പ്രവാചക സ്നേഹിയും വഹാബിയും - ചിന്തനീയമാണ് ഈ കഥ..
പ്രവാചക സ്നേഹിയും വഹാബിയും
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഒരിക്കൽ ഒരു പ്രവാചക സ്നേഹിയായ ഒരു വിദേശി നബി(സ്വ)യുടെ റൗള്വയുടെ അരികിൽ വന്നു. അയാൾ നബി(സ്വ)യിലേക്ക് മുന്നിട്ടാണ് നിന്നത്. എന്നിട്ട് റബ്ബിനോട് ദുആ ചെയ്യാൻ തുടങ്ങി.
അന്നേരം സമീപത്തുണ്ടായിരുന്ന വഹാബി ഉദ്യോഗസ്ഥൻ അയാളെ വിരട്ടി. "നീ മയ്യിത്തിലേക്കാണോ മുന്നിടുന്നത്? നീ ഖിബ് ലയിലേക്ക് മുന്നിടൂ, മയ്യിത്തിലേക്ക് പുറംതിരിഞ്ഞു നിൽക്കൂ" എന്ന് ആക്രോശിച്ചു. (നബി(സ്വ)യെ കേവലം ഒരു മയ്യിത്തായിട്ടാണ് ആ വഹാബി കാണുന്നത്.)
ഇതുകേട്ട് ആ പ്രവാചക സ്‌നേഹി പറഞ്ഞു. "സഹോദരാ, എനിക്ക് ഖിബ് ല എന്താണ് എന്ന് പഠിപ്പിച്ച പരിശുദ്ധ റസൂൽ(സ്വ)യിലേക്കല്ലേ ഞാൻ മുന്നിടുന്നത്? അതിലെന്താണ് തകരാർ?"
വഹാബി വിട്ടില്ല. അയാൾ പറഞ്ഞു. നീ ലൈബ്രറിയിലേക്ക് വരണം. അവിടെ ലൈബ്രേറിയൻ ഉണ്ട്. അദ്ദേഹം വലിയ മൗലവി ആണ്. അദ്ദേഹം നിനക്ക് പഠിപ്പിച്ചുതരും.
അങ്ങനെ അവർ ലൈബ്രറിയിൽ പോയി. ആ പ്രവാചക സ്നേഹിയായ മനുഷ്യൻ മൗലവിയുടെ അരികിൽ ചെന്ന് ഖിബ് ലയ്ക്ക് അഭിമുഖമായി മൗലവിയിലേക്ക് പുറംതിരിഞ്ഞു നിന്നു.
അതുകണ്ട് മൗലവിക്ക് ദേഷ്യം വന്നു. അയാൾ പറഞ്ഞു. "നീ ഇങ്ങോട്ട് തിരിയൂ. ഖിബ് ലയ്ക്ക് തിരിഞ്ഞു നിൽക്കല്ലേ." അപ്പോൾ പ്രവാചക സ്‌നേഹി തിരിച്ചടിച്ചു. "ഓഹോ, അപ്പോൾ താങ്കൾ അല്ലാഹുവിന്റെ ഹബീബിനെക്കാൾ അത്യുന്നതനാണോ? താങ്കളിലേക്ക് തിരിഞ്ഞാലില്ലാത്ത എന്ത് കുഴപ്പമാണ് അല്ലാഹുവിന്റെ ഹബീബിലേക്ക് തിരിഞ്ഞാൽ?......"
"പുറത്താക്കൂ ഇയാളെ...."
മൗലവി ഉത്തരവിട്ടു. നിമിഷനേരം കൊണ്ട് അയാളെ അവിടെ നിന്ന് തള്ളിമാറ്റി.
എം.ടി അബൂ ബക്കർ ദാരിമി
Post a Comment