പിണറായി വിജയൻ മുജാഹിദ് സമ്മേളനത്തിൽ നടത്തിയ ഉജ്ജ്വല പ്രഭാഷണം കോരിത്തരിപ്പിച്ചു.. അതിനാൽ സിപിഎം ക്ഷണം നിരസിക്കാനാവില്ല - മുജാഹിദ് നേതാവ് എം ഐ സുല്ലമി
പിണറായി വിജയൻ മുജാഹിദ് സമ്മേളനത്തിൽ നടത്തിയ ഉജ്ജ്വല പ്രഭാഷണം കോരിത്തരിപ്പിച്ചു..
ലീഗ് പരിഗണിക്കുന്നില്ലെന്നും പരാതി..
സമസ്ത ലീഗിന്റെ മേൽ കുരുക്കു മറക്കുകയാണെന്നും മനം മടുത്തു ഇനി സിപിഎമ്മിന്റെ വഴിയിലേക്ക് നീങ്ങുകയാണെന്നും സൂചിപ്പിക്കുന്നതാണ് മുജാഹിദ് നേതാവ് എം ഐ സുല്ലമിയുടെ ലേഖനം
സുല്ലമിയുടെ ലേഖനം പൂർണമായി താഴെ വായിക്കാം..
ഏക സിവിൽ കോഡും മുജാഹിദ് നിലപാടും. - 1 -
പ്രൊഫ. എം.ഐ മുഹമ്മദലി സുല്ലമി
⭐ഇന്നലെ ചേർന്ന
കെ.എൻ.എം സെക്രട്ടരിയേറ്റിൽ വിശദമായി ചർച്ച ചെയ്ത ശേഷമാണ് CPM ആഭിമുഖ്യത്തിലുളള ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കാൻ KNM തീരുമാനിച്ചത്.
⭐ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ രൂപീകരണ കാലത്തു ഖാഇദെ മില്ലത്ത് ഇസ്മായീൽ സാഹിബിനോടൊപ്പം മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതാക്കളായ കെ.എം. സീതി സാഹിബും പോക്കർ സാഹിബും കെ.എം മൗലവിയുമെല്ലാം ഉണ്ടായിരുന്നു. ബാഫഖി തങ്ങളുടെ കാലത്ത് ആ ബന്ധം കൂടുതൽ ദൃഢമാവുകയാണ് ചെയ്തത്. ആ ബന്ധം പൂക്കോയ തങ്ങളുടെയും മുഹമ്മദലി ശിഹാബ് തങ്ങളുടെയും കാലത്ത് തുടർന്നു. ( സമുന്നതനായ മുജാഹിദ് നേതാവ് മങ്കട അബ്ദുൽ അസീസ് മൗലവിയുടെ ജനാസ നമസ്ക്കാരത്തിന് നേതൃത്വം നല്കിയത് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. അസീസ് മൗലവിയുടെ വസിയ്യത്ത് പ്രകാരവും അദ്ദേഹത്തിന്റെ മക്കളുടെ ആവശ്യവുമനുസരിച്ചാണ് മുഹമ്മദലി ശിഹാബ് തങ്ങൾ അപ്രകാരം ചെയ്തത് എന്ന് ഓർക്കുന്നു.)
⭐ മുജാഹിദ് പ്രസ്ഥാനവുമായുള്ള ആ ഊഷ്മള ബന്ധം ഹൈദരലി ശിഹാബ് തങ്ങളും നിലനിർത്തി. ആ ബന്ധം കൂടുതൽ ശക്തമാക്കണമെന്നാണ് പാണക്കാട് കുടുംബത്തിലെ സയ്യിദന്മാർ ഇപ്പോഴും ആശിക്കുന്നത്.
അതിനാലാണ് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാൻ അവർ സന്നദ്ധരായത്.
👉 പക്ഷെ സമസ്തയുടെ സമ്മർദ്ദത്തിന് വഴങ്ങി അവർ പിന്നീട് മാറി നില്ക്കേണ്ടി വന്നു.
ഇത് മുജാഹിദ് പ്രവർത്തകർക് വിശേഷിച്ചു ലീഗ് അനുഭാവികളായ വർക്ക് ഉണ്ടാക്കിയ മാനസിക പ്രയാസം അവർണ്ണനീയമാണ്. ഇക്കാര്യം ലീഗ് പ്രവർത്തകരായ പല മുജാഹിദുകളും ലീഗ് നേതൃത്വത്തെ ഉണർത്തിയെങ്കിലും അവർക്ക് ഇ.കെ സുന്നികൾ പിണങ്ങുമോ എന്ന ശങ്കയാൽ ധീരമായ ഒരു തീരുമാനത്തിൽ എത്താൻ സാധിച്ചില്ല.
⭐ എന്നാൽ തന്റെ കൂടെയുള്ള സുന്നികളിൽ വലിയ വിഭാഗം കാന്തപുരം ടീമാണ് എന്ന് അറിഞ്ഞിട്ടു പോലും ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ മുജാഹിദ് സമാപന സമ്മേളനത്തിൽ നടത്തിയ ഉജ്ജ്വല പ്രസംഗം സദസ്സിനെ കോരി തരിപ്പിക്കുന്നതായിരുന്നു.. അറിവില്ലായ്മയുടെയും അവിവേകത്തിന്റെയും ആഴിയിൽ ആണ്ടു പോയിരുന്ന സമൂഹത്തെ നവോത്ഥാന വീഥിയിലേക്ക് നയിക്കുന്നതിൽ മുജാഹിദുകൾ നടത്തിയ വിപ്ളവത്തിന്റെ അജ്ഞാതമായ ഏടുകൾ വരെ അദ്ദേഹം അനാവരണം ചെയ്തത് ഒരു നവ്യാനുഭവമായിരുന്നു.
👉മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളെ സമ്മേളന വേദിയിൽ നിന്ന് മാറ്റി നിർത്തുന്നതിൽ വിജയിച്ച സമസ്ത നേതാക്കൾ പിന്നെയും ലീഗിന്റെ മേൽ കുരുക്കു മുറുക്കുന്ന അവസ്ഥയാണ് കഴിഞ്ഞ രണ്ടു വർഷങ്ങളായി കാണുന്നത്. മുജാഹിദ് പ്രസ്ഥാനത്തെ അരുകിലാക്കാൻ അവർ അനവരതം ശ്രമിക്കുന്നു.
👉ഇക്കാര്യങ്ങളെല്ലാം പലതവണ ലീഗ് നേതാക്കളെ ഉണർത്തി. പക്ഷെ അവർ സമസ്തക്കാരുടെ അതൃപ്തിക്കിടയാക്കുമോ എന്ന ശങ്കയാൽ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കയാണ് ചെയ്തത്. അതിന്റെ കൂടി ഫലമാണ് നാമെടുത്ത തീരുമാനമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
*എം.ഐ. മുഹമ്മദലി സുല്ലമി ( റിട്ടയേർഡ് പ്രിൻസിപ്പാൾ - D.I.A കോളേജ് പാറാൽ )*
11/07/2023
.........
Post a Comment