നബി(സ) തങ്ങളുടെ തിരു ജനാസ കുളിപ്പിക്കാൻ വെള്ളം കോരിയ കിണർ സന്ദർശകർക്ക് വേണ്ടി തുറന്നു കൊടുത്തു.. ദൃശ്യങ്ങൾ കാണാം
ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ കിണറിന്റെ പ്രത്യേകതകൾ താഴെ:
1) തിരുനബി(സ) ഈ കിണറിലെ വെള്ളം കൊണ്ട് വുളു ചെയ്യുകയും ബാക്കി വെള്ളം ബറകത്തിന് വേണ്ടി കിണറിലേക്ക് തന്നെ ഒഴിക്കുകയും ചെയ്തു.2) ഈ കിണറ്റിൽ നിന്ന് നബി(സ) വെള്ളം കുടിക്കുകയും, അതിവിശിഷ്ടമായ വെള്ളമായി അതിനെ കണക്കാക്കുകയും ചെയ്തിരുന്നു.3) അലി (റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഞാൻ മരണപ്പെട്ടാൽ എന്റെ 'ഗർസ്' കിണറിൽ നിന്ന് ഏഴ് തോൽപാത്രം വെള്ളമെടുക്കുകയും എന്നെ കുളിപ്പിക്കുകയും വേണം.
മസ്ജിദുന്നബവിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കിണർ മനോഹരമായി പുനരുദ്ധരിച്ച ശേഷം മദീനാ ഗവർണർ ഫൈസൽബിൻ സൽമാൻ, സന്ദർശകർക്ക് വേണ്ടി തുറന്ന് കൊടുത്തു.
മദീനയിലെ ചരിത്രപ്രധാനമായ എട്ട് പള്ളികളും, മറ്റു അനുഗ്രഹീത പ്രദേശങ്ങളും ഇപ്രകാരം ഭംഗിയാക്കി പൊതു ജനങ്ങൾക്ക് വേണ്ടി തുറന്ന് കൊടുക്കാനുള്ള നീക്കങ്ങൾ നടന്നുവരുന്നു.
സുഊദി ഭരണകൂടം അത്തരം സ്ഥലങ്ങളെല്ലാം മാർക്ക് ചെയ്ത് പ്രത്യേകം ബോർഡ് വെച്ചിട്ടുണ്ട്.
'ഗർസ്' കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത്, ടാപ്പിൽ നിന്ന് വെള്ളം കുടിക്കാനും ശേഖരിക്കാനും ഗവർമെന്റ് സൗകര്യം ചെയ്തിട്ടുണ്ട്.
നല്ല ശുദ്ധജലം.
തിരു നബി (സ) കുടിച്ച ബറകത്തുള്ള വെള്ളം.
ഇനി നമുക്കും കുടിക്കാം. അല്ലാഹു തൗഫീഖ് ചെയ്യട്ടെ.
ആമീൻ.
(കടപ്പാട്: അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്)
Post a Comment