ദാരിദ്ര്യത്തിൽ കേരളം ഏറ്റവും പിന്നിൽ.. എന്ത് കൊണ്ട് സംഭവിച്ചു..?

നിതി ആയോഗിൻ്റെ പുതിയ സൂചികയിൽ കേരളം ഏറ്റവും പിന്നിലാണ്!!ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിൽ.ദാരിദ്ര്യത്തിൽ ആണെന്ന് മാത്രം.

കേന്ദ്ര സർക്കാറിന് കീഴിലുള്ള നീതി ആയോഗിന്‍റെ സൂചിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും പേര്‍ ദാരിദ്ര്യം അനുഭവിക്കുന്നു. മധ്യപ്രദേശ് 36.65 ശതമാനവുമായി സൂചികയിൽ നാലാം സ്ഥാനത്താണ്. മേഘാലയ അഞ്ചാം സ്ഥാനത്ത്- 32.67 .

ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) ശതമാനം. നീതി ആയോഗിന്‍റെ സൂചിക പ്രകാരം കേരളത്തിലാണ് ഏറ്റവു ദാരിദ്ര്യം കുറവ്- 0.71 ശതമാനം പേര്‍ മാത്രമാണ് ദാരിദ്ര്യം അനുഭവിക്കുന്നത്.സർക്കാർ നടത്തുന്ന പരിശ്രമങ്ങൾക്കുള്ള അംഗീകാരങ്ങൾക്കൊപ്പം കൂടുതൽ കരുതലോടെ ഒരുമിച്ച് മുൻപോട്ട് പോകാം

എന്തുകൊണ്ട് കേരളം?
കേരളത്തിന്റെ ഭൂപ്രകൃതിയും വലിപ്പവും അനുസരിച്ചു വലിയ വ്യവസായങ്ങൾക്കോ ഫാക്ട്ടറികൾക്കോ ഉള്ള സാധ്യത കുറവാണ്. സൊ മറ്റു ജോലികളും മൈഗ്രൈഷനും ആണ് പിന്നെ സ്കോപ് ഉള്ളത്.
പണ്ട് മുതലേ വിദ്യാഭ്യാസവും സാക്ഷരതയും കൂടുതൽ ഉള്ളത് കൊണ്ട് മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരേക്കാൾ കൂടുതൽ പുറത്തുള്ള ജോലികൾ ഒരു അവസരം ആയി കണ്ട് അങ്ങോട്ട്‌ കേറി. അതിൽ ഏറ്റവും കൂടുതൽ പേർ അറബ് രാജ്യങ്ങളിൽ ആണ് ചേക്കേറിയത്. പത്തമ്പത് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ഈ പ്രക്രിയയും അത് വഴി കേരളത്തിൽ എത്തിയ പണവും തന്നെ ആണ് കേരളതിന്റെ സമ്പത് വ്യവസ്ഥയുടെ ഒരു ഭാഗം.
ഇന്ന് അറബ് രാജ്യങ്ങൾ മാറി മലയാളി യൂറോപ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്കും ചേക്കേറാൻ തുടങ്ങി. പണി അവിടെ ആണേലും അത് വഴി കിട്ടുന്ന വരുമാനം കേരളത്തിൽ ആണ് ചിലവാക്കുന്നത് എങ്കിൽ അത് നമ്മുടെ സമ്പദ്വ്യവസ്ഥക്ക് ഗുണകരം ആണ്.