പന്നി മാംസം എന്ത് കൊണ്ട് ഹലാൽ അല്ല: ഖുർആൻ, ബൈബിൾ, മെഡിക്കൽ സയൻസ് പറയുന്നത് കാണുക

പന്നിമാംസം ഇസ്ലാം നിഷിദ്ധമാക്കിയത് പന്നി നമ്മുടെ മാതാവോ പിതാവോ ആയതുകൊണ്ടല്ല.
ഭൂമിയിലെ വൃത്തികെട്ട ജീവികളില്‍ ഒന്നായി പന്നിയെ നമുക്ക് കാണാം. വൃത്തികേടുകളില്‍ ജീവിക്കാനും കാഷ്ഠമടക്കമുള്ള വൃത്തികേടുകള്‍ ഭക്ഷിക്കാനും ഇഷ്ടമുള്ള ജീവിയാണ് പന്നി.  കാഷ്ഠം തിന്നാതെ ഒരു പന്നിയും വളരുന്നില്ല. മറ്റു കാഷ്ഠങ്ങള്‍ കിട്ടില്ലെങ്കില്‍ പന്നി സഹ പന്നികളുടെ കാഷ്ഠമോ സ്വന്തം കാഷ്ഠമോ തിന്നും.

ഇസ്ലാം മതത്തില്‍ പന്നിമാംസം അടിസ്ഥാനപരമായി തന്നെ മലിനമാണ്. കാഷ്ഠം തിന്നില്ലെങ്കിലും വൃത്തിയോടെ കുളിപ്പിച്ചു വളര്‍ത്തിയാലും പന്നിയുടെ മാംസം തിന്നല്‍ ഇസ്ലാമില്‍ നിഷിദ്ധമാണ്. ഖുര്ആനിലെ 2:173, 5:3  വചനങ്ങളില്‍ ആ അനുശാസനം കാണാം.

“ശവം രക്തം പന്നിയിറച്ചി അല്ലാഹുവല്ലാത്ത ദൈവങ്ങളുടെ പേരുച്ചരിച്ചറുക്കപ്പെട്ടത്-ഇവ മാത്രമാണവന്‍ നിങ്ങള്‍ക്ക് നിഷിദ്ധമാക്കിയിട്ടുള്ളത്;  എന്നാല്‍ തല്‍പരനും പരിധിവിട്ടവനുമായല്ലാതെ അവ തിന്നാന്‍ ഒരാള്‍ നിര്‍ബന്ധിതനായാല്‍ കുറ്റമില്ല. അല്ലാഹു ഏറ്റം പൊറുക്കുന്നവനും കരുണാമയനുമത്രേ.” (സൂറത്തുൽ ബഖറ)

“ശവം രക്തം പന്നിയിറച്ചി അല്ലാഹു അല്ലാത്തതിന്റെ പേരുചൊല്ലിയറുക്കപ്പെട്ടത് ശ്വാസം മുട്ടി ചത്തത് തല്ലിക്കൊന്നത് വീണോ കുത്തേറ്റോ ചത്തത് വന്യമൃഗം തിന്നത് എന്നിവ -ജീവന്‍ പോകും മുമ്പ് അറുത്തതൊഴികെ- നിങ്ങള്‍ക്കു നിഷിദ്ധമാണ്. ബിംബങ്ങള്‍ക്കുവേണ്ടി അറുക്കപ്പെട്ടതും അമ്പുകള്‍ കൊണ്ട് ഭാഗ്യം നോക്കലും അനനുവദനീയമത്രേ” (സൂറത്തുൽ മാഇദ)


  ബൈബിളും അത് മുമ്പേ പറഞ്ഞതാണ്. ബൈബിളില്‍ പറയുന്നത് ഇങ്ങനെ കാണാം: "പന്നിക്ക് ഇരട്ടക്കുളമ്പു  ഉണ്ടെങ്കിലും  അത്  അയവിറക്കാത്തത് ആകയാൽ  അശുദ്ധമാണ്. അതിന്‍റെ മാംസം ഭക്ഷിക്കുകയോ അതിന്റെ് ശവം സ്പര്ശിക്കുകയോ അരുത്."(നിയമാവര്ത്തനം:14:8)

പന്നിമാംസം ഭക്ഷിക്കുന്നവരെ എഴുപതോളം രോഗങ്ങള്‍ പിടികൂടാന്‍ സാദ്ധ്യത ഏറെയാണെന്ന് മെഡിക്കല്‍ സയന്‍സ് പറയുന്നു. അവയില്‍ പലതും മാരകവും മരണ കാരണവുമാകാം. പന്നിമാംസം ഭക്ഷിക്കുന്ന പകുതി പേര്ക്കും ഹൈപ്പര്‍ ടെന്ഷന്‍ ഉണ്ടെന്നും മെഡിക്കല്‍ സര്‍വേ പറയുന്നു. ആധികാരിക വിവരങ്ങള്ക്ക് മെഡിക്കല്‍ സൈറ്റുകള്‍ സന്ദര്ശിക്കാന്‍ അപേക്ഷ. പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്ന വിരകളായിരിക്കാം രോഗങ്ങള്ക്കു പ്രധാന കാരണം. പന്നി മാംസത്തില്‍ വിവിധ രോഗങ്ങള്‍ ഉണ്ടാക്കുന്ന പതിനാറോളം വിരകള്‍ ഉണ്ട്. അതില്‍ പത്തെണ്ണം വളരെ അപകട കാരികളാണ്. അതില്‍ തന്നെ ഏറ്റവും അപകടകാരി നാടവിരയാണ്. 

