വലിയ്യ് ലഹരി വില്പന പ്രോത്സാഹിപ്പിച്ചോ? വിവരക്കേടിന് വഫാഅ് പ്രാപിച്ച ബാഖവിക്ക് മറുപടി
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇയ്യിടെ ഒരു പ്രസംഗത്തിൽ ഒരു വലിയ്യിന്റെ സംഭവം ഉദ്ധരിക്കപ്പെട്ടു. ലഹരിവില്പന നടത്തിയിരുന്ന ഒരു അമുസ്ലിം സ്ത്രീ അദ്ദേഹത്തോട് സങ്കടം പറഞ്ഞു ; തന്റെ കച്ചവടം തകർച്ചയിലാണ്. അദ്ദേഹം എന്തോ എഴുതിക്കൊടുത്തു. അതോടെ കച്ചവടം സമൃദ്ധമായെന്ന്.
അവിശ്വാസികളോട് ഫുറൂഅ് കൊണ്ട് തക് ലീഫ് ഉണ്ടോ ഇല്ലേ എന്നതിൽ അഇമ്മത്തിന് ഭിന്നവീക്ഷണമാണുള്ളത്. അത്തരം കാര്യങ്ങളിൽ അവിശ്വാസികളോട് തക് ലീഫ് ഇല്ല എന്ന അഭിപ്രായം മാനിച്ചായിരിക്കാം ആ വലിയ്യ് അപ്രകാരം ചെയ്തിരിക്കുക. അതിനാൽ ദീനിന് നേട്ടമെന്തെങ്കിലും കണ്ടിട്ടുമുണ്ടാകും. സൂഫിയ്യാക്കളാണല്ലോ ഇന്ത്യയിൽ ദീൻ പ്രചരിപ്പിച്ചതിൽ മുന്നിലുണ്ടായിരുന്നത്.
എന്നിരിക്കെ "ഒരു വലിയ്യ് കള്ളു കച്ചവടം പ്രോത്സാഹിപ്പിച്ചു എന്ന് ഏത് ഖോജ ഏത് ആദർശ വേദിയിൽ പറഞ്ഞാലും സുന്നി ആദർശം അതിൽ നിന്ന് ആയിരം കാതം അകലെയാണ്." എന്നൊക്കെ ചില മണ്ടന്മാർ എഴുതിയത് വിവരക്കേടിന് വഫാഅ് (പൂർണ്ണത) സംഭവിച്ചതാണ്.
വലിയ്യിനെ മനസ്സിലാക്കാൻ അല്ലാഹുവിനെ മനസ്സിലാക്കുന്നതിനെക്കാൾ പ്രയാസമുണ്ട് എന്ന് പല കിതാബുകളിലും കാണാം. അതിന്റെ ഉദ്ദേശ്യമെന്തെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
قال في لطائف المنن : فأولياء الله أهل كهف الإيواء ، فقليل من يعرفهم ، ولقد سمعت شيخنا أبا العباس المرسي رضي الله عنه يقول : معرفة الولي أصعب من معرفة الله؛ فإن الله معروف بكماله وجماله ، وحتى متى تعرف مخلوقاً مثلك ، يأكل كما تأكل ، ويشرب كما تشرب؟ قال فيه : وإذا أراد الله أن يعرفك بولي من أوليائه طوى عنك وجود بشريته ، وأشهدك وجود خصوصيته. (البحر المديد تفسير ابن عجيبة 3-191)
ഇതെക്കുറിച്ച് ഏതോ ഒരു വിവരദോഷി ബിദ്അത്തുകാരെ പോലെ ഇപ്രകാരം എഴുതിയത്രേ! "ഒരു വലിയ്യിനെ പഠിക്കുക എന്നാൽ പടച്ചവനെ പഠിക്കുന്നതിനേക്കാൾ പ്രയാസമാണ് പോൽ. അങ്ങനെയാണെങ്കിൽ അവരെ ഉദ്ധരിച്ചു പറയാതിരുന്നാൽ മതിയല്ലോ."
ആടിനെന്ത് അങ്ങാടിവാണിഭം!
MT Aboobackar Darimi
Post a Comment