അയലക്കാട് ശൈഖ് സഈദ് സിറാജുദ്ധീനുൽ ഖാദിരി അൽ മഖ്ദൂമി (റ)
മുസ്‌ലിം കൈരളിയുടെ ആത്മീയ നായകൻ. സിദ്ധീഖ് (റ) ന്റെ പരമ്പരയിൽ പൊന്നാനി സൈനുദ്ധീൻ മഖ്ദൂം (റ) ന്റെ പരമ്പരയിലെ ഉഹൈമിദ് (റ) എന്നവരുടെ മകനായി പൊന്നാനിയിലെ കോടഞ്ചേരിയിൽ ജനിച്ചു. പെങ്ങളുടെ സഹായത്തിനായി അയിലക്കാട് ദേശത്ത് താമസമാക്കി. മുസ്‌ലിം ഉമ്മത്തിനെ കുഫ്‌രിയ്യത്തിൽ നിന്ന് രക്ഷിച്ച ആത്മീയ നായകൻ.ലോകം പണ്ഡിത സൂര്യൻ എന്ന് വാഴ്ത്തിപാടിയ ശംസുൽ ഉലമയുടെ ആത്മീയ ഗുരു. .ശംസുൽ ഉലമയടക്കം ധാരാളം പണ്ഡിതർക്ക് ഖാദിരിയ്യ ത്വരീഖത് കൊടുത്ത വന്ദ്യ ശൈഖ് . ശംസുൽ ഉലമയുടെ സഹോദരൻ കമാലുദ്ധീൻ ഉമറുൽ ഖാദിരിയാണ് ശൈഖുനായുടെ ഖലീഫ.ശൈഖുനായുടെ മുരീദുമാരിൽ പ്രമുഖരാണ് ഇ. കെ കോയക്കുട്ടി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ. കെ അബൂബക്കർ മുസ്‌ലിയാർ, കമാലുദ്ധീൻ ഇ. കെ ഉമറുൽ ഖാദിരി അൽ കാതിബി, ഇ. കെ ഹസ്സൻ മുസ്‌ലിയാർ, ജലാലുദ്ധീൻ ഇ.കെ അഹ്‌മദ് ഹാജി (മുറ്റിച്ചൂർ ഉസ്താദ് ) എന്നിവർ.. ശംസുൽ ഉലമ ഒരിക്കൽ ശൈഖുനായെ കുറിച്ച് പറയുകയുണ്ടായി :"
لو جاز ان يسجد الإنسان للبشر
لسجدت وجه سراج الدّين بالبشر
അല്ലാഹു ഒരു മനുഷ്യന്റെ മുമ്പിൽ സുജൂദ് ചെയ്യാൻ അനുവദിക്കുമായിരുന്നെങ്കിൽ നിശ്ചയം സിറാജുദ്ധീൻ എന്നവരുടെ മുമ്പിൽ സന്തോഷത്തോടെ ഞാൻ സുജൂദ് ചെയ്യുമായിരുന്നു . മഹാനവറുകളെ പറ്റി ശൈഖുനാ ശംസുൽ ഉലമ മൗലിദ് രചിച്ചിട്ടുണ്ട്. സി. എം വലിയുല്ലാഹി, കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ എന്നിവർ ശൈഖുനായുടെ മഖ്ബറ സിയാറത്ത് ചെയ്യുന്നവരിൽ പ്രമുഖരായിരുന്നു. മറ്റൊരിക്കൽ ശൈഖുനാ ശംസുൽ ഉലമ പറയുകയുണ്ടായി : എന്റെ ശൈഖായ അയിലക്കാട് ശൈഖിനോട് ഞാൻ എന്നും സുബ്ഹിക്ക് ശേഷം മുറാഖബ ചെയ്യും.ശൈഖുനായുടെ അടുത്ത് നിന്ന് സമ്മതം കിട്ടാതെ ഞാൻ ഒരു പരിപാടിക്കും പോവില്ലായിരുന്നു.(اکق) അയിലക്കാടിനെന്ന് മാത്രമല്ല ലോകത്തിന് തന്നെ വെളിച്ചമായി ആ വന്ദ്യ പിതാവ് ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു.