സി. രവിചന്ദ്രൻ നാസ്തികനാണെന്ന് ശസ്ത്രീയമായി തെളിയിക്കാമോ?
ദൈവാസ്തിത്വത്തിന് മൂർത്തമായ (concrete) തെളിവ് നൽകാൻ സാധിക്കാത്തതു കൊണ്ട് ദൈവം ഇല്ല എന്നു വാദിക്കുന്നവരുണ്ട്. പരീക്ഷണ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയമായ തെളിവുകൾ (experimental / objective evidences) കൊണ്ടുവരാൻ വിശ്വാസികൾക്ക് ഒരു കാലത്തും സാധിക്കുകയില്ല എന്നാണ് വെല്ലുവിളി. കാണാനും സ്പർശിക്കാനും മറ്റും സാധിക്കുന്ന മൂർത്തമായ ഒരു യാഥാർത്ഥ്യമാണ് ദൈവം എന്നു യഥാർത്ഥ വിശ്വാസികൾ പറയുന്നില്ല തന്നെ. മാത്രമല്ല, അമൂർത്തമായ എത്രയോ യാഥാർത്ഥ്യങ്ങളിൽ നാസ്തികർ ഉറച്ചു വിശ്വസിച്ചു കൊണ്ടിരിക്കെയാണ് ദൈവത്തിനു മാത്രം മൂർത്തമായ തെളിവ് കൂടിയേ തീരൂ എന്ന് വാശിപിടിക്കുന്നത്.
ലളിതമായ ഒരു ചോദ്യം തിരിച്ചു ചോദിക്കുന്നു: അറിയപ്പെട്ട നാസ്തികനായ രവിചന്ദ്രൻ നാസ്തികനാണ് എന്നു പരീക്ഷണ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയ തെളിവുകൾ കൊണ്ട് തെളിയിക്കാമോ?
Post a Comment