നാടവിര മനുഷ്യന്റെം കുടലില്‍ അള്ളിപ്പിടിക്കുകയും അതിന്റെ നീളം കൂടിയ കാലുകള്‍ രക്തത്തില്‍ കൂടി സഞ്ചരിപ്പിക്കുകയും പോഷകങ്ങള്‍ വലിച്ചെടുക്കുകയും അവയവങ്ങളെ കേടു വരുത്തുകയും ചെയ്യുന്നു. മരണത്തിനു വരെ അതു കാരണമാകുന്നു. പന്നിമാംസം മറ്റു മാംസങ്ങള്‍ വേവിക്കുന്ന ചൂടില്‍ വേവിച്ചാല്‍ അതിലെ വിരകള്‍ നശിക്കില്ല. ചുരുങ്ങിയത്‌ 160 ഡിഗ്രി ചൂടില്‍ വേവിച്ചാല്‍ വിരകള്‍ നശിക്കും. പക്ഷെ അതോടൊപ്പം പന്നി മാംസത്തില്‍ ഉള്ള പോഷകങ്ങള്‍ കൂടി നശിക്കുകയും ചെയ്യും. ഒരേ സമയത്ത് ശേഖരിച്ച പന്നിമാംസവും മറ്റേതെങ്കിലും ഒരു മാംസവും നിരീക്ഷിച്ചാല്‍ ഏറ്റവും എളുപ്പം കേടാവുന്നതും പുഴുവരിക്കാന്‍ തുടങ്ങുന്നതും പന്നിമാംസം ആയിരിക്കുമെന്ന് നമുക്ക് കാണാം.

മറ്റു മാംസങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ കൊഴുപ്പ് പന്നിമാംസത്തില്‍ അടങ്ങിയിരിക്കുന്നു. ഏതാണ്ട് പതിമൂന്നു ശതമാനം കൊഴുപ്പ് പന്നിമാംസത്തിലുണ്ട്. ഈ കൊഴുപ്പ് രക്തക്കുഴലുകള്‍ അടയാനും ഹൃദയാഘാതം സംഭവിക്കാനും വലിയൊരു കാരണമാണ്. ദുര്മ്മേദസ്സും രക്ത സമ്മര്ദ്ദവും കൊഴുപ്പിന്റെ മറ്റു ഫലങ്ങളാണ്. പന്നി മാംസം മറ്റു മാംസങ്ങള്‍ ദഹിക്കപ്പെടുന്ന വേഗതയില്‍ മനുഷ്യനില്‍ ദഹിക്കപ്പെടുകയില്ല. വളരെ സാവധാനമുള്ള ദഹനത്തിന്റെ അനന്തരഫലങ്ങള്‍ മലബന്ധവും അജീര്ണ്ണവുമാണ്. 

വളരെ  ലജ്ജ കുറഞ്ഞ ജീവിയാണ് പന്നി. പെണ്‍ പന്നിയുമായി ലൈംഗീക ബന്ധത്തില്‍ ഏര്പ്പെട്ട ശേഷം ആണ്‍ പന്നി ഉടനെ പോയി മറ്റു ആണ്‍ പന്നികളെ ക്ഷണിച്ചു കൊണ്ടു വരികയും താനുമായി രമിച്ച പെണ്‍ പന്നിയെ കാണിച്ചു കൊടുക്കുകയും അതുമായി രമിക്കാന്‍ തന്റെു കൂട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് നമുക്ക് കാണാം. സ്ഥിരമായി പന്നിമാംസം കഴിക്കുന്നവന് ലജ്ജ എന്ന ഗുണം തന്നെ നഷ്ടമാകുമോ എന്ന് ഭയപ്പെടുന്നു. 

പന്നി എന്ന ജീവിയോടു മുസ്ലീങ്ങള്‍ക്ക് വെറുപ്പില്ല. മറ്റു  ജീവികളെ  പോലെ  പന്നിയും ഏതോ ജൈവിക ധര്‍മ്മം നിര്‍വഹിക്കാന്‍ അല്ലാഹു സൃഷ്ടിച്ച ഒരു ജീവിയാണ്. അതിനെ സൃഷ്ടിച്ചവന്‍ അതിനെ തിന്നരുത് എന്ന് പറഞ്ഞാല്‍ അത് അനുസരിക്കല്‍ അല്ലാതെ മുസ്ലീങ്ങള്‍ക്ക് വേറെ വഴിയില്ല. എന്‍റെ ഓഫീസിലെ ഒരു അമുസ്ലിം ജോലിക്കാരന്‍ മുസ്ലീങ്ങള്‍ക്ക് പന്നിയോടു എന്താണ് ഇത്ര വെറുപ്പ് എന്ന് ചോദിച്ചതിനു മറുപടി പറഞ്ഞതാണ്. 

പന്നി മാംസം മുസ്ലീങ്ങള്‍ നേരിട്ട് ഭക്ഷിക്കില്ല എങ്കിലും നിയമങ്ങളുടെ കണ്ണ് വെട്ടിച്ച് ഏറ്റവും വിലകുറഞ്ഞ പന്നിക്കൊഴുപ്പ്‌ (LARD) ചേര്‍ത്ത കേയ്ക്കുകള്‍, ചോക്കലേറ്റുകള്‍, മറ്റു ഫുടിങ്ങുകള്‍ തുടങ്ങിയവ നമ്മുടെ മുന്നില്‍ എത്തിക്കൊണ്ടിരിക്കുകയും നാമതില്‍ വഞ്ചിതരാകുകയും ചെയ്യുന്നുവെന്നു ചില സമകാലിക വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സൂക്ഷിക്കുക, ശ്രദ്ധിക്കുക.