ഒരിക്കൽ കീളക്കര സ്വദഖതുല്ലാഹിൽ ഖാഹിരി (റ) തങ്ങളുടെ മഖാം സിയാറത്തിന് വേണ്ടി നടന്ന് പോകുമ്പോൾ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് രണ്ട് സിംഹങ്ങൾ ശൈഖുനായുടെ മുന്നിലേക്ക് ഓടി വന്നു. കൂടെയുള്ള ഖാദിം ഭയന്നു വിറച്ചപ്പോൾ ശൈഖുനാ പറഞ്ഞു : പേടിക്കണ്ട, അല്ലാഹു നമ്മോടൊപ്പം ഉണ്ട്.അദ്ദേഹത്തെ ആശ്വസിപ്പിച്ച് ശൈഖുനാ സിംഹങ്ങളെ നോക്കി പറഞ്ഞു: ഞങ്ങൾ നിങ്ങളെ കാണാനല്ല വന്നത്, നിങ്ങൾക്ക് ഞങ്ങളുടെയും ആവശ്യമില്ല.നിങ്ങൾ ഉടനെ ഒഴിഞ്ഞു പോകണം.ഇത് കേട്ട സിംഹങ്ങൾ ശൈഖുനയെ വണങ്ങി തിരിച്ചുപോയി ( ശംസുൽ ഉലമ ശൈഖുനയെ കുറിച്ച് രചിച്ച മൗലിദിൽ നിന്നും ). ആയിരക്കണക്കിന് ജനങ്ങളാണ് ശൈഖുനായുടെ മഖ്‌ബറ സിയാറത്തിനായി എത്തുന്നത്. ആ മഹാമനീഷി തന്റെ 101- മത്തെ വയസ്സിൽ വലിയ പെരുന്നാൾ രണ്ടാം ദിവസം ളുഹാ നിസ്കാര സമയത്ത് വഫാത്തായി.വർഷം തോറും ശൈഖുനായുടെ ഉറൂസ് മുബാറക്ക് നടന്ന് വരുന്നു. ദുൽ ഹിജ്ജ 1 മുതൽ തുടങ്ങുന്ന ശൈഖുനായുടെ ഉറൂസ് വലിയ പെരുന്നാൾ 2, 3 ദിവസങ്ങളിലായി സമാപിക്കുന്നു . പ്രമുഖ സാദാത്തീങ്ങളും ഉലമാക്കളും പങ്കെടുക്കുന്നു. ശൈഖുനായുടെ ചാരത്ത് എല്ലാ വെള്ളിയാഴ്ചയും മഗ്‌രിബിന് ശേഷം ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാർ സ്ഥാപിച്ച ദിക്ർ ഹൽഖ നടക്കുന്നു. എല്ലാ ഇംഗ്ലീഷ് മാസവും ആദ്യത്തെ വ്യാഴാഴ്ച മജ്‌ലിസുന്നൂർ ആത്മീയ സംഗമവും നടക്കുന്നു. ശൈഖുനായുടെ ആത്മീയ തണലിലായി അയിലക്കാട് മദ്രസ്സയും ദർസും കോളേജും വർഷങ്ങളായി നടന്ന് വരുന്നു. എല്ലാവരെയും ശൈഖുനായുടെ ഉറൂസിലേക്ക് വിനീതമായി ക്ഷണിക്കുന്നു. പങ്കെടുക്കക... പുണ്യം നേടുക...
➖➖➖➖➖➖➖➖➖➖➖➖➖➖
അയലക്കാട് മഖാം ചരിത്രവും ദൃശ്യവും കാണാൻ താഴെ കൊടുത്ത് ലിങ്ക് ക്ലിക്ക് ചെയ്യുക
ശൈഖുനാ ശംസുൽ ഉലമ രചിച്ച അയലക്കാട് മൗലിദ് പാരായണം ചെയ്യാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക
പി.ഡി.എഫ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment