ഇമാം സുയൂത്ഥി(റ)ന്റെ പേരിൽ വ്യാജ കിതാബ് നിർമിച്ച് വഹാബികൾ നടത്തുന്ന വ്യാജ പ്രചരണം തിരിച്ചറിയുക..
حقيقه السنة والبدعة = الأمر بالاتباع والنهي عن الابتداع
എന്ന പേരിൽ
ഇമാം സുയൂത്തി(റ)ക്ക് ഒരു ഗ്രന്ഥം ഉണ്ടെന്നും അതിൽ ഇസ്തിഗാസ ക്കെതിരെ ശക്തമായി അദ്ദേഹം പ്രതിപാദിക്കുന്നുണ്ടെന്നും വഹാബികൾ വ്യാജമായി പ്രചരണം നടത്തുന്നു.
സത്യത്തിൽ ഈ ഗ്രന്ഥം ഇമാം .സുയൂത്തിയുടേതല്ല.
ഇത് വഹാബികൾ സുയൂത്തി(റ) ഇമാമിൻറെ പേരിൽ നിർമ്മിച്ചുണ്ടാക്കിയ ഗ്രന്ഥമാണ്.«التحدّث بنعمة الله»
«حسن المحاضرة في أخبار مصرَ والقاهرة»
ഇങ്ങനെ രണ്ടു ഗ്രന്ഥങ്ങൾ ഇമാം സുയൂത്തി(റ) രചിച്ചിട്ടുണ്ട്.
അതിൽ അദ്ദേഹത്തിൻറെ 530 ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നു.
ആ കൂട്ടത്തിൽ ഈ കൃതിയില്ല.
عبدالقادر بن محمد بن أحمد الشافعي الشاذلي
شهاب الدین بن الحمصي الأنصاري «المتوفی 934 هجریاً
എന്നീ സുയൂത്തി ഇമാമിന്റെ രണ്ട് ശിഷ്യന്മാർ അദ്ദേഹത്തിൻറെ ഗ്രന്ഥങ്ങൾ ഇവരുടെ ഗ്രന്ഥങ്ങളിൽ പരിചയപ്പെടുത്തുന്നുണ്ട്.
അതിലും പ്രസ്തുത ഗ്രന്ഥം പറഞ്ഞിട്ടില്ല.
الدکتور سمیر الدروبي
എന്ന പണ്ഡിതൻ രചിച്ച
«السیوطي ورسالته فهرست مؤلفاتي»
എന്ന ഗ്രന്ഥത്തിൽ പോലും പ്രസ്തുത ഗ്രന്ഥത്തിൻറെ പേരില്ല.
മാത്രമല്ല പ്രസ്തുത ഗ്രന്ഥത്തിൽ പറയുന്ന സുന്നത്ത് ജമാഅത്തിന് എതിരായ മുഴുവൻ കാര്യങ്ങളും സുയൂത്തി ഇമാമിന്റെ മറ്റ് ഗ്രന്ഥങ്ങളിൽ ഉള്ളതിന് നേർവിപരീതവുമാണ്.
കിതാബുകളിൽ തിരുമറി നടത്തുന്ന
വഹാബികൾക്ക് വ്യാജ കിതാബ് ഉണ്ടാക്കാൻ വല്ല ലജ്ജയും ഉണ്ടാകുമോ ?
Post a Comment