹാഭാരതത്തിൽ നിന്ന് മറുപടി
രക്തസാക്ഷിയാകൂ, സ്വർഗത്തിലേക്കു വരൂ. ആയിരം അപ്സരസുകൾ കാത്തിരിക്കുന്നു!!
वराप्सरःसहस्राणिशूरमआयॊधनेहतम
तवरमाणाहिधावन्तिममभर्ताभवेदइति
"ആയിരക്കണക്കിന് സുന്ദരികളായ അപ്സരസുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരോ രക്തസാക്ഷിയുടെ അടുത്തേക്കും തിടുക്കത്തിൽ ഓടിവരുന്നു : "എന്റെ ഭർത്താവാകൂ" [മഹാഭാരതം, ശാന്തി പർവ്വം (പുസ്തകം 12) വിഭാഗം 98; ശ്ലോകം 46]
अनस्थाः पूताः पवनेन शुद्धाः शुचयः
शुचिमपि यन्ति लोकम् |
नैषां शिश्र्नं प्र दहति जातवेदाः
स्वर्गे लोके बहु स्त्रैणमेषाम् ||
“എല്ലില്ലാത്ത, ശുദ്ധമായ, കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട, മിടുക്കൻമാരായ അവർ ഉജ്ജ്വലമായ ഒരു ലോകത്തേക്ക് പോകുന്നു. കത്തുന്ന തീ അവരുടെ ജനനേന്ദ്രിയത്തെ ദഹിപ്പിക്കുന്നില്ല. സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നതാണ്."
[അഥർവവേദം 4:34:2]
“ഐശ്വര്യ മോഹത്താൽ വിവേചന ശക്തിയില്ലാത്തവരും പ്രമാദം പറയുന്നവരുമായ അജ്ഞന്മാർക്ക് പരലോകം പ്രാപിക്കാനുള്ള സാധനകളെപ്പറ്റിയൊന്നും അറിയുകയില്ല. ഈ ലോകം മാത്രമേയുള്ളൂ, പരലോകമില്ല എന്ന് വിചാരിക്കുന്ന അവർ വീണ്ടും വീണ്ടും എന്റെ അധീനത്തിലേക്കു തന്നെ വരുന്നു" [കഠോപനിഷത്ത്: 2:6].
Muhammad Sajeer Bukhari
Post a Comment